സഅദിയ്യയിൽ നടന്ന യതീംഖാന വിദ്യാർഥിയുടെ നിക്കാഹിനു മൗലാന എംഎ അബ്ദുൽ ഖാദിർ മുസ്ലിയാർ കാർമികത്വം വഹിക്കുന്നു
ദേളി: ജീവകാരുണ്യ രംഗത്ത് മാതൃക സൃഷ്ടിച്ച് മുന്നേറുന്ന ജാമിഅ സഅദിയ്യ അറബിയ്യയിൽ ഒരു അനാഥക്കു കൂടി മംഗല്യസൗഭാഗ്യം. ഒമ്പതുവർഷത്തോളമായി സഅദിയ്യ വനിതാ യതീംഖാനയിൽ പഠിക്കുന്ന ബദിയഡുക്കയിലെ ത്വാഹിറയാണ് വിവാഹജീവിതത്തിലേക്ക് കാലെടുത്തുവെച്ചതു. കാഞ്ഞങ്ങാട്ടെ വ്യാപാരി അബ്ദുറഹീമാണ് ത്വാഹിറയെ നിക്കാഹ് ചെയ്യാൻ മുന്നോട്ടുവന്നത്. സഅദിയ്യയിൽ നൂറുകണക്കിന് പണ്ഡിതരുടെയും വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ നടന്ന നിക്കാഹിന് മൗലാന എംഎ അബ്ദുൽ ഖാദിർ മുസ്ലിയാർ കാർമികത്വം വഹിച്ചു. എകെ അബ്ദുറഹ്മാൻ മുസ്ലിയാർ പ്രാർഥന നടത്തി. എപി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത്, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, അബ്ദുൽ കരീം സഅദി, അബ്ദുൽ ഹമീദ് മൗലവി, ചിത്താരി അബ്ദുല്ല ഹാജി, അബ്ദുറസാഖ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
ഒമ്പതുവർഷം പിന്നിടുന്ന സഅദിയ്യ ബനാത്ത് യതീംഖാനയിൽനിന്ന് ഇതിനകം ആറു പെൺകുട്ടികളെ സഅദിയ്യ നേരിട്ട് കല്യാണം കഴിപ്പിച്ചയച്ചിട്ടുണ്ട്. 12 വർഷം മുമ്പ് പിതാവ് നഷ്ടപ്പെട്ട ത്വാഹിറ യതീംഖാനയുടെ തുടക്കം മുതലേ അന്തേവാസിയാണ്. സഅദിയ്യ വനിതാ കോളജിൽ അഫ്സലുൽ ഉലമക്ക് പഠിച്ചുകൊണ്ടിരിക്കെയാണ് വിവാഹിതയായത്. അനുജത്തിയും സഅദിയ്യയിൽ അഫ്സലുൽ ഉലമക്ക് പഠിക്കുന്നുണ്ട്. സഅദിയ്യ യതീംഖാനയിൽ വിദ്യാഭ്യാസ?താമസ?ഭക്ഷണ സൗകര്യങ്ങൾ സൗജന്യമായി നൽകുന്നതോടൊപ്പം പഠനശേഷം ജീവിത പങ്കാളിയെ കൂടി കണെ്ടത്തുന്നതിനും ഉത്സാഹിക്കുന്നതിൽ പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
19/06/2009

സിറാജ് ന്യൂസ്
എ.എസ്.എഫ്. മലപ്പുറം.കോം
2 comments:
സ അദിയ്യയുടെ തണലിൽ ഒരു അനാഥക്ക് കൂടി മംഗല്യ സൌഭാഗ്യം
മംഗളാശംസകൾ..
സഅദിയ്യയുടെ കരങ്ങൾ ശക്തമാവട്ടെ
Post a Comment