Sunday, November 28, 2010

ദുരിതബാധിതരെ സമൂഹം ഏറ്റെടുക്കണം: കാന്തപുരം

കോഴിക്കോട്: മാരക രോഗങ്ങള്‍ക്കും ഗുരുതരമായ അംഗവൈകല്യങ്ങള്‍ക്കും ഇടയാക്കുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഉപയോഗം രാജ്യത്തുടനീളം കര്‍ശനമായി തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപടി കൈക്കൊളളണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.

അനാവശ്യമായ വാദകോലാഹലങ്ങള്‍ മാറ്റിവെച്ച്, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊടുംദുരിതമനുഭവിക്കുന്ന എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായിക്കാന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. കടുത്ത വിഷം തളിച്ച് കൃഷി നടത്തുന്നത് മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണ്. ഏതു മാനദണ്ഡം വെച്ചും ഇതിനെ ന്യായീകരിക്കാനാവില്ല. അപകടകാരിയെന്ന് ക െത്തിയതിനെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധിച്ച കീടനാശിനി ഇന്ത്യയില്‍ മാത്രം സ്വീകാര്യമാകുന്നതിന്റെ യുക്തി അധികാരികള്‍ വെളിപ്പെടുത്തണം. കാസര്‍കോട്ട് മാത്രമല്ല, സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും എന്‍ഡോസള്‍ഫാന്‍ തളിച്ചതിനെ തുടര്‍ന്നു ായ പ്രത്യാഘാതങ്ങള്‍ പുറത്തുവന്നുകൊ ിരിക്കുകയാണ്. ദുരിതബാധിതര്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തലമുറകളോളം നീണ്ടുനില്‍ക്കുന്ന ദുരിതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് നാമമാത്രമാണ്. മണ്ണിലും വെള്ളത്തിലും കലര്‍ന്ന വിഷാംശങ്ങള്‍ നീക്കാന്‍ ഒരു പാക്കേജുകൊണ്ടും ആകില്ല. മരുന്നിനും ഭക്ഷണത്തിനും വകയില്ലാതെ കഷ്ടപ്പെടുന്ന നൂറുകണക്കിനാളുകള്‍ കാസര്‍കോട്ടുതന്നെ പാക്കേജിന്റെ പരിധിയില്‍ പെടാതെയുണ്ട്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതേ രീതിയില്‍ കഷ്ടപ്പെടുന്നവരെ കാണാതിരുന്നുകൂടാ.

സര്‍ക്കാറിനെ മാത്രം കാത്തിരുന്നാല്‍ ഇത്തരം സാമൂഹിക ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ കഴിയില്ല. ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും യുദ്ധകാലാടിസ്ഥാനത്തില്‍ രംഗത്തിറങ്ങണം. സുന്നി സംഘടനകളും കാരന്തൂര്‍ മര്‍കസ് ഉള്‍പ്പെടെയുള്ള സുന്നി സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയ്യാറാണെന്നും കാന്തപുരം പറഞ്ഞു.

1 comment:

prachaarakan said...

ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും യുദ്ധകാലാടിസ്ഥാനത്തില്‍ രംഗത്തിറങ്ങണം.

Related Posts with Thumbnails