Wednesday, August 4, 2010

റമളാൻ പ്രഭാഷണത്തിന്‌ 501 അംഗ സ്വാഗതസംഘം

കോഴിക്കോട്‌: `പ്രഭപരത്തിയ താരകങ്ങൾ` എന്ന ശീർഷകത്തിൽ 2010 ആഗസ്റ്റ്‌ 18,19,20,21 തീയതികളിൽ കോഴിക്കോട്‌ കടപ്പുറത്ത്‌ സയ്യിദ്‌ ഫള്ൽ ശിഹാബ്‌ അൽജിഫ്രി നഗറിൽ നടക്കുന്ന മുഹമ്മദ്‌ ഫാറൂഖ്‌ നഈമി അൽബുഖാരിയുടെ റമളാൻ പ്രഭാഷണത്തിന്റെ സ്വാഗതസംഘം രൂരീകരിച്ചു.

ഭാരവാഹികൾ : ചെയർമാൻ: സയ്യിദ്‌ സ്വാലിഹ്‌ ശിഹാബ്‌ അൽജിഫ്രി, വൈസ്‌ ചെയർ: സയ്യിദ്‌ മുല്ലക്കോയ തങ്ങൾ, കൂളിമാട്‌ അബ്ദുറഹ്മാൻ സഖാഫി, സി.പി.അഷ്‌റഫ്‌, വി.പി.അബ്ദുൽഗഫൂർ ഹാജി, ജന.കൺവീനർ: ബാഷ ഹാജി, കൺവീനർമാർ: ഫ്രൻസ്‌ മമ്മു ഹാജി, അബ്ദു പള്ളിക്കണ്ടി, സി.ബി.വി.അബ്ദുല്ല കോയ, സാദത്ത്‌ കുണ്ടുങ്ങൽ, സയ്യിദ്‌ അനസ്‌ ശിഹാബ്‌ അൽജിഫ്രി. ട്രഷറർ: കെ.മമ്മദ്‌ കോയ.

സബ്‌ കമ്മിറ്റി: ഫൈനാൻസ്‌: കെ.പി.അബ്ദുല്ല, പബ്ളിസിറ്റി: നസറു കല്ലായി, വിതരണം: ഇസ്മായിൽ പള്ളിക്കണ്ടി, മീഡിയ: ഇല്യാസ്‌ കുണ്ടുങ്ങൽ, അബ്ദുല്ല പന്നിയങ്കര, പ്രോഗ്രാം: സലാം സിറ്റി, വളണ്ടിയർ ക്യാപ്റ്റൻ: മജീദ്‌ കുണ്ടുങ്ങൽ, റിസപ്ഷൻ: യൂനുസ്‌.സി.ബി.വി എന്നിവരെ തിരഞ്ഞെടുത്തു.

ഇതു സംബന്ധമായി ചേർന്ന സ്വാഗതസംഘം രൂപീകരണത്തിൽ ബാഷ ഹാജിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ്‌ മുല്ലക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. അബൂബക്കർ അഹ്സനി പ്രാർത്ഥന നടത്തി.

03/08/2010
അബ്ദുല്ല പന്നിയങ്കര

1 comment:

prachaarakan said...

`പ്രഭപരത്തിയ താരകങ്ങൾ` എന്ന ശീർഷകത്തിൽ 2010 ആഗസ്റ്റ്‌ 18,19,20,21 തീയതികളിൽ കോഴിക്കോട്‌ കടപ്പുറത്ത്‌ സയ്യിദ്‌ ഫള്ൽ ശിഹാബ്‌ അൽജിഫ്രി നഗറിൽ നടക്കുന്ന മുഹമ്മദ്‌ ഫാറൂഖ്‌ നഈമി അൽബുഖാരിയുടെ റമളാൻ പ്രഭാഷണത്തിന്റെ സ്വാഗതസംഘം രൂരീകരിച്ചു

Related Posts with Thumbnails