Thursday, March 4, 2010

മഅ​‍്ദിൻ സമ്മർ ഫെസ്റ്റ്‌ സംഘടിപ്പിക്കുന്നു


മലപ്പുറം: മലപ്പുറം സ്വലാത്ത്‌ നഗറിലെ മഅ​‍്ദിനുസ്സഖാഫത്തിൽ ഇസ്ലാമിയ്യ വിദ്യാർത്ഥികൾക്കായി ഏപ്രിൽ, മെയ്‌ മാസങ്ങളിൽ സമ്മർ ഫെസ്റ്റ്‌ സംഘടിപ്പിക്കുന്നു. അവധിക്കാല പഠനക്യാമ്പായ സമ്മർ ഫെസ്റ്റിലേക്ക്‌ ഹൈസ്കൂൾ തലം മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ്‌ പ്രവേശനം നൽകുന്നത്‌. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ രണ്ടു ഘട്ടങ്ങളിലായാണ്‌ ഫെസ്റ്റ്‌ നടക്കുക.

സ്പിരിച്ച്വൽ ക്യാമ്പുകൾ, ബെയ്സിക്‌ ഇംഗ്ലീഷ്‌, സ്പോക്കൺ ഇംഗ്ലീഷ്‌, ഹാപ്പി മാത്സ്‌, ഈസി ഹിന്ദി, പേഴ്സണാലിറ്റി ഡെവലപ്പ്‌മന്റ്‌ ക്ലാസുകൾ, മെമ്മറി ട്രൈനിംങ്ങ്‌, ശയൻസ്‌ ഷോ, ഐ.ടി ടച്ച്‌, വെയ്ക്കപ്പ്‌ ആക്റ്റിവിറ്റീസ്‌, മെമ്മറി ട്രൈനിംങ്ങ്‌, ഫീൽഡ്‌ ട്രിപ്പ്‌, പോസ്റ്റീവ്‌ ഹെൽത്ത്‌ ഫിറ്റ്നസ്‌ തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള പഠന പരിശീലന വേദികളാണ്‌ സമ്മർ ഫെസ്റ്റിലുണ്ടാകുക. ഓരോ വിഷയങ്ങളും അതാതു രംഗത്തെ പ്രമുഖർ നയിക്കും. വിദൂരത്ത്‌ നിന്നും എത്തുന്നവർക്ക്‌ ക്യാമ്പസിൽ ഹോസ്റ്റൽ സൗകര്യവും ഏർപ്പെടുത്തും. സമ്മർ ഫെസ്റ്റിന്റെ ഭാഗമായി തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്‌ സൗജന്യ വിമാനയാത്രയും ആവിഷ്ക്കരിച്ചിട്ടുണ്ട്‌.

കൂടുതൽ വിവരങ്ങൾ: 9744 725 935



2 comments:

kambarRm said...

മ അ`ദിൻ സമ്മർ ഫെസ്റ്റിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..,
നാളത്തെ തലമുറയെ ഗുണപരമായി വാർത്തെടുക്കുന്നതിനു സ്ത്യുതർഹമായ സേവനങ്ങൾ അർപ്പിക്കുന്ന മ അ`ദിൻ കാമ്പസിനും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ..ആമീൻ..

prachaarakan said...

നന്ദി

Related Posts with Thumbnails