Sunday, November 14, 2010

ആർ എസ്‌ സി ദേശീയ സാഹിത്യോത്സവിൽ ദുബൈ സോൺ ജേതാക്കൾ

രിസാല സ്റ്റഡി സർക്കിൾ ദേശീയ സാഹിത്യോത്സവ്‌ സാമപന സമ്മേളനം ദുബൈ നഗരസഭ മാലിന്യ സംസ്കരണ വിഭാഗം ഡയറക്ടർ അബ്ദുൽ മജീദ്‌ സൈഫാഇ ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: രിസാല സ്റ്റഡി സർക്കിൾ ദേശീയ സാഹിത്യോത്സവിൽ ദുബൈ സോണിനു കിരീടം. സർഗകലകളും വരകളും അക്ഷരരചനകളും മാത്സര്യപൂർവം ആസ്വാദനത്തിന്റെ അരങ്ങൊരുക്കിയ സാഹിത്യോത്സവിൽ 172 പോയിന്റു നേടിയാണ്‌ ദുബൈ സോൺ ഒന്നാമതെത്തിയത്‌. 168 പോയിന്റോടെ അബുദാബി സോൺ രണ്ടാം സ്ഥാനത്തും 105 പോയിന്റുകളോടെ ഷാർജ സോൺ മൂന്നാമതുമെത്തി. ഫുജൈറ-101, അൽ ഐൻ-85, ദൈദ്‌-68, റാസൽഖൈമ-54, അജ്മാൻ-46, മദാം-5 പോയിന്റുകൾ നേടി.

സുഹൈൽ-ഷാർജ (ജൂനിയർ), ഫവാസ്‌ ഖാലിദ്‌-അബുദാബി (സീനിയർ), നസീർ ഇർഫാനി-അബുദാബി (ജനറൽ) എന്നിവർ വ്യക്തിഗത ജേതാക്കളായി. മൂന്നു വിഭാഗങ്ങളിലായി 34 കലാസാഹിത്യ ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ ഒമ്പതു സോണുകളിൽനിന്ന്‌ 500 ഓളം പ്രതിഭകളാണ്‌ മത്സരിച്ചത്‌. യൂണിറ്റ്‌, സോൺ മത്സരങ്ങളിൽ ഒന്നാംസ്ഥാനത്തെത്തിയവരായിരുന്നു ദേശീയ സാഹിത്യോത്സവിലെ മത്സരാർഥികൾ. ഖിസൈസ്‌ ഗൾഫ്‌ മോഡൽ സ്കൂളിൽ നടന്ന പരിപാടി രാവിലെ എസ്‌ വൈ എസ്‌ ദേശീയ സെക്രട്ടറി സി എം എ കബീർ ഉദ്ഘാടനം ചെയ്തു. ഹംസ മുസ്ലിയാർ ഇരിങ്ങാവൂർ അധ്യക്ഷത വഹിച്ചു. സാമപന സമ്മേളനം ദുബൈ നഗരസഭ മാലിന്യ സംസ്കരണ വിഭാഗം ഡയറക്ടർ അബ്ദുൽ മജീദ്‌ സൈഫാഇ ഉദ്ഘാടനം ചെയ്തു. ഫാത്വിമ ഗ്രൂപ്പ്‌ എം ഡി. ഡോ. കെ പി ഹുസൈൻ, നെല്ലറ എം ഡി, ശംസുദ്ദീൻ, നിസാർ സെയ്ദ്‌, അബ്ദുൽ അസീസ്‌ സഖാഫി മമ്പാട്‌, പ്രൊഫ. യു സി അബ്ദുൽ മജീദ്‌, സുബൈർ സഅദി, ശരീഫ്‌ കാരശേരി, അശ്‌റഫ്‌ പാലക്കോട്‌, നൗഫൽ കരുവഞ്ചാൽ, എച്ച്‌ നജീം സംസാരിച്ചു. വിജയികൾക്ക്‌ എസ്‌ വൈ എസ്‌ ദുബൈ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ്‌ ശംസുദ്ദീൻ ബാ അലവി ട്രോഫികൾ സമ്മാനിച്ചു. പി എം എസ്‌ തങ്ങൾ പ്രാർഥന നടത്തി. >>> picture

13/11/2010

No comments:

Related Posts with Thumbnails