Sunday, May 29, 2011

വെല്ലുവിളിച്ച്‌ മുങ്ങുന്നത്‌ നല്ല പണിയല്ല-പേരോട്‌

അബുദാബി: ഖസ്രജിയുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന തിരുകേശത്തിന്റെ ആധികാരികത പരിശോധിക്കാൻ സുന്നി നേതാക്കളെ പരസ്യമായി വെല്ലുവിളിക്കുകയും വെല്ല്‌ വിളി സ്വീകരിച്ച്‌ നേതാക്കൾ അബുദാബിയിലെത്തിയപ്പോൾ മുങ്ങിനടക്കുകയും ചെയ്യുന്ന തിരുകേശ വിരോധികളുടെ നീക്കം ശരിയല്ലെന്ന്‌ എസ്‌.വൈ.എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പേരോട്‌ അബ്ദുൽ റഹ്മാൻ സഖാഫി അഭിപ്രായപ്പെട്ടു. അബുദാബിയിലെ ശൈഖ്‌ അഹ്മദ്‌ ഖസ്‌റജിയുടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം ഓൺലൈൻ ക്ളാസ്സ്‌ റൂമിൽ സംസാരിക്കവെയാണ്‌ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്‌. തിരുകേശ വിരോധികളുടെ സംസ്ഥാന നേതാവായ അമ്പലക്കടവ്‌ ഫൈസിയാണ്‌ കുറ്റ്യാടിയിൽ വെച്ച്‌ അബുദാബിയിലെ ഖസ്രജിയുടെ വീട്ടിൽ ഒന്നിച്ച്‌ പോയി വസ്തുതകൾ പരിശോധിക്കാൻ തയ്യാറുണേ​‍്ടായെന്ന്‌ വെല്ലുവിളിച്ചത്‌. വെല്ലു വിളി സ്വീകരിക്കുകയും 25ന്‌ അബുദാബിയിലെത്തുമെന്ന്‌ അറിയിക്കുകയും ചെയ്തു. 24നു തന്നെ അബുദാബിയിലെത്തിയെങ്കിലും രണ്ട്‌ ദിവസം കാത്തു നിന്നിട്ടും മറുവിഭാഗം ഖസ്രജിയുടെ വീട്ടിൽ വരാൻ തയ്യാറായില്ലെന്ന്‌ പേരോട്‌ പറഞ്ഞു. സത്യം മനസ്സിലാക്കുന്നതിന്‌ പകരം വിവാദം നിലനിർത്തുകയെന്ന ലക്ഷ്യമാണ്‌ തിരുകേശ വിരോധികൾക്കുള്ളത്‌. അതാണ്‌ ആദ്യം വെല്ലുവിളിച്ചവർ ഇപ്പോൾ ഒളിച്ചു കളിക്കുന്നത്‌. അബുദാബിയിൽ പോകേണ്ട കാര്യമില്ലെന്നാണ്‌ ഇപ്പോൾ കൂരിയാട്‌ നദ്‌വിയടക്കമുള്ളവർ പത്രസമ്മേളനം നടത്തി പറയുന്നത്‌. തിരുകേശത്തെ എതിർക്കുന്തിന്‌ വേണ്ടി വ്യാജമായി നിർമിച്ച കള്ളത്തരങ്ങൾ പിടിക്കപ്പെടുമെന്ന പേടിയാണ്‌ വിരോധികൾക്ക്‌ എന്നാണ്‌ മനസ്സിലാക്കുന്നത്‌.


