ചെറുവത്തൂര്‍: മകന്റെ വിവാഹവേദിയില്‍ ഏഴ് അനാഥപ്പെണ്‍കുട്ടികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കി കാടങ്കോട്ടെ കെ.എം.ഇബ്രാഹിം ഹാജി (അജ്മാന്) കാരുണ്യ പ്രവര്‍ത്തനത്തിന് മാതൃകയായി. ഇബ്രാഹിം ഹാജിയുടെയും ആയിഷയുടെയും മകന് ഇസ്ഫാഖ് ഇബ്രാഹിന്റെയും സുല്‍ഫെക്സ് ഉടമ തൃക്കരിപ്പൂരിലെ എം.ടി.പി.മുഹമ്മദ്കുഞ്ഞിയുടെയും സുലൈഖയുടെയും മകള്‍ ഫാത്തിമയുടെയും വിവാഹമായിരുന്നു ശനിയാഴ്ച. ഇബ്രാഹിം ഹാജിയുടെ കാടങ്കോട്ടെ വീട്ടില്‍ ഒരുക്കിയ വേദിയിലാണ് ഏഴുപേരുടെയും വിവാഹം നടന്നത്.
ചെറുവത്തൂര്‍ പിലാവളപ്പിലെ റസീന പിലാവളപ്പിലെ റിയാസിന്റെയും, പൊന്നാനിയിലെ അസ്മാബി പൊന്നാനിയിലെ സലിം ഷെരീഫിന്റെയും, മാനന്തവാടിയിലെ ഹസീന വയനാട്ടിലെ സമീറിന്റെയും, മാനന്തവാടിയിലെ സെലീന തൃശ്ശൂരിലെ നിസ്സാറിന്റെയും, മലപ്പുറത്തെ സമീറ മലപ്പുറത്തെ ജംസീറിന്റെയും, കല്‍പ്പറ്റയിലെ ജമീല വയനാട്ടിലെ ജാഫറിന്റെയും, കാടങ്കോട്ടെ മൈമൂനത്ത് ചാനടുക്കത്തെ യൂസഫിന്റെയും ജീവിതപങ്കാളികളായി. രണ്ട് അമുസ്ലിംകള് ഉള്‍പ്പെടെ 10 പേര്‍ക്ക്മംഗല്യഭാഗ്യമൊരുക്കുകയെന്നതായിരുന്നു ഇബ്രാഹിം ഹാജിയുടെ ആഗ്രഹം. മൂന്നുപേരുടെ വിവാഹം അടുത്ത ദിവസംതന്നെ നടത്തിക്കൊടുക്കാനുള്ള ഒരുക്കം നടന്നുവരുന്നു.
പുതുജീവിതത്തിലേക്ക് കടക്കുന്ന വധൂവരന്മാര്ക്ക് 10 പവന് വീതം ആഭരണങ്ങളും 10,000 രൂപയും വസ്ത്രങ്ങളും സമ്മാനിച്ചു. ഇബ്രാഹിം ഹാജി, കെ.കുഞ്ഞിരാമന് എം.എല്‍.എ., എം.സി.കമറുദ്ദീന്, അഷ്റഫ് പള്ളിക്കണ്ടം, എം.മുഹമ്മദ്കുഞ്ഞി, എം.സി.അബ്ദുള്ള ഹാജി എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ചെര്‍ക്കളം അബ്ദുല്ല, എം.എ.അബ്ദുല്‍ഖാദര്‍ മുസ്ലിയാര്, പി.എ.ഇബ്രാഹിം ഹാജി, എന്‍.എ.അബ്ദുല്‍ഖാദര്‍, ടി.എം.ഷാഹിദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

Mahaboob www.netdesign.ae
3 comments:
മകന്റെ വിവാഹവേദിയില്‍ ഏഴ് അനാഥപ്പെണ്‍കുട്ടികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കി കാടങ്കോട്ടെ കെ.എം.ഇബ്രാഹിം ഹാജി (അജ്മാന്) കാരുണ്യ പ്രവര്‍ത്തനത്തിന് മാതൃകയായി.
സ്ത്രീധനമെന്ന സാമൂഹ്യവിപത്ത് ആയിരക്കണക്കിനു സഹോദരിമാരുടെ ജീവിതം തകര്‍ത്ത് കൊണ്ടിരിക്കുകയാണിന്ന്.വമ്പിച്ച സ്ത്രീധനത്തുക നല്കാനാവാതെ മംഗല്യഭാഗ്യം ഒരു സ്വപ്നമായി മാത്രം കരുതുന്ന നിര്‍ധനരുടെ കണ്ണീരൊപ്പാനുള്ള ഈ ശ്രമം തികച്ചും സ്തുത്യര്‍ഹം തന്നെ.അല്‍ഹംദുലില്ലാഹ്.നാഥന് അവര്‍ക്ക് അര്‍ഹിച്ച പ്രതിഫലം നല്കട്ടെ.
ആടിനേയും പോത്തിനേയും നിര്‍ത്തിയും ഇരുത്തിയും പൊരിച്ചും ലക്ഷങ്ങളുടെ കരിമരുന്ന് പ്രയോഗത്തിന്റെ അകമ്പടിയോടേയും മംഗല്യമാമാംഗങ്ങള് നടത്തുന്ന സാമൂഹ്യവിരുദ്ധര്‍ ഇത് മാതൃകയാക്കിയെങ്കില്‍...!
വളരെ നല്ല കാര്യം .മാതൃകാപരം. ഇത്തരം ശ്രമങ്ങൾക്ക് പിന്തുണ നൽകേണ്ടത് തീർച്ചയായും യുവാക്കളാണ്. വിവാഹം കച്ചവടമല്ലെന്ന തിരിച്ചറിവുണ്ടാവട്ടെ
Post a Comment