Saturday, June 4, 2011

മഴക്കാല കെടുതികൾ നേരിടാൻ സർക്കാർ മുൻകരുതലെടുക്കണം: എസ്‌ വൈ എസ്‌


കാസർകോട്‌: വർഷക്കാല കെടുതികൾ നേരിടാൻ സർക്കാർ അടിയന്തിര മുൻകരുതൽ സ്വീകരിക്കണമെന്ന്‌ പ്രസിഡന്റ്‌ പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ എസ്‌ വൈ എസ്‌ അടിയന്തിര സെക്രട്ടേറിയറ്റ്‌ യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ കടലോരം ദുരന്ത ഭീഷണിയിലാണ്‌. കടൽ ഭിത്തിയില്ലാത്ത സ്ഥലങ്ങളിലെ പാവപ്പെട്ട കുടുംബങ്ങൾ ദുരിതഭീതിയിലാണ്‌ കഴിയുന്നത്‌. മഴക്കാലം ശക്തമാകുന്നതോടെ ജീവിതമാർഗമടയുന്ന മത്സ്യത്തൊഴിലാളികൾക്ക്‌ അടിയന്തിര സഹായമെത്തിക്കണമെന്നും എസ്‌ വൈ എസ്‌ ആവശ്യപ്പെട്ടു. മഴക്കാല കെടുതികളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന്‌ സർക്കാറും സന്നദ്ധ സംഘടനകളും നടത്തുന്ന പ്രവർത്തനങ്ങളിൽ എസ്‌ വൈ എസ്‌ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന്‌ ആഹ്വാനം ചെയ്തു. മഴക്കാല രോഗങ്ങളെക്കുറിച്ച്‌ ബോധവത്കരണം നടത്തും. ജില്ലാതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്‌ ജില്ലാ സംഘടനാ കാര്യസെക്രട്ടറി അശ്‌റഫ്‌ കരിപ്പൊടിയെ സ്പെഷ്യൽ ഓർഗനൈസറായി നിയമിച്ചു. സയ്യിദ്‌ ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ, ഹമീദ്‌ മൗലവി ആലംപാടി, മുഹമ്മദ്‌ സഖാഫി പാത്തൂർ, അശ്‌റഫ്‌ കരിപ്പൊടി, ബശീർ പുളിക്കൂർ ചർച്ചയിൽ പങ്കെടുത്തു.

04/06/2011


No comments:

Related Posts with Thumbnails