അബുദാബി : ഇസ്ലാമിന്റെ പൈതൃകവും ചരിത്രവും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനായി അബുദാബി അബുദാബി കൾച്ചറൽ ഫൌണ്ടേഷനും തുർക്കിയിലെ പ്രസിദ്ധ തുർക്കിഷ് മ്യൂസിയങ്ങളുമായി ചേർന്ന് ജൂലായ് 22 മുതൽ ഒക്റ്റോബർ 10 വരെ അബുദാബി എമിറേറ്റ് പാലസിൽ ഇസ്ലാം ഫൈത്ത് ആൻഡ് വർഷിപ്പ് എന്ന പേരിൽ ഇസ്ലാമിക പ്രദർശനം നടത്തുന്നു.
അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ മുഖ്യ കാർമികത്വത്തിലാണ് പ്രദർശനം.
അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ മുഖ്യ കാർമികത്വത്തിലാണ് പ്രദർശനം.
യു.എ.ഇ യിലെ തുർക്കി എമ്പസി മുപ്പതാം വാർഷികമാഘോഷിക്കുന്നതിന്റെ ഭാഗമായാണ് 150 ലധികം അത്യപൂർവ്വ ഇസ്ലാമിക പൈതൃക ശേഷിപ്പുകളുമായി പ്രദർശനമൊരുക്കിയിരിക്കുന്നതെന്ന് തുർക്കി അമ്പാസഡർ ഹാക്കിൽ അഖ്‌ലി പറഞ്ഞു.
വിശുദ്ധ കഅബാ ശരീഫിന്റെ മുകളിൽ പുതപ്പിച്ചിട്ടുള്ള പുരാതന കിസ്‌വകൾ, തിരുനബിയുടെ റൌളാ ശരീഫിൽ വിരിച്ചിട്ടുള്ള കിസ്‌വകൾ, മഖാമു ഇബ്‌റാഹിം കിസ് വ, മുഹമ്മദ്നബി(സ)യുടെ മകൾ ഫാത്വിമ ബീവിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്ര ശേഷിപ്പുകൾ, കഅബയുടെ താക്കോൽ തുടങ്ങിയവ ഉൾപ്പെടുന്നു.
പൊതുജനങ്ങൾക്ക് സൌജന്യമായി പ്രദർശനം കാണാം. ജൂലായ് 22 മുതൽ റമദാൻ വരെ രാവിലെ 9 മുതൽ വൈകീട്ട് 7 വരെയും റമദാനിൽ രാവിലെ 10 മുതൽ ഉച്ചക്ക് 1.30 വരെയും രാത്രി 8 മുതൽ 10 വരെയുമായിരിക്കും പ്രവേശനം.
സിറാജ് ന്യൂസ് / മുനീർ പാണ്ഡ്യാല
Gulfnews report
1 comment:
ഇസ്ലാമിന്റെ പൈതൃകവും ചരിത്രവും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനായി അബുദാബി അബുദാബി കൾച്ചറൽ ഫൌണ്ടേഷനും തുർക്കിയിലെ പ്രസിദ്ധ തുർക്കിഷ് മ്യൂസിയങ്ങളുമായി ചേർന്ന് ജൂലായ് 22 മുതൽ ഒക്റ്റോബർ 10 വരെ അബുദാബി എമിറേറ്റ് പാലസിൽ ഇസ്ലാം ഫൈത്ത് ആൻഡ് വർഷിപ്പ് എന്ന പേരിൽ ഇസ്ലാമിക പ്രദർശനം നടത്തുന്നു.
Post a Comment