Monday, July 5, 2010

നേരിടേണ്ടത്‌ ആയുധം കൊണ്ടല്ല: കാന്തപുരം

കോഴിക്കോട്‌: ആശയത്തെ ആശയപരമായും നിയമത്തെ നിയമപരമായും നേരിടുകയാണ്‌ വേണ്ടതെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. അതല്ലാതെ ആയുധം കൊണേ​‍്ടാ അക്രമം കൊണേ​‍്ടാ ആശയങ്ങളെ നേരിടുന്നത്‌ ശരിയായ രീതിയല്ല. അതു കൊണ്ടുതന്നെ തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകനെ ആക്രമിച്ച സംഭവത്തെക്കുറിച്ച്‌ ശരിയായ അന്വേഷണം നടത്തി കുറ്റവാളി കളെ നിയമത്തിന്‌ മുന്നിൽ കൊണ്ടു വന്ന്‌ ശിക്ഷിക്കാൻ സർക്കാർ ജാഗ്രത കാട്ടണം. നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാനും ശ്രദ്ധവേണം. ആശയങ്ങൾക്കെതിരെ കടന്നാക്രമണമുണ്ടായാൽ അതിന്റെ പേരിൽ നിയമം കയ്യിലെടുക്കുന്നതും ആയുധമെടുക്കുന്നതും ഇസ്ലാമിന്റെ നയമല്ല. ആശയത്തെ ആശയം കൊണ്ടുതന്നെയാണ്‌ പ്രതിരോധിക്കേണ്ടത്‌. തൊടുപുഴ സംഭവത്തിന്റെ പേരിൽ ജനങ്ങൾ വികാരപ്രകടനങ്ങൾക്ക്‌ മുതിരരുതെന്നും സംയമനം പാലിക്കണമെന്നും കാന്തപുരം അഭ്യർഥിച്ചു.

05/07/2010


2 comments:

prachaarakan said...

ആശയത്തെ ആശയപരമായും നിയമത്തെ നിയമപരമായും നേരിടുകയാണ്‌ വേണ്ടതെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു

സുശീല്‍ കുമാര്‍ said...

ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ജോസഫ് സാറിന്റെ കൈ മുസ്ലിം മത മൗലിക ഭ്രാന്തന്മാര്‍ വെട്ടിയെടുത്തിരിക്കുന്നു.
ഈ ക്രൂരതയില്‍ എല്ലാ മനുഷ്യസ്നേഹികള്‍ക്കുമൊപ്പം ശക്തമായി പ്രതിഷേധിക്കുന്നു.


പക്ഷേ ജോസഫ് സാറിന്റെ ചോദ്യപേപ്പര്‍ ക്രിയയെ ഒരിക്കലും ന്യായീകരിക്കാനാകില്ല. അദ്ദേഹം ദുരുദ്ദേശത്തൊടെയല്ല ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. കാരണം, പടച്ചോനും, ഒപ്പം ആളുടെ പേരു മുഹമ്മദും, നായിന്റെ മോനും കൂടി ചേര്‍ന്നാല്‍ അത് എവിടേയാണ്‌ കൊള്ളുകയെന്ന് സാമാന്യ ബോധമുള്ളവര്‍ക്കെല്ലാമറിയാം. ഇതിനെ യുക്തിവാദികല്‍ നടത്തുന്ന മതവിമര്‍ശനവുമായി ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. കാരണം യുക്തിവാദികള്‍ കാര്യ കാരണ സഹിതവും യുക്തി ഭദ്രവും സഹിഷ്ണുതാപൂര്‍വ്വവുമായ മത വിമര്‍ശനങ്ങളേ നടത്താറുള്ളു. അതുതന്നെ എല്ലാ മതത്തെയും ഒരേപോലെ വിമര്‍ശിക്കുന്നരാണവര്‍. എന്നാല്‍ ഇവിടെ ഒരു മതാന്ധവിശ്വാസിയായ അധ്യാപകന്‍ മറ്റൊരു മതത്തെ കരിവാരി തേക്കുന്ന വിധത്തില്‍ ചോദ്യപ്പേപ്പറിനെ ഉപയോഗിച്ചു. ഇതു തെറ്റുതന്നെയാണ്‌. മോങ്ങാനിരിക്കുന്ന നായുടെ തലയില്‍ ബോധപൂര്‍വ്വം തേങ്ങയിടുന്ന പണിയായിപ്പോയിത്. ഇത് കുറച്ചേറെകാലമായി ഈ രണ്ടു മതങ്ങളും തമ്മില്‍ നടത്തിവരുന്ന മൂപ്പിളമ പ്രശ്നത്തിന്റെ തുടര്‍ച്ചയായി വേണം കാണാന്‍.


