Saturday, February 5, 2011

മദ്യ വിപത്തിനെതിരെ പ്രതിഷേധ ശബ്ദമായി SYS കലക്ട്രേറ്റ്മാർച്ച്‌

കണ്ണൂർ കലക്ട്രേറ്റ്‌ മാർച്ച്‌
കാസർകോട്‌: കലക്ട്രേറ്റ്‌ മാർച്ച്‌

കാസർകോട്‌: ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്ന മദ്യവിപത്തിനെതിരെ സമസ്ത കേരള സുന്നി യുവജന സംഘം നടത്തിവരുന്ന സമര പരിപാടികളുടെ ഭാഗമായി ഇന്ന്‌ രാവിലെ കാസർകോട്‌ കളക്ടറേറ്റിലേക്ക്‌ നൂറു കണക്കിനു പർവർത്തകരുടെ പടുകൂറ്റൻ ബഹുജന മാർച്ച്‌ നടന്നു. ജില്ലാ എസ്‌.വൈ.എസ്‌ ആഭിമുഖ്യത്തിൽ വിദ്യാനഗർ ഗവ.കോളേജ്‌ പരിസരത്തു നിന്നാരംഭിച്ച മാർച്ച്‌ എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറി മജീദ്‌ കക്കാട്‌ ഉദ്ഘാടനം ചെയ്തു. എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം ബി.എസ്‌. അബ്ദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ പ്രസിഡന്റ്‌ പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി, സയ്യിദ്‌ ഇബ്രാഹീം പൂക്കുഞ്ഞി തങ്ങൾ, സുലൈമാൻ കരിവെള്ളൂർ, സി.അബ്ദുല്ലഹാജി ചിത്താരി, ബി.കെ അബ്ദുല്ലഹാജി, എ.ബി.അബ്ദുല്ല ഹാജി, ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ്‌ കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, മൂസൽ മദനി തലക്കി, എസ്‌.എസ്‌.എഫ്‌ സംസ്ഥാന അസിസ്റ്റന്റ്‌ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂർ, മുഹമ്മദ്‌ സഖാഫി പാത്തൂർ, ഹമീദ്‌ പരപ്പ, റഫീഖ്‌ സഖാഫി ദേലമ്പാടി, ഇത്തിഹാദ്‌ മുഹമ്മദ്‌ ഹാജി, തുടങ്ങിയവർ മാർച്ചിന്‌ നേതൃത്വം നൽകി. വിവിധ മേഖലാ, പഞ്ചായത്ത്‌ ഘടകങ്ങളുടെ നേതൃത്വത്തിൽ ജില്ലയുടെ എല്ലാ ഭാഗങ്ങളിലൽ നിന്നു പരവർത്തകരെത്തിയിരുന്നു.

സാർവ്വത്രികമാവുന്ന എല്ലാ വിധ തിന്മകളുടെയും അരാജകത്വത്തിന്റെയും മുഖ്യകാരണമായി പ്രവർത്തക്കുന്ന രാക്ഷസീയ ശക്തിയായി മാറിയ മദ്യത്തിനെതിരെ ബോധവൽകരണം ശക്തമാക്കുന്നതോടൊപ്പം സംസ്ഥാനത്ത്‌ പൂർണമായി നിരോധിക്കുന്നതിന്‌ സംവിധാനം കാണണമെന്ന്‌ മാർച്ചിൽ അണി നിരന്നവർ ആവശ്യപ്പെട്ടു. മദ്യം മനുഷ്യനെ ആലസ്യത്തിലേക്കും അലക്ഷ്യമായ ജീവിതമാർഗത്തിലേക്കും തളളിവിടുമ്പോൾ വരുമാനത്തിന്റെ പേരിൽ ന്യായീകരണങ്ങൾ കണെ​‍്ടത്തുന്ന ഭരണകൂട നീക്കത്തിനെതിരെ പ്രതിഷേധാഗ്നി ഉയർത്തുന്നതായി എസ്‌.വൈ.എസ്‌ കളക്ടറേറ്റ്‌ മാർച്ച്‌. ഭരണഘടന നിർദേശക തത്വ ങ്ങളിലും രാഷ്ട്ര ശിൽപികളുടെ സ്വപ്നങ്ങളിലും അനുശാസ്സിക്കും വിധം സംസ്ഥാനം സമ്പൂർണ്ണമായി മദ്യമുക്തമാക്കണമെന്നാവശ്യപ്പെട്ട്‌ ആയിരങ്ങൾ ഒപ്പ്‌ ചാർത്തിയ നിവേദനം മാർച്ചിന്‌ ശേഷം ജില്ലാ ഭരണകൂടത്തിന്‌ നേതാക്കൾ സമർപ്പിച്ചു. 05/02/2011
­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­

No comments:

Related Posts with Thumbnails