Sunday, July 4, 2010

മുസ്ലിം വികാരം മുതലെടുക്കുന്നവരെ കരുതിയിരിക്കുക: എസ്‌ വൈ എസ്‌

കോഴിക്കോട്‌: വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ മുസ്ലിം വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ അടിക്കടി ഉണ്ടാകുന്ന വിവാദങ്ങൾ ചൂഷണം ചെയ്ത്‌ ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന്‌ എസ്‌ വൈ എസ്‌ സംസ്ഥാന പ്രവർത്തക സമിതി യോഗം വിലയിരുത്തി.

നാട്ടിലെ മതസൗഹാർദത്തെ തകർക്കുന്ന തരത്തിൽ ഒളിയജൻഡകളുമായി പ്രവർത്തിക്കുന്ന ചിലർ മുസ്ലിം വികാരം ചൂഷണം ചെയ്ത്‌ മുഖ്യധാരയിലെത്താനും മുസ്ലിംകളുടെ പ്രാതിനിധ്യം ഏറ്റെടുക്കാനും ശ്രമിക്കുന്നത്‌ ആശങ്കാജനകമാണ്‌. ഇത്‌ മതത്തിനും സമുദായത്തിനും നഷ്ടം മാത്രമേ വരുത്തുകയുള്ളൂ. ഇത്തരക്കാരുടെ ഇടപെടൽ വർഗീയശക്തികൾക്ക്‌ രംഗത്തുവരാൻ അവസരം നൽകുകയാണ്‌. ഇത്‌ രംഗം കൂടുതൽ വഷളാക്കാനും മതവിഭാഗങ്ങൾക്കിടയിൽ ഛിദ്രത വളർത്താനും ഇടയാക്കും. വിദ്യാർഥികളുടെ മതസ്വാതന്ത്ര്യം നിഷേധിക്കുകയും വികളമായ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത്‌ രാജ്യത്തിന്റെ മതേതര പാരമ്പര്യം കളങ്കപ്പെടുത്തി സ്വാർഥ താൽപര്യങ്ങൾ നേടാൻ ശ്രമിക്കുന്നവർക്ക്‌ ഏണിവെച്ചു കൊടുക്കുകയാണ്‌ ഇതിന്റെ ആന്ത്യതിക ഫലം. ഇത്തരം നീക്കങ്ങൾ തിരിച്ചറിഞ്ഞ്‌ സംയമനത്തോടെ വിഷയങ്ങളെ സമീപിക്കാനും ക്രിയാത്മകമായി പ്രതികരിക്കാനും മുസ്ലിംകളടക്കമുള്ള പൊതുസമൂഹം തയ്യാറാകണമെന്ന്‌ യോഗം ആഹ്വാനം ചെയ്തു.

പ്രസിഡന്റ്‌ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. പേരോട്‌ അബ്ദുർറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. കെ.കെ. അഹ്മദ്‌ കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സി.മുഹമ്മദ്‌ ഫൈസി, കൂറ്റമ്പാറ അബ്ദുൽറഹ്മാൻ ദാരിമി, ബി.എസ്‌ അബ്ദുല്ല കുഞ്ഞി ഫൈസി, അശ്‌റഫ്‌ സഖാഫി കടവത്തൂർ, വി.പി.എം ഫൈസി, എൻ.പി ഉമർ ഹാജി, ജി. അബൂബക്കർ, മുസ്തഫ കോഡൂർ, പി.വി മുഹമ്മദ്‌, അബ്ദുർറഹ്മാൻ സഖാഫി ഊരകം, പി.പി മുഹമ്മദ്‌ കുട്ടി മാസ്റ്റർ, എം.എം ഇബ്‌റാഹീം, പി.കെ ബാവ ദാരിമി, കെ.എസ്‌ മുഹമ്മദ്‌ സഖാഫി, അബ്ദുൽഹമീദ്‌ ബാഖവി ഇടുക്കി, എസ്‌ നസീർ, ഇസ്ശുദ്ദേ‍ീൻ സഖാഫി കൊല്ലം, ചർച്ചയിൽ പങ്കെടുത്തു. മുഹമ്മദ്‌ പറവൂർ, എൻ അലി അബ്ദുല്ല, സി.പി സൈതലവി പദ്ധതികൾ വിശദീകരിച്ചു. വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി സ്വാഗതവും എ സൈഫുദ്ദേ‍ീൻ ഹാജി നന്ദിയും പറഞ്ഞു.

