Friday, August 20, 2010

കുടുംബം സ്വർഗനരകങ്ങൾക്കിടയിലെ സന്തുലിത വാസവ്യവസ്ഥ: ശാഫി സഖാഫി

ദുബൈ: സ്വർഗ നരകങ്ങൾക്കിടയിലെ സന്തുലിത സാമൂഹികജീവിത വ്യവസ്ഥയായാണ്‌ പരിശുദ്ധ ഖുർആനിലൂടെ ഇസ്ലാം കുടുംബത്തെ പരിചയപ്പെടുത്തുന്നതെന്ന്‌ ശാഫി സഖാഫി ഉദ്ബോധിപ്പിച്ചു. ഭൂമിയുടെ ചാലകശക്തി കണ്ണികളായി നീണ്ടു പോകുന്ന കുടുംബങ്ങളും അവ ഒരുമിക്കുന്ന സാമൂഹിക വ്യവസ്ഥയുമാണ്‌. അതുകൊണ്ടാണ്‌ മനുഷ്യരെ അല്ലാഹു നക്ഷത്രങ്ങളെപ്പോലെ ഒറ്റയൊറ്റയായി സൃഷ്ടിക്കാതിരുന്നത്‌. ഒരു മനുഷ്യനെ സൃഷ്ഠിക്കുകയും അതിൽനിന്നു തന്നെ ഇണയെയും പിന്നീട്‌ അവരിലൂടെ മനുഷ്യകുലത്തെയാകെയും സൃഷ്ടിച്ചതിലൂടെ കുടുംബ സാമൂഹിക ബന്ധത്തിന്റെ ഇഴചേർച്ച അല്ലാഹു മനുഷ്യരെ ബോധ്യപ്പെടുത്തുകയായിരുന്നു. ഖിസൈസ്‌ ജംഇയ്യത്തുൽ ഇസ്ലാഹ്‌ ഓഡിറ്റോറിയത്തിൽ ദുബൈ ഹോളി ഖുർആൻ അവാർഡ്‌ കമ്മിറ്റി സംഘടിപ്പിച്ച വേദിയിൽ മാതൃകാ കുടംബം, പ്രതീകാത്മക സമൂഹം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബന്ധങ്ങൾ സൃദൃഢമാക്കാൻ അത്യാവശ്യമായ നിയമ വിലക്കുകളാണ്‌ ഇസ്ലാം പഠിപ്പിച്ചത്‌. വിവാഹമോചനം ഇതിന്റെ ഉദാഹരണമാണ്‌. എന്തെങ്കിലുമൊരു പോരായ്മ കാണുമ്പോഴേക്ക്‌ എടുത്തു ചാടരുതെന്നാണ്‌ കൽപ്പന. കണ്ടതിനെല്ലാം പൊട്ടിത്തെറിക്കരുത്‌. ആത്മസംയമനത്തിലൂടെ മാത്രമേ കുടുംബ വഴക്കുകൾ തീർക്കാനാകൂ. ഒരു നിലക്കും ഒത്തു പോകില്ലെന്ന്‌ രണ്ടു പേരും ഉറച്ച ഘട്ടത്തിൽ ഒരു ബന്ധം മുന്നോട്ടു കൊണ്ടു പോകുന്നത്‌ പ്രായോഗികമല്ല. അവിടെ മാത്രമാണ്‌ ഇസ്ലാം നല്ല നിലയിൽ വേർ പിരിയാനുള്ള അനുവാദം നൽകുന്നത്‌.

അനുവദിക്കപ്പെട്ട കാര്യങ്ങളിൽ ഏറ്റവും വെറുക്കപ്പെട്ടത്‌ വിവാഹമോചനമാണ്‌ എന്ന തിരുനബിയുടെ വചനം ശ്രദ്ധേയമാണ്‌. രണ്ടു ഭാര്യമാരുമായുള്ള സഹവർത്തിത്വം നന്നാക്കുക. അവർ നിങ്ങളുടെ ഉടയാടകളും നിങ്ങൾ അവരുടെ ഉടയാടകളുമാണ്‌ എന്ന ദൈവിക വചനം ഖുർആൻ വിഭാവന ചെയ്യുന്ന ദാമ്പത്യത്തിന്റെ ആഴം തൊടുന്നു. ദാമ്പത്യത്തിന്റെ അസ്ഥിവാരം കലർപ്പില്ലാത്ത സ്നേഹമാണ്‌, സമ്പൂർണമായ മാനസിക പൊരുത്തമാണ്‌. രണ്ടു മനസ്സുകൾ ചേർന്ന്‌ ഒന്നായിത്തീരുന്ന മാസ്മരിക പ്രക്രിയയാണ്‌ ദാമ്പത്യം. കുടുംബത്തിന്റെ പ്രാധ്യാന്യം വിലയിരുത്തുന്നതിൽ സ്വതന്ത്ര ലൈംഗികതയുടെ ഗുരു ഓഷോക്ക്‌ പിഴച്ചു. അദ്ദേഹത്തിന്റെ ഭാഷയിൽ കുടുംബം ഭാരവും ബാധ്യതയുമാണ്‌. കുടുംബങ്ങളില്ലായിരുന്നുവെങ്കിൽ ഭൂമി ആകാശംപോലെ സൃഷ്ടിക്കപ്പെട്ടതുപോലെ തന്നെ നിഷ്ക്രിയമായി പരന്നുകിടക്കുമായിരുന്നു.

