Thursday, August 26, 2010

ഭരണ രംഗത്തെ സ്തീയാധിപത്യം ജനാധിപത്യത്തെ തളർത്തും-റഹ്മത്തുള്ളാഹ്‌ സഖാഫി എളമരം

കാസർകോട്‌: കുടുംബ ഭദ്രതയുടെ നായകത്വം വഹിക്കേണ്ട സ്ത്രീ സമൂഹത്തിനു മേൽ നാടിന്റെ ഭരണഭാരം ഒന്നായി അടിച്ചേൽപിക്കാൻ നടക്കുന്ന നീക്കങ്ങൾ സ്ത്രീ ശാക്തീകരണത്തിനു പകരം ജനാധിപത്യത്ത തളർത്താൻ കാരണമാകുമെന്ന്‌ പ്രമുഖ പണ്ഡിതൻ റഹ്മത്തുള്ളാഹ്‌ സഖാഫി എളമരം അഭിപ്രായപ്പെട്ടു. കാസർകോട്‌ റയ്യാൻ നഗരയിൽ നടന്നു വരുന്ന എസ്‌.വൈ.എസ്‌ റമളാൻ പ്രഭാഷണത്തിൽ സ്ത്രീ ശാക്തീകരണം ഖുർആനിക വീക്ഷണം എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. കഴിവു തെളിയിച്ച്‌ ഭരണ നേതൃരംഗത്തേക്കു വരുന്നതിനു പകരം അർഹരല്ലാത്തവരെ ഭരണഭാരം അടിച്ചേൽപിക്കുകയാവും 50 ശതമാനം സ്ത്രീ സംവരണത്തിലൂടെ നടക്കാൻ പോകുന്നത്‌. ബാക്കിയുള്ള അമ്പതിൽ കൂടി സ്ത്രീകൾക്ക്‌ മത്സരിക്കാമെന്നിരിക്കെ ഫലത്തിൽ നൂറു ശതമാനം സ്ത്രീ സംവരണമാണ്‌ വരാൻ പോകുന്നത്‌. സ്ത്രീ വൽകരണം പൂർണമാകുന്നതോടെ യോഗ്യരായ പുരുഷൻമാർ രാഷ്ട്രീയ രംഗത്തു നിന്ന്‌ മാറുകയോ അല്ലെങ്കിൽ ബിനാമി ഭരണം നടത്തുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകും. രാഷ്ട്ര നിർമാണത്തിനു കരുത്ത്‌ പകരേണ്ടണ്ട യുവ ശക്തിയെ ഭരണ രംഗത്തു നിന്ന്‌ അപ്പാടെ മാറ്റി നിർത്തുന്ന അവസ്ഥ ജനാധിപത്യത്തിനു വരുത്തുന്ന ക്ഷീണം വിലയിരുതത്താൻ രാഷ്ട്രീയ കക്ഷികൾ തയ്യാറാകണം. ഭരണ രംഗത്ത്‌ സ്ത്രീ സംവരണത്തിനു മുറവിളികൂട്ടുന്ന രാഷ്ട്രീയ പാർട്ടികളുടെ നേതൃ സ്ഥാനത്ത്‌ എത്ര ശതമാനം സ്ത്രീകളുണെ​‍്ടന്ന്‌ വ്യക്തമാക്കണം. റഹ്മത്തുള്ളാഹ്‌ സഖാഫി ആവശ്യപ്പെട്ടു.

പൊതു രംഗത്ത്‌ മുഴുസമയം ഇടപെടുമ്പോഴുണ്ടാകുന്ന കുടുംബപരവും ശാരീരികവുമായ പ്രശ്നങ്ങളാണ്‌ ഭരണ മേഖലയിൽ നിന്ന്‌ സ്ത്രീയെ ഇസ്ലാം നിരുത്സാഹപ്പെടുത്താൻ കാരണം. ഇത്‌ സ്ത്രീ വിരുദ്ധമായി ചിത്രീകരിക്കുന്നത്‌ ശരിയല്ല. ലാളനയേൽക്കാതെ വളരുന്ന കുട്ടികൾ മൂലമുണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങൾ ചർച്ചയായ ഇക്കാലത്ത്‌ കുടുംബ ഭദ്രതക്ക്‌ വീട്ടിൽ മാതൃ സാന്നിദ്ധ്യം കൂടുതലായി വേണമെന്നത്‌ എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്‌. സ്ത്രീ ശാക്തീകരണത്തിനു ഏറ്റവും വലിയ പരിഗണന നൽകിയ ഇസ്ലാം കുടുംബത്തിൽ ഒരു പെൺകുഞ്ഞ്‌ ജനിക്കുന്നത്‌ പോലും ഭാഗ്യമായാണ്‌ കാണുന്നത്‌. രണ്ട്‌ പെൺ മക്കളെ വിവാഹം വരെ സംരക്ഷിക്കുന്ന പിതാവിന്‌ പ്രവാചകൻ. സ്വർഗം വാഗ്ദാനം നൽകിയിട്ടുണ്ട്‌. റഹ്മത്തുള്ളാഹ്‌ സഖാഫി കൂട്ടിച്ചേർത്തു.

24/08/2010
ബഷീർ പുളിക്കൂർ

No comments:

Related Posts with Thumbnails