അന്യ മതങ്ങളെ നിന്ദിക്കുന്ന കാര്യത്തില്‍ ഖുര്‍ ആനോളം മറ്റൊരു ഗ്രന്ധവും വരില്ല എന്നത് ശരിയാണ്‌. അതിന്റെ ചുവടുപിടിച്ച് ഇസ്ലാമിക പ്രസിദ്ധീകരണക്കാര്‍ നടത്തിവരുന്ന കൃസ്തുമത വിമര്‍ശനവും അതിന്റെ പ്രതികരണവുമാണ്‌ ഇവിടെ കാതലായ പ്രശ്നം. കൃസ്തു മത കന്യാസ്ത്രീ വേഷമായ (പര്‍ദ്ദ) ധരിച്ചു കൊണ്ട് കൃസ്ത്യന്‍ സ്ക്ജൂളുകളിലെ അധ്യാപികമാര്‍ മുസ്ലിം പെണ്‍കുട്ടികള്‍ മഫ്ത ധരിക്കുന്നതിനെ തടയാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല.


ഇവിടെ അക്രമം കൊണ്ട് പ്രതികരിക്കുന്ന രീതി ഒരു ജനാധിപത്യ സമൂഹത്തിന്‌ ഒട്ടും ഭൂഷണമല്ല. അന്ധമായ മത ബോധം തന്നെയാണ്‌ ഈ മനോവികാരത്തിന്‌ കാരണമെന്നും അതിന്‌ മത ഗ്രന്ഥം തന്നെ പ്രേരകമാണെന്നും മനസ്സിലായിട്ടും അതു തുറന്നു സമ്മതിക്കാന്‍ തയാറാകാതെ അക്രമത്തെ അപലപിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ഉള്ളിലെ ക്യാന്‍സറിന്‌ പുറമെ തൈലം തേച്ചതുകൊണ്ട് കാര്യമില്ലെന്നര്‍ഥം.


ഇവിടെ മറ്റൊരു കാര്യം കൂടി പരാമര്‍ശിക്കാതെ തരമില്ല. സി പി എം നേതാക്കള്‍ അണികളുടെ അപസ്മാരത്തെ ന്യായീകരിക്കാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഇവിടെ ചിലര്‍ക്കെല്ലാം അമൃതായി ഭവിക്കുമെന്ന് ബോധമുള്ളവക്കെല്ലാം അന്നേ അറിയുമായിരുന്നു.


ഏതായാലും കണ്ണിന്‌ കണ്ണ്, പല്ലിന്‌ പല്ല്, എന്നതും കടന്ന് ചോദ്യപ്പേപ്പറിന്‌ കൈ എന്നിടം വരെയെത്തിയ മതമൗലികവാദികളെ നിലക്കുനിര്‍ത്താന്‍ ഉല്‍ബുദ്ധകേരളത്തിലെ മതേതരസമൂഹം ഒറ്റക്കെട്ടായി പ്രതികരിച്ചേ തീരൂ. ഈ നിഷ്ഠൂരതയില്‍ എല്ലാ മനുഷ്യസ്നേഹികള്‍ക്കുമൊപ്പം പ്രതിഷേധിക്കുന്നു.

Related Posts with Thumbnails