Wednesday, September 29, 2010

ബോധവത്കരണത്തിൽ മികവ്‌; വാർത്താ മാധ്യമ മേഖലയെ അബുദാബി പോലീസ്‌ ആദരിച്ചു

കെ എം അബാസ്‌, സിറാജ്‌
അബുദാബി: പോലീസ്‌ നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിൽ മികവ്‌ കാട്ടിയതിന്‌ വാർത്താ മാധ്യമ രംഗത്ത്‌ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരെ ആഭ്യന്തര മന്ത്രാലയം ആദരിച്ചു. ഇവർക്കുള്ള പ്രശംസാ പത്രവും ഉപഹാരവും ടെക്നിക്കൽ അഫയേഴ്സ്‌ ആൻഡ്‌ ഇൻഫർമേഷൻ സെക്യൂരിറ്റി ഡെപ്യൂട്ടി ഡയറക്ടർ ലെഫ്‌. കേണൽ സഈദ്‌ അൽ ശംസി വിതരണം ചെയ്തു. ഇന്ത്യ, പാക്കിസ്ഥാൻ മാധ്യമ പ്രവർത്തകരാണ്‌ ആദരവ്‌ ഏറ്റുവാങ്ങിയത്‌. കെ എം അബാസ്‌, മുനീർ പാണ്ട്യാല, ഫിറോസ്‌ പൊക്കുന്ന്‌ (സിറാജ്‌), ഇ സതീഷ്‌, ഫൈസൽ ബിൻ അഹ്മദ്‌ (ഏഷ്യാനെറ്റ്‌), അബ്ദുസ്സമദ്‌ (മലയാള മനോരമ), ടി പി ഗംഗാധരൻ (മാതൃഭൂമി), ബി എസ്‌ നിസാമുദ്ദീൻ (മാധ്യമം), ജലീൽ രാമന്തളി (ചന്ദ്രിക), ജോണി (ഫൈൻ ആർട്സ്‌), അർശദ്‌ ഹുസൈൻ (അൽ ശർക്ക്‌), അബുസുധീർ (മാലിക്ന്യൂസ്‌) എന്നിവർക്കാണ്‌ പുരസ്കാരം. സെക്യൂരിറ്റി മീഡിയ സീനിയർ എഡിറ്റർ യാസിർ എ അൽവാദി, എഡിറ്റർ മുരളി നായർ എന്നിവർ സന്നിഹിതരായിരുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്‌ സൈഫ്‌ ബിൻ സായിദ്‌ അൽ നഹ്‌യാന്റെ സെക്രട്ടറിയേറ്റിനു കീഴിലുള്ള ഇൻഫർമേഷൻ സെക്യൂരിറ്റി വകുപ്പ്‌ ഓഫീസിലായിരുന്നു ചടങ്ങ്‌.
മുനീർ പാണ്ട്യാല, സിറാജ്‌
ജനങ്ങളെ ബോധവത്കരിക്കാൻ ആഭ്യന്തര മന്ത്രാലയവുമായി മാധ്യമങ്ങൾ സഹകരിക്കുന്നതിൽ അങ്ങേയറ്റം സന്തോഷമുണെ​‍്ടന്ന്‌ ലെഫ്‌. കേണൽ ഖാലിദ്‌ സഈദ്‌ അൽ ശംസി പറഞ്ഞു. യു എ ഇയിലുള്ള ഇന്ത്യൻ വിദേശികൾക്ക്‌ വിശേഷിച്ച്‌ തൊഴിലാളികൾക്ക്‌ യുഎഇ സംസ്കാരത്തെക്കുറിച്ചും നിയമത്തെക്കുറിച്ചും വിവരം നൽകുന്നത്‌ എല്ലാവർക്കും ഗുണകരമാണ്‌. ഇന്ത്യക്കാരിൽ തന്നെ വ്യത്യസ്ത സമൂഹങ്ങളുമായി പോലീസ്‌ ആശയ വിനിമയം സാധ്യമാക്കിയിട്ടുണെ​‍്ടന്നും ഖാലിദ്‌ അൽ ശംസി പറഞ്ഞു. കുറ്റകൃത്യങ്ങൽ തടയുന്നതിൽ വിവിധ വാർത്താ മാധ്യമങ്ങൾ വലിയ പങ്കുവഹിക്കുന്നുണെ​‍്ടന്ന്‌ മാധ്യമ വിദഗ്ധൻ അബ്ദുല്ല ശഹീൻ ചൂണ്ടിക്കാട്ടി.ആദ്യമായാണ്‌ ആഭ്യന്തര മന്ത്രാലയം മലയാളം മാധ്യമങ്ങളെ ആദരിക്കുന്നത്‌.
28/09/2010
Hamza Seaforth

No comments:

Related Posts with Thumbnails