മലപ്പുറം: മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിനുസ്സഖാഫത്തിൽ ഇസ്ലാമിയ്യ അവധിക്കാലത്ത് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മഅ്ദിൻ സമ്മർ ഫെസ്റ്റ് നാളെ ആരംഭിക്കും. . കേരളം, കർണ്ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾ ഫെസ്റ്റിൽ പങ്കെടുക്കും. താമസ സൗകര്യത്തോടെ ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കുന്ന ഫെസ്റ്റിന്റെ ആദ്യ ഘട്ടമാണ് നാളെ ആരംഭിക്കുന്നത്. അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാർത്ഥികളാണ് ആദ്യ ഘട്ടത്തിലുള്ളത്.
പ്രശസ്ത മന:ശാസ്ത്ര ഭാഷ പണ്ഡിതന്മാരുടെ നേതൃത്വത്തിലുള്ള ബെയ്സിക് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , ആത്മീയ പ്രാസ്ഥാനിക രംഗത്തെ പ്രമുഖർ അണിനിരക്കുന്ന സ്പിരിച്ച്വൽ ക്യാമ്പുകൾ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ നയിക്കുന്ന പേഴ്സണാലിറ്റി ഡെവലപ്പ്‌മന്റ് ക്ലാസുകൾ, മെമ്മറി ട്രൈനിംങ്ങ്, ഹാപ്പി മാത്സ്, ശയൻസ് ഷോ, കരിയർ ഗൈഡൻസ്, ഐ.ടി ടച്ച്, വെയ്ക്കപ്പ് ആക്റ്റിവിറ്റീസ്, ഫീൽഡ് ട്രിപ്പ്, പോസ്റ്റീവ് ഹെൽത്ത് ഫിറ്റ്നസ് തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള പഠന പരിശീലന വേദികളാണ് ഫെസ്റ്റിലുളളത്. ഫെസ്റ്റിനോടനുബന്ധിച്ച് ഓരോ ദിവസവും ക്യാമ്പിൽ നറുക്കെടുപ്പും സമ്മാനവിതരണവും നടക്കും.
സൈഫുദ്ധീൻ ചുങ്കത്തറ

No comments:
Post a Comment