Tuesday, August 24, 2010

തീവ്രവാദം ഇസ്ലാമിന്‌ അന്യം: പേരോട്‌


ഷാർജ സൗദി മസ്ജിദിൽ പേരോട്‌ അബ്ദുർറഹ്മാൻ സഖാഫി റമളാൻ പ്രഭാഷണം നടത്തുന്നു
ഷാർജ: തീവ്രവാദവും ഭീകരവാദവും ഇസ്ലാമിന്‌ അന്യമാണന്നും വിശ്വസികൾ അത്തരം പ്രവത്തനങ്ങളിൽ ഏർപ്പെടരുതെന്നും എസ്‌ വൈ എസ്‌ സംസ്ഥാന സെക്രട്ടറി പേരോട്‌ അബ്ദുറഹിമാൻ സഖാഫി അഭിപ്രായപ്പെട്ടു. യു എ ഇ പ്രസിഡന്റ്‌ ശൈഖ്‌ ഖലീഫ അൽനഹ്‌യാന്റെ അതിഥിയായ പേരോട്‌ അബ്ദുറഹിമാൻ സഖാഫി ഷാർജ മലിക്‌ ഫൈസൽ സൗദി മസ്ജിദിൽ പ്രഭാഷണം നടത്തൂകയായിരുന്നു.

സ്നേഹ സാഹോദര്യ സഹകരണം ഊട്ടി ഉറപ്പിക്കുന്ന മതമാണ്‌ ഇസ്ലാം ഏത്‌ മേഖലയിലും വിട്ട്‌വീഴ്ചക്ക്‌ വിശ്വാസി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു സൃഷ്ടാവിന്റെ അനുഗ്രഹങ്ങൾക്ക്‌ പാത്രീഭൂതരാകുന്നതുപോലെ സൃഷ്ടാവിന്‌ നന്ദി പ്രകാശിപ്പിക്കുന്നതിലും വ്യാപൃതരാവുക. പരിശുദ്ധ ഖുർആനികാദ്ധ്യാപനങ്ങളും തിരുചര്യയും മാനവ സമൂഹ സമക്ഷ്യം സമർപ്പിച്ച തത്ത്വസംഹിതകൾ ഉൾക്കൊള്ളാൻ മുസ്ലിം സമൂഹം തയ്യാറാവണം. ആത്മീയ ചൈതന്യത്തിലധിഷ്ടിതമായ ജീവിതം മാത്രമേ പാരത്രിക വിജയത്തിന്‌ നിദാനമാവൂ. സഹജീവികളോടും സഹപ്രവർത്തകരോടും കരുണ കാണിക്കുകയും കുടുംബ ജീവിതത്തിൽ വിട്ടുവീഴ്ച ചെയ്യുക വഴി ഇലാഹീ സാമീപ്യം കരഗതമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


21/08/2010


27/08/2010 വെള്ളിയാഴ്ച അബുദാബി നാഷണൽ തിയ്യറ്ററിൽ രാത്രി 10 മണിക്ക് പേരോട് പ്രസംഗിക്കുന്നതാണ്.

2 comments:

Unknown said...

@ പ്രചാരകന്‍... താങ്കളുടെ സജീവ സാന്നിധ്യവും അഹ്ലുസ്സുന്നയുടെ ആശയ പ്രചാരണത്തിന് വേണ്ടിയുള്ള ഒട്ടനവധി പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമാണെന്ന് പറയാതിരിക്കാന്‍ വയ്യ.. അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ!
ദുആയില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷിക്കുന്നു....

അസ്സലാമു അലൈകും...
യാസര്‍.
www.satyasarani.com

prachaarakan said...

dear brother yasar,

വ അലൈക്കുമുസ്സലാം

ഇഖ്‌ലാസോടു കൂടി ദീനിനും സമൂഹത്തിനും വേണ്ടി നിലകൊള്ളാ‍ാൻ അല്ലാഹുവിന്റെ തൌഫീഖ് ഉണ്ടാവട്ടെ നമുക്ക്.

തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടുകയും തിരുത്തുകയും ചെയ്യുമല്ലോ

നന്ദി

Related Posts with Thumbnails