04/07/2010

8 comments:

prachaarakan said...

വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ മുസ്ലിം വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ അടിക്കടി ഉണ്ടാകുന്ന വിവാദങ്ങൾ ചൂഷണം ചെയ്ത്‌ ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന്‌ എസ്‌ വൈ എസ്‌ സംസ്ഥാന പ്രവർത്തക സമിതി യോഗം വിലയിരുത്തി.

സന്തോഷ്‌ said...

പ്രത്യാഘാതം കണ്ടുതുടങ്ങി .. തൊടുപുഴയിലെ അധ്യാപകന്റെ കൈ വെട്ടി...

Anonymous said...

മദനി മുസ്ലീം വികാരം മുതലെടുത്ത ഭീകരവാദി ആണെന്ന് അഭിപ്രായമുണ്ടോ? ഇല്ലെങ്കില്പ്പിന്നെ ആരാണ് ഇത്തരം മുതലെടുപ്പ് നടക്കുന്നവര്‍?

prachaarakan said...

@സന്തോഷ്,


പ്രതികരണത്തിനു അക്രമ മാർഗം സ്വീകരിക്കുന്നതിനെതിരെയാണ് എസ്.വൈ.എസ്. അടക്കമുള്ള സംഘടനകൾ.

അക്രമികളെ കരുതിയിരിക്കുക. അവരുടെ ലക്ഷ്യം നാട്ടിൽ അരാജകത്വം സൃഷ്ടിക്കുക എന്നതാണ്. അല്ലാതെ ആശയം സംരക്ഷിക്കുക എന്നല്ല.

ദുഖ‌കരമാ‍യ സംഭവമായി നടന്നത്. ആരാണതിനു പിന്നിലെന്ന് തെളിയിക്കുകയും അക്രമികൾക്ക് തക്ക ശിക്ഷ നടപ്പില്ലാക്കുകയും വേണ്ടത് നാട്ടിൽ സാഹോദര്യം നില നിൽക്കണമെന്ന് കരുതുന്ന ഭൂരിഭാഗം വരുന്ന ജനങ്ങളുടെ ആവശ്യമാണ്. അതിനു നമ്മുടെ അധികാരികൾക്ക് ആർജ്ജവമുണ്ടാവട്ടെ


@സത,

ആരെയും അതിനു അനുവദിക്കാതിരിക്കുക എന്നതാണ് ലക്ഷ്യം.

മദനിയുടെ നയങ്ങളോടോ നിലപാടുകളോടോ പ്രചാരകനു ബന്ധമില്ല.

Noushad Vadakkel said...

ഇവിടെ സന്തോഷിന്റെ പ്രതികരണം ' ബുഷിനെ എതിര്‍ത്താല്‍ അവന്‍ ബിന്‍ലാദിന്റെ ആള്, ലാദനെ എതിര്‍ത്താല്‍ അവന്‍ ബുഷിന്റെ ആള്' എന്ന ചിന്ത മനസ്സില്‍ വെച്ചാണെന്ന് പറയട്ടെ .
ഇതൊന്നു വായിക്കൂ ...

അധ്യാപകനെ അക്രമിച്ച സംഭവത്തില്‍ കെ.സി.ബി.സി അപലപിച്ചു‍‍

കൊച്ചി: ചോദ്യപേപ്പര്‍ വിവാദത്തിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ പ്രൊഫ. ടി.ജെ ജോസഫിനെ അക്രമിച്ച സംഭവത്തില്‍ കേരള കാത്തലിക്‌ ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) അപലപിച്ചു. ചോദ്യപേപ്പര്‍ സംഭവത്തില്‍ തെറ്റുപറ്റിയെന്ന് മനസ്സിലാക്കിയ കോളജ് മാനേജ്മെന്റ് അധ്യാപകനെതിരെ നടപടി സ്വീകരിക്കുകയും കോതമംഗലം രൂപത സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് കെ.സി.ബി.സി മാധ്യമ വക്താവ് ഫാ.സ്റ്റീഫന്‍ ആലത്തറ അറിയിച്ചു. ഇതിനു ശേഷവും അധ്യാപകനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് അപലപനീയമാണ്. നിയമവാഴ്ചയും മതസൗഹാര്‍ദ്ദവും നിലനില്‍ക്കണമെന്നാണ് സഭ ആഗ്രഹിക്കുന്നതെന്നും ഫാ.ആലത്തറ അറിയിച്ചു.

