Thursday, August 11, 2011

എസ്‌ വൈ എസ്‌ റിലീഫ്‌ ഡേ AUG 12


തൃശൂര്: പാര്ശ്വവത്കരിക്കപ്പെട്ടവരെ മുഖ്യ ധാരയിലേക്ക് കൈപ്പിടിച്ച് ഉയര്ത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല് ഉലമ ജനറല് സെക്രട്ടറി കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര് അഭിപ്രായപ്പെട്ടു. വിശുദ്ധ റമസാന്, വിശുദ്ധ ഖുര്ആന് എന്ന പ്രമേയത്തില് എസ് വൈ എസ് സംഘടിപ്പിക്കുന്ന റമസാന് ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരില് നിര്വഹിച്ച് സംസാരിക്കുകയായിരുന്നു കാന്തപുരം. രോഗങ്ങള്ക്കും ദുരിതങ്ങള്ക്കും അടിമപ്പെട്ട് വേദനയും യാതനയും അനുഭവിക്കുന്നവരോട് കരുണ കാണിക്കാന് എല്ലാവരും തയ്യാറാവണം. വിശുദ്ധ റമസാന് മാനവികതയുടെ സന്ദേശമാണ് പകര്ന്നു നല്കുന്നത്. സ്നേഹവും സഹിഷ്ണുതയും കൈമുതലാക്കി സഹജീവികളോടും ജീവിത പരിസരങ്ങളോടും നീതി പുലര്ത്താന് വിശുദ്ധ റമസാന് കരുത്തേകണമെന്നും അദ്ദേഹം പറഞ്ഞു. സത്യത്തിലേക്കും സമാധാനത്തിലേക്കും ജനങ്ങളെ കൊണ്ടുവരണം.


ദാരിദ്ര്യമാണ് സമൂഹത്തെ തകര്ച്ചയിലേക്ക് നയിക്കുന്നത്. സമൂഹത്തില് ജനങ്ങളുടെ കഷ്ടപ്പാടുകള് കാണാന് നാം തയ്യാറാവണം. വിശുദ്ധ റമസാനിലെ റിലീഫ് പ്രവര്ത്തനങ്ങള് കൂടുതല് വിപുലപ്പെടുത്തണം. ഇത് റമസാനില് മാത്രമായി ഒതുങ്ങരുത്. സ്ഥിരമായ റിലീഫ് സംവിധാനം വ്യാപകമാക്കണം. അതിന് പ്രവര്ത്തകര് തയ്യാറാവണം. എല്ലാ ജില്ലകളിലും ഇതിനായി സമസ്ത കേരള ജംഇയത്തുല് ഉലമയും കീഴ്ഘടകങ്ങളും സ്ഥിര സംവിധാനം ഏര്പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ദരിദ്ര സമൂഹത്തെ ഉന്നതിയിലേക്ക് എത്തിക്കാന് കഴിയും. ദാരിദ്ര്യം സമൂഹത്തില് തിന്മകള് വര്ധിക്കാന് മുഖ്യ കാരണമായി വരുന്നുണ്ട്. ഇതിന് പരിഹാരം കണ്ടെത്തി സമൂഹത്തെ സമുദ്ധരിക്കാന് എല്ലാ വിഭാഗവും തയ്യാറാവണം. അധാര്മികതയില് നിന്ന് അവരെ മാറ്റിയെടുക്കാന് കഴിയണം. അത് സമൂഹത്തിന്റെ ഉയര്ച്ചക്ക് കാരണമാവുമെന്നും കാന്തപുരം പറഞ്ഞു. തെറ്റിദ്ധാരണകള് അകറ്റി സുന്നി സമൂഹം ഒറ്റക്കെട്ടായി നിന്നാല് പ്രവര്ത്തന രംഗത്ത് വന് വിജയം നേടാന് കഴിയും. മുഴുവന് മഹല്ലുകളിലും ഐക്യത്തോടെയുള്ള ഈ പ്രവര്ത്തനം കാഴ്ചവെക്കാന് സുന്നി പ്രവര്ത്തകര് കര്മ്മ രംഗത്തിറങ്ങണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

സംസ്ഥാന ഉപാധ്യക്ഷന് സയ്യിദ് ഉമറുല് ഫാറൂഖ് അല് ബുഖാരി അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹിമാന് സഖാഫി വിഷയാവതരണം നടത്തി. സുന്നി വോയ്സ് റമസാന് പതിപ്പിന്റെ പ്രകാശനം തേറമ്പില് രാമകൃഷ്ണന് എം എല് എക്ക് കോപ്പി നല്കി സയ്യിദ് അലി ബാഫഖി തങ്ങള് നിര്വഹിച്ചു. മാരക രോഗങ്ങള്ക്ക് വിധേയരായി ചികിത്സയില് കഴിയുന്നവരില് എട്ടുപേര്ക്ക് സാന്ത്വനം പദ്ധതിയുടെ ഭാഗമായി ധനസഹായം വിതരണം ചെയ്തു. സയ്യിദ് ഇബ്റാഹിം ഖലീലുല് ബുഖാരി, തേറമ്പില് രാമകൃഷ്ണന് എം എല് എ, പ്രൊഫ. എ കെ അബ്ദുല്ഹമീദ്, മജീദ് കക്കാട്, സി പി സൈതലവി മാസ്റ്റര്, ഡോ.എ പി അബ്ദുല് ഹകീം അസ്ഹരി, മുഹമ്മദ് പറവൂര്, പി കെ ബാവദാരിമി, സയ്യിദ് ഫസല് തങ്ങള്, സയ്യിദ് പി എം എസ് തങ്ങള്, പി കെ ജഅഫര്, എം എം ഇബ്റാഹിം, എ താഹ മുസ്ലിയാര് കായംകുളം, റഫീഖ് അഹമ്മദ് സഖാഫി, കുഞ്ഞുമുഹമ്മദ് സഖാഫി കൊല്ലം പ്രസംഗിച്ചു. വണ്ടൂര് അബ്ദുറഹിമാന് ഫൈസി സ്വാഗതവും എന് അലി അബ്ദുല്ല നന്ദിയും പറഞ്ഞു.


1 comment:

പ്രചാരകന്‍ said...

പാര്ശ്വവത്കരിക്കപ്പെട്ടവരെ മുഖ്യ ധാരയിലേക്ക് കൈപ്പിടിച്ച് ഉയര്ത്തേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല് ഉലമ ജനറല് സെക്രട്ടറി കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര് അഭിപ്രായപ്പെട്ടു.

Related Posts with Thumbnails