Tuesday, June 8, 2010

നാടിന്റെ സുരക്ഷയ്ക്ക്‌ സ്നേഹ സമൂഹം വളർന്നു വരണം- പേരോട്‌


കാസർകോട്‌: ഗ്രാമങ്ങളിൽ നിലനിന്ന പൂർവ്വകാല സൗഹൃദത്തിനു പകരം സംഘർഷാവസ്ഥ കടന്നുവരുന്നത്‌ ആശങ്കയുണർത്തുന്നതാണെന്ന്‌ എസ്‌ വൈ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പേരോട്‌ അബ്ദുറഹ്മാൻ സഖാഫി അഭിപ്രായപ്പെട്ടു. ജില്ലാ സുന്നി സെന്ററിൽ സുന്നി നേതൃസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വർഗീയതയുടെയും തീവ്രവാദത്തിന്റെയും അലയൊലി നമ്മുടെ സംസ്ഥാനത്തേക്ക്‌ പോലും കടന്നു വരുന്നത്‌ ആപത്കരമാണ്‌. സാംസ്കാരിക അധ:പതനങ്ങളാണ്‌ സംഘർഷം മൂർഛിക്കാൻ കാരണമാകുന്നത്‌. ജനങ്ങളെ ധാർമിക സരണിയിൽ വഴിനടത്തുകയാണ്‌ സമാധാനം തിരിച്ചു കൊണ്ടുവരുവാൻ എല്ലാവരും ചെയ്യേണ്ടത്‌. എസ്‌ വൈ ഏശിന്റെ സൗഹൃദഗ്രാമം പദ്ധതി ഈ രംഗത്ത്‌ വലിയ പരിവർത്തനം ഉണ്ടാക്കുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. സി.അബ്ദുല്ല മുസ്ലിയാർ ഉപ്പള പ്രാർഥന നടത്തി. എസ്‌ വൈ എസ്‌ ജില്ലാ പ്രസിഡന്റ്‌ പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനിയുടെ അധ്യക്ഷതയിൽ സയ്യിദ്‌ ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട ഉദ്ഘടനം ചെയ്തു. കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, മൂസ സഖാഫി കളത്തൂർ, ഹമീദ്‌ മൗലവി ആലംപാടി, മൊയ്തു സഅദി ചേരൂർ, ചിത്താരി അബ്ദുല്ല ഹാജി സംബന്ധിച്ചു. സുലൈമാൻ കരിവെള്ളൂർ സ്വാഗതവും അശ്‌റഫ്‌ കരിപ്പൊടി നന്ദിയും പറഞ്ഞു.

07/06/2010
basheer pulikkur

No comments:

Related Posts with Thumbnails