Sunday, July 25, 2010

രാഷ്ട്രീയ വര്‍ഗീയത രാജ്യത്തെ അസ്ഥിരപ്പെടുത്തും: കാന്തപുരം

കോഴിക്കോട് :വര്‍ഗീയ പ്രവര്‍ത്തന വിമര്‍ശനങ്ങളുടെ മറവില്‍ മതവിശ്വാസത്തെയും പ്രവര്‍ത്തനങ്ങളെയും ഹനിക്കുന്ന പ്രവണത ആശ്വാസ്യകരമല്ലെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. മര്‍കസില്‍ സംഘടിപ്പിച്ച ഖത്മുല്‍ബുഖാരി ഹദീസ് ശാസ്ത്ര സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതവര്‍ഗീയതപോലെതന്നെ അപകടകരമാണ് രാഷ്ട്രീയ വര്‍ഗീയതയും ഭരണകൂടഭീകരതയും. മതദര്‍ശനങ്ങള്‍ക്ക് മഹനീയമായ സ്ഥാനവും പ്രവര്‍ത്തന സ്വാതന്ത്ര്യവും അനുവദിച്ച ഇന്ത്യയില്‍ തന്നെ മതവിശ്വാസങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും നേരെ കൈയേറ്റങ്ങളും അക്രമണങ്ങളും രാഷ്ട്രീയ പ്രേരിതമായി നടക്കുന്നു എന്നതില്‍ ആശങ്കയു്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വംശീയ ധ്രുവീകരണത്തിന്റെയും വര്‍ഗീയ പ്രവര്‍ത്തനങ്ങളുടെയും സങ്കേതങ്ങളായി മാറിയിരിക്കുന്നു. ഇത് ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിനും രാജ്യം അനുവര്‍ത്തിച്ചുപോരുന്ന സാമുദായിക സൗഹാര്‍ദ്ദത്തിനും ഭീഷണിയാണ്. വര്‍ഗീയ സംഘടനകളെ പാലൂട്ടി വളര്‍ത്തിയവര്‍ തന്നെ അത്തരം സംഘടനകളുടെ വിമര്‍ശകരായി രംഗത്തുവന്നതില്‍ ദുരൂഹതയുണ്ട്. യഥാര്‍ത്ഥ മതത്തിനും മതവിശ്വാസിക്കും രാജ്യത്തെയും ജനങ്ങളുടെയും ജീവിതത്തെ അസ്ഥിരപ്പെടുത്തുന്ന വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നും കാന്തപുരം പറഞ്ഞു

www.muhimmath.com

1 comment:

കരുവള്ളി said...

എന്താണ് വര്‍ഗീയത സര്‍ ?

Related Posts with Thumbnails