Monday, September 6, 2010

വിശ്വാസി സാഗരത്തെ സ്വീകരിക്കാൻ സ്വലാത്ത്‌ നഗറിൽ വിപുലമായ ഒരുക്കങ്ങൾ


മലപ്പുറം: റംസാൻ ഇരുപത്തിയേഴാം രാവിന്റെ പുണ്യവും പ്രാർത്ഥനാപൂർണ്ണമായ നിമിഷങ്ങളുടെ ധന്യതയും തേടി സ്വലാത്ത്‌ നഗറിലെത്തുന്ന വിശ്വാസികൾക്ക്‌ വിപുലമായ ഒരുക്കങ്ങളാണ്‌ മഅ​‍്ദിൻ കാമ്പസിലും പരിസരത്തുമായി ഏർപ്പെടുത്തിയിരിക്കുന്നത്‌. ഞായർ രാത്രി തൊട്ടു തന്നെ ജനങ്ങളുടെ ചെറുകൂട്ടങ്ങൾ സ്വലാത്ത്‌ നഗറിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌. ദുരെ ദിക്കുകളിൽ നിന്നുള്ളവർക്ക്‌ മഅ​‍്ദിൻ കാമ്പസിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്‌. തിങ്കൾ പ്രഭാതത്തോടെ ആരംഭിച്ച്‌ 7ന്‌ പുലർച്ചയോടെ സമാപിക്കുന്ന രീതിയിലാണ്‌ ആത്മീയ സംഗമത്തിലെ പരിപാടികൾ. രാവിലെ ഇഅ​‍്തികാഫ്‌ ജൽസയോടെയാണ്‌ തുടങ്ങുക. നോമ്പുതുറക്കുന്നത്‌ വരെ ഗ്രാന്റ്‌ മസ്ജിദിൽ ദിക്‌റ്‌, ദുആ ആത്മീയ സദസ്സുണ്ടാകും. പ്രാർത്ഥനാ സമ്മേളനത്തിന്റെ പ്രധാന ചടങ്ങുകൾ ഒൻപതര മണിയോടെ തുടങ്ങും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ അദ്ധ്യക്ഷൻ താജുൽ ഉലമാ സയ്യിദ്‌ അബ്ദുർറഹ്മാൻഅൽബുഖാരി ഉള്ളാൾ അധ്യക്ഷനായിരിക്കും. സ്വലാത്ത്‌ മജ്ലിസിന്‌ അദ്ദേഹമാണ്‌ നേതൃത്വം നൽകുക. അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ സംഗമം ഉദ്ഘാടം ചെയ്യും. ഭീകരതക്കെതിരെയുള്ള വിശ്വാസ സാഗരത്തിന്റെ പ്രതിജ്ഞ മഅ​‍്ദിൻ ചെയർമാൻ സയ്യിദ്‌ ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി ചൊല്ലിക്കൊടുക്കും.

ആയിരംതവണ ജനലക്ഷങ്ങൾ ഒന്നിച്ച്‌ തഹ്ലീൽ ചൊല്ലിക്കൊണ്ടുള്ള ഹദ്ദാദ്‌ റാതീബ്‌ അവിസ്മരണീയമായ അത്മീയ അനുഭൂതിയായിരിക്കും. പാപങ്ങൾ ഏറ്റുപറഞ്ഞു കൊണ്ടുള്ള പശ്ചാതാപ പ്രർത്ഥനയായ തൗബ, സമാപന പ്രാർത്ഥന എന്നിവക്ക്‌ ഖലീലുൽ ബുഖാരി നേതത്വം നൽകും. ജനലക്ഷങ്ങളെ സ്വീകരിക്കുന്നതിന്‌ സ്വലാത്ത്നഗറിലും പരിസരങ്ങളിലും വിപുലമായ സൗകര്യങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. സ്വലാത്ത്‌ നഗറിൽ ഗ്രാന്റ്‌ മസ്ജിദിന്‌ അഭിമുഖമായി ഒരുക്കിയിട്ടുള്ള മുഖ്യവേദിയിലെ പരിപാടികൾ പത്തോളം വരുന്ന മറ്റു ഗ്രൗണ്ടുകളിലുള്ളവർക്ക്‌ കാണാനും കേൾക്കാനും കിലോമീറ്ററുകൾ നീളത്തിൽ ശബ്ദ, വെളിച്ച സൗകര്യങ്ങളും സ്ക്രീനുകളും സ്ഥാപിച്ചിരിക്കുന്നു.

