Thursday, July 14, 2011

എന്ഡോസള്ഫാന് ഇരകളെ പുനരധിവസിപ്പിക്കണം: കാന്തപുരം

എന്ഡോസള്ഫാന്ഇരകള്ക്ക് ഒരു കൈ സഹായം  കാന്തപുരം ഉത്ഘാടനം ചെയ്യുന്നു

മുള്ളേരിയ: ജീവച്ഛവങ്ങളായ എന്ഡോസള്ഫാന് ഇരകളെ പുനരധിവസിപ്പിക്കാനും അവര്ക്ക് നഷ്ടപ്പെട്ട ജീവിതം തിരിച്ചുനല്കാനും സര്ക്കാര് തയ്യാറാകണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല് ഉലമ ജനറല് സെക്രട്ടറി കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര് പറഞ്ഞു.


ഒരു മനുഷ്യന്റെ ജീവിതത്തില് രാജ്യം ചെയ്തുകൊടുക്കേണ്ട വിദ്യാഭ്യാസം, ചികിത്സ, കുടുംബജീവിതം തുടങ്ങിയ വിഷയങ്ങളിലെല്ലാം എന്ഡോസള്ഫാന് ഇരകള്ക്കും നല്കേണ്ട ബാധ്യത സമൂഹത്തിനുണ്ട്. എസ് എസ് എഫിനു കീഴില് എന്ഡോസള്ഫാന് ഇരകള്ക്ക് 'ഒരു കൈ സഹായം' പദ്ധതിയുടെ ഉദ്ഘാടനം നിര്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കീടനാശിനി ഉപയോഗിച്ച് കൃഷികള് സംരക്ഷിക്കുന്നതില് തെറ്റില്ല. പക്ഷെ മനുഷ്യനുവേണ്ടി ഉണ്ടാക്കുന്ന വിഭവങ്ങള് മനുഷ്യനെ കൊന്നുകൊണ്ടുണ്ടാക്കുന്നതിലെ വിരോധാഭാസം കൊണ്ടാണ് അത് കര്ശനമായി നിരോധിക്കാന് മനുഷ്യസ്നേഹികള് മുന്നോട്ടുവന്നത്.എന്ഡോസള്ഫാന് മൂലം അംഗവൈകല്യം ബാധിച്ചവര്ക്ക് ഉപകരണങ്ങളും ഭക്ഷ്യധാന്യങ്ങളും നല്കുന്ന പദ്ധതിക്കാണ് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി രൂപം നല്കിയിട്ടുള്ളത്. കാസര്കോട് ജില്ലയിലെ കാറഡുക്ക ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില് സംസ്ഥാന നേതാക്കള് നടത്തിയ പര്യടനത്തില് കണ്ടെത്തിയ ഏറെ അവശതയനുഭവിക്കുന്ന മുപ്പത് കുടുംബങ്ങളിലെ രോഗികള്ക്ക് വീല്ചെയര്, വാട്ടര് ബെഡ്, ഊന്നുവടി, കണ്ണട തുടങ്ങിയ ഉപകരണങ്ങളും ഭക്ഷ്യധാന്യങ്ങളുമാണ് ഒന്നാംഘട്ടം വിതരണം ചെയ്തത്. ഭാവിയില് കൂടുതല് ഇരകള്ക്കുവേണ്ടിയുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ചെലവുകളിലേക്കുള്ള തുകയുടെ വിതരണോദ്ഘാടനം സയ്യിദ് മുഹമ്മദ് ഉമറുല് ഫാറൂഖ് അല്ബുഖാരിയും ഭക്ഷ്യസാധനങ്ങളുടെ വിതരണോദ്ഘാടനം ഇബ്റാഹിം മദക്കവും നിര്വഹിച്ചു.

more pictures here


ചടങ്ങില് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന് എം സ്വാദിഖ് സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല് സെക്രട്ടറി കലാം മാവൂര് സ്വാഗതം പറഞ്ഞു. എന്ഡോസള്ഫാന് നോഡല് ഓഫീസര് ഡോ. മുഹമ്മദ് അശീല്, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്ഖാദിര് മദനി, സയ്യിദ് പൂക്കുഞ്ഞി തങ്ങള് ആദൂര്, സയ്യിദ് അശ്റഫ് തങ്ങള് മഞ്ഞംപാറ, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്, സംസ്ഥാന ഭാരവാഹികളായ മൂസ സഖാഫി കളത്തൂര്, മജീദ് അരിയല്ലൂര്, സമിതിയംഗങ്ങളായ അബ്ദുറശീദ് സഖാഫി മെരുവമ്പായി, റാശിദ് ബുഖാരി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എം പ്രദീപ്, എസ് ജെ എം ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്ഖാദിര് സഅദി, എസ് എം എ ജില്ലാ സെക്രട്ടറി ഹമീദ് പരപ്പ, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അശ്റഫ് അശ്റഫി ആറങ്ങാടി, കെ എസ് അബ്ദുല്ല, ജബ്ബാര് ഹാജി മസ്ക്കറ്റ്, അബ്ദുല്ല ഹാജി കുവൈത്ത്, സത്താര് ഹാജി ഖത്തര്, അബ്ബാസ് സഖാഫി ദുബായ്, അബ്ദുല് അസീസ് സഅദി സഊദി തുടങ്ങിയവര് ചടങ്ങില് സംബന്ധിച്ചു. അബ്ദുറസാഖ് സഖാഫി നന്ദിപറഞ്ഞു.

http://www.muhimmath.com/

1 comment:

പ്രചാരകന്‍ said...

ജീവച്ഛവങ്ങളായ എന്ഡോസള്ഫാന് ഇരകളെ പുനരധിവസിപ്പിക്കാനും അവര്ക്ക് നഷ്ടപ്പെട്ട ജീവിതം തിരിച്ചുനല്കാനും സര്ക്കാര് തയ്യാറാകണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല് ഉലമ ജനറല് സെക്രട്ടറി കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര് പറഞ്ഞു.

Related Posts with Thumbnails