Sunday, September 26, 2010

അന്താരാഷ്ട്ര പരിസ്ഥിതി സെമിനാർ; കാന്തപുരം ജോർദാനിലേക്ക്‌


കോഴിക്കോട്‌: അന്താരാഷ്ട്ര പരിസ്ഥിതി സെമിനാറിൽ പങ്കെടുക്കുന്നതിനായി അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ജോർദാനിലേക്ക്‌ പുറപ്പെട്ടു. 'പരിസ്ഥിതി പ്രശ്ന പരിഹാരങ്ങൾ' എന്ന വിഷയത്തിൽ നടക്കുന്ന എന്ന സെമിനാറിലാണ്‌ ഇന്ത്യയെ പ്രതിനിധാനം ചെയ്ത്‌ കാന്തപുരം പങ്കെടുക്കുന്നത്‌. ത്രിദിന സെമിനാർ തിങ്കളാഴ്ച ആരംഭിക്കും. 140 ഓളം രാജ്യങ്ങളിൽ നിന്ന്‌ പ്രത്യേകം ക്ഷണിക്കപ്പെട്ട പണ്ഡിതൻമാരും. പരിസ്ഥിതി ഗവേഷകൻമാരും ശാസ്ത്രജ്ഞൻമാരും പങ്കെടുക്കും.സൌദി ഭരണാധികാരി അബ്ദുല്ല രാജാവ്‌ സെമിനാർ ഉദ്ഘാടനം ചെയ്യും.

'ഇസ്ലാമും പരിസ്ഥിതിയും' എന്ന വിഷയത്തിൽ കാന്തപുരം പ്രബന്ധം അവതരിപ്പിക്കും. ഡോ. ഹുസൈൻസഖാഫി ചുള്ളിക്കോടും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്‌. ജോർദാൻ രാജാവുമായി കാന്തപുരം പ്രത്യേക കൂടിക്കാഴ്ചയും നടത്തും. ജോർദാൻ ഭരണകൂടത്തിന്‌ കീഴിൽ​‍്‌ 'ദ റോയൽ ആലുൽ ബൈതാ'ണ്‌ സെമിനാർ സംഘടിപ്പിക്കുന്നത്‌.

26-09-2010
സിറാജ് ന്യൂസ്
എസ്.എസ്.എഫ്.മലപ്പുറം.കോം

2 comments:

prachaarakan said...

അന്താരാഷ്ട്ര പരിസ്ഥിതി സെമിനാറിൽ പങ്കെടുക്കുന്നതിനായി അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ജോർദാനിലേക്ക്‌ പുറപ്പെട്ടു. 'പരിസ്ഥിതി പ്രശ്ന പരിഹാരങ്ങൾ' എന്ന വിഷയത്തിൽ നടക്കുന്ന എന്ന സെമിനാറിലാണ്‌ ഇന്ത്യയെ പ്രതിനിധാനം ചെയ്ത്‌ കാന്തപുരം പങ്കെടുക്കുന്നത്‌. ത്രിദിന സെമിനാർ തിങ്കളാഴ്ച ആരംഭിക്കും. 140 ഓളം രാജ്യങ്ങളിൽ നിന്ന്‌ പ്രത്യേകം ക്ഷണിക്കപ്പെട്ട പണ്ഡിതൻമാരും. പരിസ്ഥിതി ഗവേഷകൻമാരും ശാസ്ത്രജ്ഞൻമാരും പങ്കെടുക്കും.

BIG B said...

THANK YOU 'SANTHOSHAAAYI

Related Posts with Thumbnails