സ്വലാത്ത്‌ നഗറിൽ കെ.എസ്‌.ആർ.ടി.സി ലിമിറ്റഡ്‌ ടൗൺ ടു ടൗൺ ബസുകൾക്ക്‌ പ്രത്യേക സേ​‍്റ്റാപ്പ്‌ അനുവദിച്ചിട്ടുണ്ട്‌. 5555 അംഗ വളണ്ടിയർ കോറിന്റെ നേതൃത്വത്തിലാണ്‌ ട്രാഫിക്‌ നിയന്ത്രണവും മറ്റു സൗകര്യങ്ങളുമേർപ്പെടുത്തിയിരിക്കുന്നത്‌. അടിയന്തിരാവശ്യങ്ങൾക്ക്‌ എറണകുളം അമൃത ആശുപത്രിയുടെ സൂപ്പർ സ്പെഷ്യാലിറ്റി ഇന്റൻസീവ്‌ കെയർ യൂനിറ്റ്‌, മൊബൈൽ ടെലി മെഡിസിൻ യൂനിറ്റ്‌ എന്നിവ നഗരിയിൽ കേമ്പ്‌ ചെയ്യും.

ഹെല്പ്പ്‌ ലൈൻ : 9605 719284, 9946 623412. 06/09/201


www.ssfmalappuram.com
siraj news


3 comments:

prachaarakan said...

റംസാൻ ഇരുപത്തിയേഴാം രാവിന്റെ പുണ്യവും പ്രാർത്ഥനാപൂർണ്ണമായ നിമിഷങ്ങളുടെ ധന്യതയും തേടി സ്വലാത്ത്‌ നഗറിലെത്തുന്ന വിശ്വാസികൾക്ക്‌ വിപുലമായ ഒരുക്കങ്ങളാണ്‌ മഅ​‍്ദിൻ കാമ്പസിലും പരിസരത്തുമായി ഏർപ്പെടുത്തിയിരിക്കുന്നത്‌. ഞായർ രാത്രി തൊട്ടു തന്നെ ജനങ്ങളുടെ ചെറുകൂട്ടങ്ങൾ സ്വലാത്ത്‌ നഗറിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌. ദുരെ ദിക്കുകളിൽ നിന്നുള്ളവർക്ക്‌ മഅ​‍്ദിൻ കാമ്പസിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്‌. തിങ്കൾ പ്രഭാതത്തോടെ ആരംഭിച്ച്‌ 7ന്‌ പുലർച്ചയോടെ സമാപിക്കുന്ന രീതിയിലാണ്‌ ആത്മീയ സംഗമത്തിലെ പരിപാടികൾ

HIFSUL said...

കള്ള നോട്ട്‌ തടയാൻ കൂടിയുള്ള മുന്നൊരുക്കം നടത്തിയിട്ടുണ്ടാവും എന്നു കരുതുന്നു...മുമ്പ്‌ ബക്കറ്റ്‌ പിറിവിൽ 500 രൂപയുടെ കള്ളൻ ധാരാളം വന്നതായി കേട്ടിരുന്നു...കേട്ടത്‌ സത്യമാകും എന്നു കരുതുന്നതിലാണു കമന്റിയത്‌...തെറ്റാണെങ്കിൽ ക്ഷമിക്കണം..

prachaarakan said...

@ഹിഫ്സുൽ

എല്ലാറ്റിനും സംവിധാനമുണ്ട്..താങ്കളുടെ ഉത്കണ്ഡയ്ക്ക് നന്ദി.

കേൾക്കുന്നത് മുഴുവൻ സത്യമാണെന്ന് കരുതുക നല്ലതല്ല.

Related Posts with Thumbnails