Friday, February 11, 2011

പലിശരഹിത ബേങ്ക്‌: വിധി സ്വാഗതാർഹം - കാന്തപുരം

കോഴിക്കോട്‌: സാമ്പത്തിക രംഗത്ത്‌ മൂല്യാധിഷ്ഠിത വിനിമയം സാധ്യമാക്കുന്നതിനും പലിശ രഹിത സാമ്പത്തിക ബദൽ വ്യവസ്ഥിതിയിലൂടെ ധനകാര്യ സംവിധാനങ്ങളുടെ പ്രവർത്തനം സുസ്ഥിരപ്പെടുത്തുന്നതിനും അൽബറക എന്ന സ്ഥപനത്തിനു സംസ്ഥാന സർക്കാർ നൽകിയ അനുമതിക്ക്‌ അനുകൂലമായുള്ള കേരള ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന്‌ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ഉത്പാദനക്ഷമമല്ലാത്ത ആധുനിക സാമ്പത്തിക സമ്പ്രദായ രീതികളാണ്‌ ലോക സാമ്പത്തിക മന്ദ്യത്തിനു കാരണം. ഊഹാധിഷ്ഠിത ധന വ്യവഹാരങ്ങളും സാമ്പത്തിക ക്രയ വിക്രയങ്ങളും സാധരണക്കാരുടെ ജീവിതത്തെയും രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥിതിയെയുമാണ്‌ പ്രതികൂലമായി ബാധിക്കുന്നത്‌. ലോകത്തെ ഏറ്റവും വലിയ സമ്പത്തിക ചൂഷണമാണ്‌ പലിശ. ഇതിൽ നിന്ന്‌ മുക്തമാകുമ്പോഴേ സാമ്പത്തിക സന്തുലിതത്വം സാധ്യമാകുകയുള്ളൂ. ദാരിദ്ര്യ നിർമാർജനത്തിനു പലിശമുക്ത സമ്പ്രദായം മാത്രമേ പരിഹാരമാകുകയുള്ളൂവെന്നും കാന്തപുരം പറഞ്ഞു.

No comments:

Related Posts with Thumbnails