Saturday, July 24, 2010

ഖതമുൽ ബുഖാരിയും സഖാഫി സംഗമവും

കോഴിക്കോട്‌: ഹദീസുകളുടെ ആധികാരികത ചർച്ചചെയ്ത്‌ കാരന്തൂർ മർകസിൽ നടന്ന ഖതമുൽ ബുഖാരി-സഖാഫി സംഗമം ശ്രദ്ധേയമായി. അയ്യായിരത്തിലധികം സഖാഫികളും പണ്ഡിതരും സംബന്ധിച്ച സംഗമത്തിൽ ഹദീസുകളുടെ ആനുകാലിക പ്രസക്തി പ്രസംഗകർ ചൂണ്ടിക്കാട്ടി. ശൈഖുൽ ഹദീസ്‌ നെല്ലിക്കുത്ത്‌ ഇസ്മാ ഈൽ മുസ്ലിയാർ ഉദ്ബോധനം നടത്തി. സാമൂഹിക പ്രക്രിയയിൽ പണ്ഡിതർ ക്കുള്ള പങ്കും സ്വാധീനവും നിർണായകമാണെന്നും പണ്ഡിത സമൂഹം കാലത്തിന്റെ നാഡീ മിടിപ്പുകൾ മനസ്സിലാക്കി പ്രവർത്തിക്കണമെന്നും മർകസ്‌ ജനറൽ മാനേജർ സി. മുഹമ്മദ്‌ ഫൈസി പറഞ്ഞു.

എസ്‌ വൈ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ ഹദീസ്‌ പ്രാമാണികതയെക്കുറിച്ച്‌ ക്ലാസെടുത്തു. താജുൽഉലമ ഉള്ളാൾ തങ്ങൾ പ്രാർഥന നടത്തി. ആധികാരിക വഴിയിലൂടെയാണ്‌ തിരു വചനങ്ങൾ ലോക ഹദീസ്‌ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഹദീസ്‌ ജീവിതവെളിച്ചവും തെളിച്ചവുമാണെന്നും പ്രവാചക വചനങ്ങളെ തിരസ്കരിക്കുന്നവർ മതാധ്യാപകരുടെ അന്ധകരാണെന്നും പൊന്മള പറഞ്ഞു.

തൗഹീദിന്റെ സമഗ്രതയെക്കുറിച്ച്‌ സമസ്ത മുശാവറ അംഗം എ പി മുഹമ്മദ്‌ മുസ്‌ലിയാർ സംസാരിച്ചു. പേരോട്‌ അബ്ദുർറഹ്മാൻ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ഡോ. എ പി അബ്ദുൽഹകീം അസ്‌ഹരി പ്രബന്ധം അവതരിപ്പിച്ചു. മർകസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. കലന്തർ മസ്താൻ ഖാദിരി കായൽ പട്ടണം, ശൈഖ്‌ മുഹമ്മദ്‌ മിഖ്‌റാർ സിംഗപ്പൂർ, സി എം എ ഇബ്‌റാഹീം, മൻസൂർ ഹാജി എന്നിവർ പ്രസംഗിച്ചു.

ഇഹ്‌റാമിൽ നിന്ന്‌ മാനേജ്‌മന്റ്‌ കോഴ്സ്‌ പൂർത്തിയാക്കിയവർക്കുള്ള ബിരുദദാന സർട്ടിഫിക്കറ്റുകൾ എ പി അബൂബക്കർ മുസ്ലിയാർ വിതരണം ചെയ്തു. ഇഹ്‌റാം ഡയരക്ടർ അബ്‌ ദു മാസ്റ്റർ ബിരുദദാന പ്രഭാഷണം നടത്തി. ഖുർആൻ പാരായണ ഹിഫ്‌ള്‌ മൽസര വിജയികൾക്ക്‌ സമ്മാന വിതരണം നടത്തി.

സംഗമത്തിൽ ഇ.സുലൈമാൻ മുസ്ലിയാർ, സയ്യിദ്‌ അബ്ദുൽ ഫത്താഹ്‌ അഹ്ദൽ അവേലം, കെ കെ അഹ്മദ്‌ കുട്ടി മുസ്ലിയാർ, പി പി മുഹ്‌യിദ്ദേ‍ീൻ കുട്ടി മുസ്‌ ലിയാർ പാറന്നൂർ, വി പി എം ഫൈസി വില്ല്യാപള്ളി, വൈലത്തൂർ ബാവ മുസ്ലിയാർ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്‌, കെ പി മുഹമ്മ്ദ്‌ മുസ്ലിയാർ കൊമ്പം, പി എ ഹൈദറൂസ്‌ മുസ്ലിയാർ, പി ഹസൻ മുസ്ലിയാർ വയനാട്‌, മുഹമ്മദ്‌ അഹ്സനി പകര, സുലൈമാൻ സഖാഫി മാളിയേക്കൽ, എം എം അബ്ദുല്ല മുസ്ലിയാർ, പി കെ എസ്‌ തങ്ങൾ, അലവി സഖാഫി കൊളത്തൂർ, സ്വാദിഖ്‌ സഖാഫി പെരിന്താറ്റിരി, തുടങ്ങിയവർ പങ്കെടുത്തു. അബ്ദുൽ അസീസ്‌ സഖാഫി വെള്ളയൂർ സ്വാഗതം പറഞ്ഞു. 22/07/2010
news : Abu yaseen ahsani

No comments:

Related Posts with Thumbnails