ഗണിത ശാസ്ത്രത്തിൽ ഒന്നും ഒന്നും രണ്ടാണ്‌. എന്നാൽ, ദാമ്പത്യത്തിൽ അതു വൈക്കം മുഹമ്മദ്‌ ബഷീറിന്റെ തത്വശാസ്ത്രം പോലെ ഇമ്മിണി വലിയ ഒന്നാണ്‌. ഇസ്ലാമിൽ ഭരിക്കപ്പെടുന്നവളും ഭരിക്കുകയും ചെയ്യുന്ന ഭാര്യയും ഭർത്താവുമില്ല. മറിച്ച്‌ ഇണയും തുണയുമാണ്‌. അവൾ കൽപ്പിക്കപ്പെടേണ്ടവളും ഭരിക്കപ്പെടേണ്ടവളും മാത്രല്ല. അവൾക്കുമുണ്ട്‌ അവകാശങ്ങൾ. ഇതാണ്‌ പരിശുദ്ധ ഇസ്ലാം പഠിപ്പിക്കുന്ന ദാമ്പത്യലോകം. ദാമ്പത്യം ഒരു കലയാണെന്നതു മറക്കരുത്‌. അതിലെ വിജയ പരാജയങ്ങളുടെ മുഖ്യ പങ്ക്‌ പുരുഷനുമാണ്‌. അവൻ മാത്രം നന്നായതുകൊണ്ടായില്ല. അവളും നന്നാകണം.
സദസ്സ് ഒരു ദൃശ്യം

എസ്‌ വൈ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ദുബൈ മർകസ്‌ പ്രസിഡന്റ്‌ എ കെ അബൂബക്കർ മുസ്ലിയാർ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. എസ്‌ വൈ എസ്‌ ദുബൈ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ്‌ ശംസുദ്ദീൻ ബാ അലവി, ജന. സെക്രട്ടറി അബ്ദുൽ അസീസ്‌ സഖാഫി മമ്പാട്‌, പ്രൊഫ. യു സി അബ്ദുൽ മജീദ്‌ സംബന്ധിച്ചു. 20/08/2010


www.ssfmalappurm.com
sirja news daily

3 comments:

prachaarakan said...

ഗണിത ശാസ്ത്രത്തിൽ ഒന്നും ഒന്നും രണ്ടാണ്‌. എന്നാൽ, ദാമ്പത്യത്തിൽ അതു വൈക്കം മുഹമ്മദ്‌ ബഷീറിന്റെ തത്വശാസ്ത്രം പോലെ ഇമ്മിണി വലിയ ഒന്നാണ്‌. ഇസ്ലാമിൽ ഭരിക്കപ്പെടുന്നവളും ഭരിക്കുകയും ചെയ്യുന്ന ഭാര്യയും ഭർത്താവുമില്ല. മറിച്ച്‌ ഇണയും തുണയുമാണ്‌. അവൾ കൽപ്പിക്കപ്പെടേണ്ടവളും ഭരിക്കപ്പെടേണ്ടവളും മാത്രല്ല. അവൾക്കുമുണ്ട്‌ അവകാശങ്ങൾ. ഇതാണ്‌ പരിശുദ്ധ ഇസ്ലാം പഠിപ്പിക്കുന്ന ദാമ്പത്യലോകം

Zinah Nur Sharif said...

Mashallah, what a lovely blog :)

feel free to check my blog: http://zinahns.blogspot.com

Ramadan Kareem

prachaarakan said...

@Zinah

thanks for your comment
Ramadan mubarak to all of u

Related Posts with Thumbnails