Sunday, April 24, 2011

എൻഡോസൾഫാൻ: ഇന്ത്യ ജനപക്ഷത്ത്നിൽക്കുക -എസ്എസ്എഫ്‌ പ്രതിഷേധ പ്രകടനങ്ങൾ


മലപ്പുറം: "എൻഡോസൾഫാൻ: ഇന്ത്യ ജനപക്ഷത്ത്‌ നിൽക്കുക" എന്ന ശീർഷകത്തിൽ ഡിവിഷനുകളിൽ എസ്എസ്എഫ്‌ എൻഡോസൾഫാൻ വിരുദ്ധ പ്രകടനങ്ങൾ നടത്തി. മനുഷ്യരെ ജീവച്ഛവങ്ങളും, മാരകരോഗികളുമാക്കി മാറ്റുന്ന എന്റോസൾഫാൻ കീടനാശിനി കോർപ്പറേറ്റ്‌ രാജാക്കൻമാരുടേയും കുത്തക മുതലാളിമാരുടേയും കച്ചവട താൽപ്പര്യങ്ങൾക്ക്‌ വഴങ്ങി ബഹു ഭൂരിപക്ഷം വരുന്ന കർഷക കുടുംബങ്ങൾക്കുമേൽ ഇടിത്തീ വീഴ്ത്തുന്ന പ്രഖ്യാപനമാണ്‌ നിരോധിക്കാൻ സാധ്യമല്ല എന്ന കേന്ദ്ര സർക്കാരിന്റെ കണെ​‍്ടത്തലുകൾ. ജനാധിപത്യ വ്യവസ്ഥയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ ഇത്തരത്തിലുള്ള ജന വിരുദ്ധ നിലപാടെടുക്കുന്നതിൽ നിന്നും പിന്തിരിയേണ്ടതുണ്ട്‌. എന്റോസൾഫാന്‌ ജന്മം നൽകിയ യൂറോപ്യൻ രാജ്യങ്ങളിൽപോലും അതിനെ നിരോധിക്കാൻ ശുപാർശ ചെയ്യുമ്പോൾ കീടനാശിനിയുടെ ദുരന്തങ്ങളുടെ ഇരകൾ ജീവിക്കുന്ന ഇന്ത്യ ഈ കീടനാശിനി നിരോധിക്കാൻ ആർജവം കാണിക്കണമെന്നുളള സന്ദേശമാണ്‌ പ്രതിഷേധ പ്രകടനങ്ങളിൽ ഉയർന്നത്‌. എടവണ്ണപ്പാറ, പൊന്നാനി, ചെമ്മാട്‌, വെട്ടിച്ചിറ തുടങ്ങിയ കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങൾക്ക്‌ മുഹ്യുദ്ധീൻ സഖാഫി, കെ സൈഫുദ്ധീൻ, നൗഫൽ സഅ​‍്ദി, മുസ്ഥഫ മാറഞ്ചേരി, നംഷാദ്‌ പനമ്പാട്‌, നിസാർ പന്താവൂർ, മജീദ്‌ അഹ്സനി, യൂസുഫ്‌ മുസ്ലിയാർ, ശംസുദ്ധീൻ, എ മുഹമ്മദലി തുടങ്ങിയവർ നേതൃത്വം നൽകി. ‌ മറ്റു ഡിവിഷനുകളിലും എൻഡോസൾഫാൻ വിരുദ്ധ പ്രകടനങ്ങൾ നടക്കും.


No comments:

Related Posts with Thumbnails