ആറ്‌ വർഷം മുമ്പ്‌ വടക്കേ ഇന്ത്യയിൽ നിന്ന്‌ രണ്ട്‌ തിരുകേശങ്ങൾ വ്യക്തമായ സനദ്‌ വഴി മർകസിലേക്ക്‌ ലഭിച്ചപ്പോൾ അതിന്റെ ആധികാരികതയിൽ ചെറിയൊരു വിഭാഗം സംശയം പ്രകടിപ്പിച്ചപ്പോൾ വിശദമായ പരമ്പര അവർക്ക്‌ വായിച്ചു കേൾപ്പിച്ചു. എന്നാൽ അത്‌ ഞങ്ങൾ നിർമിച്ചതാണെന്ന്‌ പറയാനാണ്‌ എതിരാളികൾ തയ്യാറായത്‌. ഈ വർഷം മർകസ്‌ സമ്മേളനത്തിൽ ജനലക്ഷങ്ങളെയും ആയിരക്കണക്കിനു പണ്ഡിതരെയും സാക്ഷിയാക്കി അബുദാബിയെലെ പ്രമുഖ പണ്ഡിതൻ ശൈഖ്‌ അഹ്മദ്‌ ഖസ്‌റജി സനദ്‌ വായിച്ച്‌ ഒപ്പിട്ട്‌ കൈമാറിയ തിരുകേശത്തെക്കുറിച്ച്‌ വശ്വാസികൾക്കാർക്കും സംശയിക്കേണ്ട ആവശ്യമില്ല. പക്ഷേ ഇതും ചിലർ വിവാദമാക്കി. തിരുകേശം ലഭിച്ചത്‌ ഖസ്രജിയുടെ അബുദാബിയിലെ ശേഖരത്തിൽ നിന്നായതിനാൽ അതിന്റെ ആധികാരികതയും പരമ്പരയും പരിശോധിക്കേണ്ടത്‌ അബുദാബിയിലെ ഖസ്രജി കുടുംബത്തിൽ നിന്നാണ്‌. ഞങ്ങൾ ആദ്യമേ ഇത്‌ പറഞ്ഞതാണ്‌. ഒടുവിൽ മറുഭാഗം അബുദാബിയിലേക്ക്‌ സുന്നികളെ വെല്ലു വിളിക്കുകയും ചെയ്തു. ഞങ്ങൾ അബുദാബിയിലെത്തിയപ്പോൾ മലക്കം മറിയുകയാണ്‌ തിരുകേശ വിരോധികൾ. തിരുദൂതരുടെ ശരീരത്തിനും ശരീരവുമായി ബന്ധപ്പെട്ടതിനും അല്ലാഹു അതീവ മഹത്വം നൽകിയിട്ടുണ്ട്‌. തിരുശരീരത്തിന്റെ ഒരു ഭാഗമായ വിശുദ്ധ മുടിക്കും അതേ മഹത്വമുണ്ട്‌. അത്‌ എവിടെയെങ്കിലും ഉണെ​‍്ടന്നറഞ്ഞാൽ ആദരിക്കേണ്ടത്‌ വിശ്വാസികളുടെ ബാധ്യതയാണ്‌. തിരുകേശമെന്ന്‌ ഉറപ്പില്ലെങ്കിൽ പോലും മൗനം പാലിക്കാമെന്നല്ലാതെ എതിർക്കാൻ പാടില്ലെന്നാണ്‌ മതവിധി.


അബുദാബിയിലെ ഖസ്രജിയുടെ വീട്ടിൽ സൂക്ഷിച്ചു വരുന്ന തിരുകേശത്തിന്റെ ആധികാരികത മറു വിഭാഗത്തിനു കൂടി ബോധ്യപ്പെടട്ടെയെന്നു കരുതിയാണ്‌ ഞങ്ങൾ അവരോടൊപ്പം ഇവിടെ വരാമെന്ന്‌ പറഞ്ഞത്‌. അല്ലാതെ ഞങ്ങൾക്ക്‌ സംശയമുണ്ടായിട്ടല്ല. എല്ലാ നില തെളിവുകളുടെയും അടിസ്ഥാനത്തിലാണ്‌ ഞങ്ങൾ തിരുകേശത്തെ ആദരിക്കുന്നത്‌. എന്നാൽ മറുവിഭാഗത്തിന്‌ സത്യം അറിയലല്ല താൽപര്യമെന്നാണ്‌ അവരുടെ പുതിയ നീക്കങ്ങളിൽ നിന്ന്‌ മനസ്സിലാകുന്നത്‌. മറുവിഭാഗം സമ്മതിക്കുകയാണെങ്കിൽ ഇനിയും അബുദാബിയിൽ ഖ്സരജിയുടെ വീട്ടിൽ വാരൻ തയ്യാറാണെന്നും പേരോട്‌ വ്യക്തമാക്കി. ഖസ്‌റജിയുടെ വീട്ടിലെ മജ്ലിസിൽ വളരെ സമയം ചെലവഴിച്ച ശേഷമാണ്‌ സഹപ്രവർത്തകർക്കൊപ്പം പേരോട്‌ മടങ്ങിയത്‌. 27/05/2011

No comments:

Related Posts with Thumbnails