ഇതിനോട് മുസ്ലിംകള്‍ മാത്രമല്ല പൊതു സമൂഹം മുഴുവന്‍ യോജിക്കും .അത് സന്തോഷിനു അറിയാഞ്ഞിട്ടല്ല . മുകളില്‍ ചൂണ്ടിക്കാണിച്ച മനസ്തിതിയുടെ പ്രശ്നമാണ് . ഒപ്പം ചില മുസ്ലിം ബ്ലോഗ്ഗര്മാരോട് സംവദിച്ചു ക്ഷീനിച്ചതിന്റെ അരിശവും ...

സന്തോഷ്‌ said...

നൌഷാദ്, കെ.സി.ബി.സി മാധ്യമ വക്താവ് ഫാ.സ്റ്റീഫന്‍ ആലത്തറ പറഞ്ഞത് കത്തോലിക്കാ സഭയുടെ അഭിപ്രായം. സമാനമായ അഭിപ്രായം പല രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങളിലും നിന്നും ഉണ്ടായി. ഈ സംഭവുമായി ബന്ധപ്പെട്ടു പോലീസ് പിടിയിലായ രണ്ടുപേര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഒരു സംസ്ഥാന നേതാവ് ഇന്ത്യാവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞത് കോടിക്കണക്കിനു മുസ്ലിങ്ങള്‍ ജീവനേക്കാള്‍ അധികം സ്നേഹിക്കുന്ന നബിയെ അപമാനിച്ചതിന്റെ പ്രത്യാഘാതം ആണ് ഈ സംഭവം എന്നും.

കുഴപ്പം എന്റെ ചിന്തയ്ക്ക് അല്ല എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്.

prachaarakan said...

@ നൌഷാദ്
@ സന്തോഷ്

അഭിപ്രായങ്ങൾക്ക് നന്ദി
അക്രമികൾ ശിക്ഷിക്കപ്പെടട്ടെ.. സമാധാനവും സാഹോദര്യം പുലരട്ടെ .അതിനായി യത്നിക്കാം. അതിനു വേണ്ടി പ്രവർത്തിക്കുന്നവർക്ക് പിന്തുണയേകാം.




കോഴിക്കോട്‌: തൊടുപുഴ ന്യൂമാൻ കോളേജുമായി ബന്ധപ്പെട്ട വിവാദത്തിലെ മുഖ്യപ്രതിയെ ആക്രമിച്ച നടപടി ഒരിക്കലും നീതീകരിക്കാനാവാത്തത്താണെന്ന്‌ എസ്‌ വൈ എസ്‌ സംസ്ഥാന സെക്രട്ടേറിയേറ്റ്‌ യോഗം അഭിപ്രായപ്പെട്ടു. തിന്മയെ തിന്മകൊണ്ട്‌ നേരിടുന്നത്‌ ഒരിക്കലും ശരിയല്ല. read

Sreekumar B said...

ഹിന്ദുക്കളോട് കളിക്കുന്ന പോലെ ക്രിസ്ത്യാനികളോട് കളിച്ചാല്‍ കളി പഠിക്കും. അവര്‍ അമേരിക്കയെ കൊണ്ട് വരും. ആഗോള തലത്തില്‍ നടക്കുന്ന ക്രിസ്ത്യന്‍ -മുസ്ലിം സംഘര്‍ഷങ്ങള്‍ ഈ മതവിഭാഗത്തില്‍ പെട്ടവര്‍ കൂടുതലുള്ള കേരളത്തിലേക്ക് വ്യാപിച്ചാല്‍ അത്ഭുതപ്പെടാനില്ല.

Related Posts with Thumbnails