Tuesday, November 16, 2010

അരുതായ്മകൾക്കെതിരെ ചെറുത്ത്‌ നിൽപിന്‌ ബലിപെരുന്നാൾ പ്രചോദനമാകണം-എസ്‌.വൈ.എസ്‌


കാസർകോട്‌: വിശുദ്ധ മക്കയിലെ വിശ്വമുസ്ലിം മഹാസംഗമത്തിന്‌ ഐക്യദാർഢ്യവുമായി കടന്നു വന്ന ബലിപെരുന്നാൾ അരുതായ്മകൾക്കെതിരെ ചെറുത്തുനിൽപിന്‌ പ്രചോദനമാകണമെന്ന്‌ എസ്‌.വൈ.എസ്‌ ജില്ലാ പ്രസിഡന്റ്‌ പള്ളങ്കോട്‌ അബ്ദുൽ ഖാദർ മദനി, ജനറൽ സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ എന്നിവർ ബലിപെരുന്നാൾ സന്ദേശത്തിൽ അറിയിച്ചു. പള്ളികളും വീടുകളും കവലകളും തക്ബീർ പ്രകീർത്തനങ്ങൾ കൊണ്ട്‌ മുഖരിതമാക്കാനും കുടുംബ ബന്ധം ഊട്ടിയുറപ്പിച്ചും പാവങ്ങളിലേക്ക്‌ കാരുണ്യം ചൊരിഞ്ഞും പെരുന്നാളിനെ ചൈതന്യമാക്കാനും പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു. എസ്‌.എസ്‌.എഫ്‌, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്‌.എം.എ ജില്ലാ കമ്മിറ്റികളും പെരുന്നാൾ ആശംസകൾ നേർന്നു. 15/11/2010


­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­

ഐക്യവും ഭദ്രതയും വളർത്താൽ സഹായകമാകട്ടെ

-ഖാസി ഉമറുൽ ഫാറൂഖ്‌ അൽ ബുഖാരി

മഞ്ചേശ്വരം: ആത്മ സമർപ്പണത്തിന്റെയും ത്യാഗബോധത്തിന്റെയും സാഫല്യ വേളയായായ ബലിപെരുന്നാൾ ഐക്യവും ഭദ്രതയും വളർത്താൻ സഹായകമാവട്ടെയന്ന്‌ സംയുക്ത ഖാസി സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽ ബുഖാരി ബലി പെരുന്നാൾ സന്ദേശത്തിൽ ആശംസിച്ചു. ബന്ധങ്ങൾ സുദൃഢമാക്കിയും സഹജീവികളിലേക്ക്‌ സ്നേഹം ചൊരിഞ്ഞുമായിരിക്കണം നാം പെരുന്നാളിനെ വരവേൽക്കേണ്ടത്‌. മതം വിലക്കിയ ആഭാസങ്ങളോ മറ്റുളളവർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തനങ്ങളോ ധൂർത്തോ ഇല്ലാതെ ലളിതമായിരികണം വിശ്വാസിയുടെ ആഘോഷം.


­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­

പെരുന്നാൾ നൽകുന്നത്‌ ത്യാഗ സന്ദേശം-കുമ്പോൽ തങ്ങൾ

കുമ്പള: പ്രവാചകൻ ഇബ്‌റാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗ സമർപ്പണത്തിന്റെ ഓർമകളിരമ്പുന്ന ബലി പെരുന്നാൾ പ്രതിസന്ധികളെ ധീരതയോടെ അതിജയിക്കാൻ വിശ്വാസികൾക്ക്‌ പ്ചോദനമാകട്ടെയെന്ന്‌ സഅദിയ്യ ജനറൽ സെക്രട്ടറി സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങൾ കുമ്പോൽ പെരുന്നാൾ സന്ദേശത്തിൽ ആശംസിച്ചു. ആഘോഷ ദിവസം മതം വിലക്കിയ ഒരു പ്രവർത്തനങ്ങളിലേക്കും തിരിയാതിരിക്കാൻ വിശ്വാസി സമൂഹം ജാഗ്രത പുലർത്തണമെന്നും ബന്ധങ്ങൾ അറ്റു പോകുന്ന സമകാലീന സാഹചര്യത്തിൽ കുടുംബ അയൽപക്ക ബന്ധങ്ങൾ വളർത്താനും മതസൗഹാർദ്ദവും നാടിന്റെ സമാധാനവും നിലനിർത്താനും ആഘോഷ ദിനങ്ങളെ ഉപയോഗപ്പെടുത്തണെമെന്നും തങ്ങൾ പറഞ്ഞു.

www.ssfmalappurm.com

1 comment:

prachaarakan said...

അരുതായ്മകൾക്കെതിരെ ചെറുത്തുനിൽപിന്‌ പ്രചോദനമാകണമെന്ന്‌ എസ്‌.വൈ.എസ്‌

Related Posts with Thumbnails