Friday, September 17, 2010

മതവിശ്വാസത്തെ എതിർക്കാത്തവർക്ക്‌ വോട്ട്‌: കാന്തപുരം


തൃശൂർ: ഏവരേയുമുൾക്കൊള്ളുന്ന, ജനങ്ങൾക്കു ഗുണംചെയ്യുമെന്നു കരുതുന്ന സ്ഥാനാർഥികളെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി. മതവിശ്വാസികൾക്കുമാത്രമല്ല കേരളത്തിൽ സ്ഥാനമെന്നതിനാൽ മതവിശ്വാസികളെ മാത്രമേ പിന്തുണയ്ക്കൂ എന്നില്ല. എന്നാൽ മതവിശ്വാസത്തെ എതിർക്കാത്തവർക്കായിരിക്കും വോട്ടെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാക്കാലത്തും ഒരേനയമേ ഉണ്ടായിട്ടുള്ളൂ എന്നും ഒരുചോദ്യത്തിനു മറുപടിയായി കാന്തപുരം വ്യക്തമാക്കി. എസ്‌വൈഎസിന്റെ പേരിൽ ആധികാരികമായി സ്ഥാനാർഥികൾ രംഗത്തുണ്ടാകില്ല. മത്സരിക്കുന്നവർ എസ്‌വൈഎസുമായി സഹകരിക്കണമെന്നാണ്‌ ആഗ്രഹം. ഇലക്​‍്ഷൻ സമയത്ത്‌ ഒരു പ്രത്യേക വിഭാഗത്തോട്‌ നല്ല സമീപനം പുലർത്തുന്നുവെന്ന ധാരണ തെറ്റാണ്‌. ഞങ്ങൾക്കു ഗുണം ചെയ്യുന്നവർക്കു സഹായം ചെയ്തിട്ടുണ്ട്‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ പ്രാദേശികമായ വിഷയങ്ങളും മറ്റുമാണ്‌ പ്രധാനമാകുകയെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.

16/09/2010

5 comments:

prachaarakan said...

ഏവരേയുമുൾക്കൊള്ളുന്ന, ജനങ്ങൾക്കു ഗുണംചെയ്യുമെന്നു കരുതുന്ന സ്ഥാനാർഥികളെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി

അപ്പൂട്ടൻ said...

മതവിശ്വാസത്തെ എതിർക്കുക/അംഗീകരിക്കുക എന്നതിന്‌ പല മാനങ്ങളുണ്ട്‌. ഒരറ്റത്ത്‌ പലപ്പോഴും വർഗ്ഗീയവാദികളും ഏതെങ്കിലുമൊരു മതത്തെ അംഗീകരിക്കുന്നവരാകാം. ഇങ്ങേത്തലയ്ക്കലാണെങ്കിൽ മതവിശ്വാസത്തെ എതിർത്താലും അത്‌ ഒരു കാഴ്ചപ്പാടെന്ന നിലയിൽ അംഗീകരിക്കുന്നവരും ധാരാളമുണ്ട്‌.
ഇതിലേതിനോടാണ്‌ അനുഭാവം വേണ്ടത്‌?

അവിശ്വാസികൾക്ക്‌ വോട്ടില്ല എന്ന നിലപാടിനേക്കാൾ ഭേദമാണിതെന്നാണ്‌ എന്റെ അഭിപ്രായം, ലൂപ്‌ഹോൾസ്‌ ഉണ്ടെങ്കിലും.

prachaarakan said...

@ അപ്പൂട്ടൻ

>ഒരറ്റത്ത്‌ പലപ്പോഴും വർഗ്ഗീയവാദികളും ഏതെങ്കിലുമൊരു മതത്തെ അംഗീകരിക്കുന്നവരാകാം. ഇങ്ങേത്തലയ്ക്കലാണെങ്കിൽ മതവിശ്വാസത്തെ എതിർത്താലും അത്‌ ഒരു കാഴ്ചപ്പാടെന്ന നിലയിൽ അംഗീകരിക്കുന്നവരും ധാരാളമുണ്ട്‌.
ഇതിലേതിനോടാണ്‌ അനുഭാവം വേണ്ടത്‌? <



തീർച്ചയായും രണ്ടാമത് വിഭാഗത്തോട് തന്നെ (പ്രചാരകൻ )


> അവിശ്വാസികൾക്ക്‌ വോട്ടില്ല എന്ന നിലപാടിനേക്കാൾ ഭേദമാണിതെന്നാണ്‌ എന്റെ അഭിപ്രായം <


അങ്ങിനെ ഒരു നിലാപട് എടുത്തിട്ടില്ല.. എടുക്കുകയുമില്ല

look @ this again,

ഏവരേയുമുൾക്കൊള്ളുന്ന, ജനങ്ങൾക്കു ഗുണംചെയ്യുമെന്നു കരുതുന്ന സ്ഥാനാർഥികളെ ....... മതവിശ്വാസികൾക്കുമാത്രമല്ല കേരളത്തിൽ സ്ഥാനമെന്നതിനാൽ മതവിശ്വാസികളെ മാത്രമേ പിന്തുണയ്ക്കൂ എന്നില്ല. എന്നാൽ മതവിശ്വാസത്തെ എതിർക്കാത്തവർക്കായിരിക്കും വോട്ടെന്നും അദ്ദേഹം വ്യക്തമാക്കി .....

അപ്പൂട്ടൻ said...

പ്രചാരകൻ,
താങ്കൾ അനുഭാവിയായ സംഘടനയെ ഞാൻ പ്രത്യേകം എടുത്തുപറഞ്ഞതല്ല, പലയിടത്തും അവിശ്വാസികളെ തോൽപിക്കാൻ ആഹ്വാനങ്ങൾ നടത്തുന്ന ഈ കേരളത്തിൽ ഈയൊരു നിലപാട്‌ ഭേദമാണെന്നാണ്‌ ഞാൻ പറഞ്ഞത്‌.

ജനങ്ങൾക്ക്‌ ഗുണം ചെയ്യും എന്ന് ഉറപ്പുള്ള സ്ഥാനാർത്ഥികളെ വിശ്വാസം കണക്കിലെടുക്കാതെ ജയിപ്പിക്കാൻ ശ്രമിക്കേണ്ടതുണ്ട്‌ എന്നാണ്‌ ജനാധിപത്യത്തിൽ ആവശ്യം.

prachaarakan said...

‌@ അപ്പൂട്ടൻ

യോജിക്കുന്നു. നന്ദി ഇടപെടലുകൾക്ക്
തുടർന്നും പ്രതീക്ഷിക്കുന്നു

Related Posts with Thumbnails