കാസർകോട്: കേന്ദ്ര ഹജ്ജ്മന്ത്രി ശശി തരൂരിന്റെ രാജിയും ഹജ്ജ് ചെയർപേഴ്സൺ മുഹ്സിന കിഡ്വായിയുടെ നിയമനം സ്റ്റേ ചെയ്തതും മൂലം കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലുണ്ടായ സ്തംഭനാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എസ് വൈ എസ് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വൈസ് ചെയർമാനെ തിരഞ്ഞെടുക്കുന്നതിനോ അംഗങ്ങളുടെ ഒഴിവുകൾ പൂർണമായി നികത്തുന്നതിനോ നടപടി സ്വീകരിച്ചിട്ടില്ല.ഹാജിമാരുടെ തിരഞ്ഞെടുപ്പും മറ്റു പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുള്ള ഈ സാഹചര്യത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പ്രവർത്തനം സ്തംഭിക്കുന്നത് ഗുരുതരമായ പ്രശ്നം സൃഷ്ടിക്കുമെന്നതിനാൽ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്ന് എസ് വൈ എസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി അധ്യക്ഷത വഹിച്ചു. സുലൈമാൻ കരിവെള്ളൂർ, ഹമീദ് മൗലവി ആലംപാടി തുടങ്ങിയവർ ചർച്ചയയിൽ പങ്കെടുത്തു
ബഷീർ പുളിക്കൂർ
ബഷീർ പുളിക്കൂർ
12/05/2010
No comments:
Post a Comment