Saturday, November 20, 2010

സേവനം മുഖമുദ്രയാക്കുക-കാന്തപുരം


മക്ക: അല്ലാഹുവിന്റെ അഥിതികളായി പരിശുദ്ധ ഭൂമിയിലെത്തുന്ന ഹാജിമാർക്ക്‌ അവരുടെ ദേശമോ ഭാഷയോ ഒന്നും പരിഗണിക്കാതെ നിസ്വാർത്ഥ സേവനങ്ങൽ ചെയ്യുവാൻ കൂടുതൽ യുവാക്കൾ ആർജ്ജവത്തൊടെ മുന്നോട്ട്‌ വരണമെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. രിസാല സ്റ്റഡി സർക്കിൾ സൗദി നാഷണൽ കമ്മിറ്റിയുടെ കീഴിൽ ഹജ്ജാജികൾക്ക്‌ സേവനത്തിനായി സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നും എത്തിയ ആർ എസ്‌ സി വളണ്ടിയർമാർക്ക്‌ നിർദേശങ്ങൾ നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മാർത്ഥതയൊടെയുള്ള ഈ സേവനത്തിൽ ഓരോ കാൽ വെപ്പിലും നിങ്ങൾക്ക്‌ പുണ്യം ഉണ്ടണ്ട്‌ അദ്ദേഹം വളണ്ടിയർ മാരോട്‌ ഓർമ്മപ്പെടുത്തി. സയ്യിദ്‌ ഖലീൽ ബുഖാരി എസ്‌ എസ്‌ എഫ്‌ മുൻ സംസ്ഥാന പ്രസിഡണ്ടണ്ട്‌ സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ സഖാഫി രിസാല മനേജിംഗ്‌ എഡിറ്റർ എസ്‌. ശറഫുദ്ദീൻ, അലവി സഖാഫി കൊളത്തൂർ, പി എസ്‌ കെ മൊയ്തു ബാഖവി മാടവന, സയ്യിദ്‌ ഹബീബ്‌ അൽ ബുഖാരി, മുഹമ്മദ്‌ അബ്ദുൽബാരി നദ്‌വി, ജലീൽ മാട്ടൂൽ, നജീബ്‌ കൊടുങ്ങല്ലൂർ തുടങ്ങിയവർ സംസാരിച്ചു. നാഷണൽ ചെയർമാൻ ശംസുദ്ധീൻ നിസാമി അധ്യക്ഷത വഹിച്ചു. ജലീൽ വെളിമുക്ക്‌ സ്വാഗതവും ശബീർ മാറഞ്ചേരി നന്ദിയും പറഞ്ഞു.
ഹാജിമാർക്ക്‌ നിസ്വാർഥമായ സേവനം നൽകി RSC പ്രവർത്തകർ ശ്രദ്ധേയമായിമക്ക: അല്ലാഹുവിന്റെ അതിഥിയായി വിശുദ്ധ ഹജ്ജ്‌ കർമത്തിനായി മക്കയിലെത്തിയ ഹാജിമാർക്ക്‌ സഊദിയിലെ രിസാല സ്റ്റഡി സർക്കിൾ പ്രവർത്തകരുടെ സന്നദ്ധസേവനം ഏറെ തുണയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി എത്തിച്ചേർന്ന സംഘനടയുടെ വളണ്ടിയർമാർ ഇന്ത്യക്കാരായ ഹാജിമാർക്ക്‌ ആവശ്യമായ സഹായങ്ങളുമായി എല്ലാ ഭാഗങ്ങളിലും സേവനനിരതരായി. മലയാളികളായ ഹാജിമാർക്കാണ്‌ പരിശീലനം സിദ്ധിച്ച ആർ എസ്‌ സി പ്രവർത്തകരുടെ സാന്നിധ്യം ഏറെ തുണയായത്‌. അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും വളണ്ടിയർ സേവനം. പ്രായം ചെന്ന ഹാജിമാർക്ക്‌ വളണ്ടിയർമാരുടെ സാന്നിധ്യം തമ്പുകളും സഹ ഹാജിമാരെയും കണെ​‍്ടത്താൻ തുണയായി. രേഖകളൊന്നും കൈവശമില്ലാതെ ഒറ്റപ്പെട്ട്‌ അലഞ്ഞ നൂറു കണക്കിനു ഹാജിമാരെയാണ്‌ ആർ എസ്‌ സി വളണ്ടിയർമാർ സുരക്ഷിത കേന്ദ്രങ്ങളിലും ബന്ധുക്കൾക്കു സമീപവുമെത്തിച്ചത്‌. ഇന്ത്യക്കാരായ ഹാജിമാർ, പ്രത്യേകിച്ച്‌ മലയാളികളായ ഹാജിമാർക്ക്‌ വഴി പറഞ്ഞുകൊടുക്കുന്നതിലും ആവശ്യമായ വിവരങ്ങൾ നൽകുന്നതിലും ആർ എസ്‌ സി വളണ്ടിയർമാരുടെ സേവനം സഊദിയിലെ നിയമപാലകർക്കും ആശ്വാസമായി. ജംറകളിലും ഇന്ത്യൻ ഹജ്ജ്‌ മിഷൻ ക്യാമ്പുകളിലും പ്രത്യേക വളണ്ടിയർമാരെ നിയോഗിച്ചത്‌ അധികൃതരുടെ പ്രശംസക്കിടയാക്കി. സ്ഥലങ്ങൾ കണെ​‍്ടത്താൻ സഹായിക്കുന്ന ഭൂപടങ്ങളുമായായിരുന്നു വളണ്ടിയർമാർ സേവനം നടത്തിയത്‌. എല്ലാ ഭാഗങ്ങളിലും അംഗങ്ങളുണ്ടായിരുന്നതിനാൽ ഓരോ പ്രദേശത്തെയും വിവരങ്ങൾ അപ്പപ്പോൽ ഹാജിമാർക്ക്‌ നൽകാനും ആർ എസ്‌ സി പ്രവർത്തകർക്കു കഴിഞ്ഞു.

ഹാജിമാർ വന്നു തുടങ്ങിയതു മുതൽ തന്നെ നേരത്തേ മക്കയിലും മദീനയിലും സേവനം നടത്തിയ വളണ്ടിയർമാരെ ഹജ്ജ്‌ വേളയിൽ ആവശ്യമായ സ്ഥലങ്ങളിൽ വിന്യസിക്കുകയായിരുന്നു. നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃത്യമായ ഏകോപനത്തോടെയാണ്‌ ആർ എസ്‌ സി വളണ്ടിയർമാർ സേവനം നടത്തിയത്‌. നാഷണൽ ചെയർമാൻ ശംസുദ്ദീൻ നിസാമി, വളണ്ടിയർ കോ ഓർഡിനേറ്റർ അബ്ദുൽ ജലീൽ വെളിമുക്ക്‌, വളണ്ടിയർ കാപ്റ്റൻ ശബീർ മാറഞ്ചേരി, അബ്ദുൽ ബാരി എന്നിവർ നേതൃത്വം ൻൽകി.

19/11/2010


1 comment:

Myonlinemaster.com said...

http://myonlinemaster.com/aboutus.php

Myonlinemastr to making things easy for everyone in Cochin Metro.We wanted to make a difference in how information is organized and searched.

Related Posts with Thumbnails