Tuesday, October 5, 2010

സമസ്ത ഇസ്ലാമിക് സെന്റര്‍ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്:കേരളത്തിലെ ആധികാരിക പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളായ എസ്.വൈ.എസ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.എം.എ എന്നിവയുടെ പുതിയ സംസ്ഥാന ആസ്ഥാന മന്ദിരമായ സമസ്ത ഇസ്‌ലാമിക് സെന്റര്‍ കോഴിക്കോട് മര്‍ക്കസ് കോംപ്ലക്‌സിനടുത്ത് ജാഫര്‍ഖാന്‍ കോളനിയില്‍ ഉദ്ഘാടനം ചെയ്തു.

ആധുനിക സംവിധാനങ്ങളോടെ ബഹു നിലകളിലായി സജ്ജീകരിക്കുന്ന സമസ്ത ആസ്ഥാന മന്ദിരത്തിന്റെ ഇതിനകം നിര്‍മാണം പൂര്‍ത്തിയായ മൂന്ന് നില സെന്ററിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദു റഹ്മാന്‍ അല്‍ ബുഖാരി നിര്‍വ്വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് യൂസുഫുല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, പി.എ ഹൈദ്രോസ് മുസ്‌ലിയാര്‍, അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, പേരോട് അബ്ദു റഹ്മാന്‍ സഖാഫി, സി. മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി, ആര്‍. പി ഹുസൈന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.

2004 ഏപ്രില്‍ 17,18,19 തിയ്യതികളില്‍ കോഴിക്കോട്ട് നടന്ന എസ്.വൈ.എസ് ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തില്‍ മക്കയിലെ വിശ്രുത പണ്ഡിതന്‍ സയ്യിദ് അലവി മാലിക്കിയാണ് സമസ്ത ഇസ്ലാമിക് സെന്ററിന് ശിലയിട്ടത്. 74 ല്‍ മര്‍കസിന് ശിലയിട്ടതും അലവി മാലികിയായിരുന്നു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മുസ്ലിം സംഘനകളുടെ ഏറ്റവും വലിയ സംസ്ഥാന ആസ്ഥാന മന്ദിരമായി മാറും സമസ്ത ഇസ്‌ലാമിക് സെന്ററര്‍. ഇതു വരെ മര്‍കസ് കോംപ്കസില്‍ പ്രവര്‍ത്തിച്ചിരുന്ന സുന്നി സംഘടനകളുടെ സംസ്ഥാന ഓഫീസുകള്‍ പുതിയ സെന്റററിലേക്ക് മാറും.

1 comment:

saifu kcl said...

Ella..vitha Aashamskalum nerunnu....
saifu..ssf kalachal unit..

Related Posts with Thumbnails