Sunday, June 14, 2009

രിസാല ഗൾഫ്‌ എഡിഷൻ ജിസിസി തല പ്രകാശനം സയ്യിദ്‌ അബാസ്‌ അലവി മാലികി മക്ക നിർവഹിച്ചു

രിസാല ഗൾഫ്‌ എഡിഷൻ ജിസിസി തല പ്രകാശനം വിഖ്യാത ആത്മീയ പണ്ഡിതൻ സയ്യിദ്‌ അബാസ്‌ അലവി മാലികി മക്ക നിർവഹിക്കുന്നു.

കോഴിക്കോട്‌: മലയാളത്തിൽ നവോത്ഥാന, സാംസ്കാരിക വായനയുടെ പരിസരങ്ങൾ സൃഷ്ടിച്ച രിസാല വാരികയുടെ ഗൾഫ്‌ എഡിഷൻ യാഥാർഥ്യമായി. ആറു ഗൾഫു രാജ്യങ്ങളിലും ഒരേ ദിവസം പ്രകാശിതമായ രിസാല ഇനി ഓരോ മാസവും പ്രവാസി മലയാളികളുടെ ഉള്ളുണർത്തുന്ന ഉള്ളടക്കങ്ങളോടെ പുറത്തിറങ്ങും. രിസാലയുടെ വായനാനുഭവം അഭിപ്രായം രൂപപ്പെടുത്തുന്നതിൽ സ്വാധീനിച്ച ഒരുകൂട്ടം പ്രവർത്തകരുടെ അക്ഷര സ്നേഹത്തിന്റെ ആവേശമാണ്‌ ഗൾഫിൽ കൂടുതൽ വരിക്കാരും വായനക്കാരുമുള്ള മലയാള പ്രസിദ്ധീകരണമായി പുറത്തിറങ്ങാൻ രിസാലക്കു വഴിയൊരുക്കിയത്‌.

വിശുദ്ധ മക്കയിലെ വിഖ്യാത ആത്മീയ പണ്ഡിതൻ സയ്യിദ്‌ അബാസ്‌ അലവി മാലികിയുടെ കരങ്ങൾകൊണ്ടാണ്‌ ഗൾഫ്‌ രാസാലയുടെ ആദ്യതാൾ തുറന്നത്‌. വിദ്യാർഥി യുവ സമൂഹത്തിന്റെ ധർമാധിഷ്ഠിത ജീവിതത്തിനു ദിശ പറഞ്ഞുകൊടുക്കുന്ന രിസാലക്ക്‌ ആത്മീയ കരുത്തു തേടലായിരുന്നു മക്കത്തുൽ മുകർറമിലെ തുടക്കം. തുടർന്ന്‌ 12ന്‌ ഉച്ച കഴിഞ്ഞ്‌ ആറു ഗൾഫ്‌ രാജ്യങ്ങളിലും പ്രൗഢമായ ചടങ്ങിൽ രിസാല ഗൾഫ്‌ പതിപ്പിന്റെ പ്രകാശനം നടന്നു. സാംസ്കാരിക വായനയുടെ വർത്തമാനം എന്ന തലവാചകത്തിൽ നടന്ന സംസ്കാരിക സംവാദങ്ങൾ പ്രകാശനച്ചടങ്ങുകളെ ശ്രദ്ധേയമാക്കി.
സയ്യിദ്‌ അബാസ്‌ അലവി മാലികിയിൽനിന്നും എസ്‌വൈഎസ്‌ സഊടി നാഷണൽ പ്രസിഡന്റ്‌ സയ്യിദ്‌ ഹബീബുൽ ബുഖാരിയാണ്‌ രിസാല ഏറ്റു വാങ്ങിയത്‌. രിസാലക്ക്‌ അറബി, ഇംഗ്ലീഷ്‌, ഉറുടു ഭാഷകളിൽ പതിപ്പ്‌ ഉണ്ടാകണമെന്ന്‌ അദ്ദേഹം ആശംസിച്ചു. സയ്യിദ്‌ മാഹീൻ ജീലാനി അൽ ഖാദിരി ബാഗ്ദാദ്‌, ശൗക്കത്ത്‌ പാക്കിസ്ഥാൻ, ശംശുദ്ദേ‍ീൻ സഖാഫി, എകേശി മുഹമ്മദ്‌ ഫൈസി, നജീബ്‌ കൊടുങ്ങല്ലൂർ സംബന്ധിച്ചു.


news and pic
www.ssfmalappuram.com

1 comment:

prachaarakan said...

രിസാല ഗൾഫ്‌ എഡിഷൻ ജിസിസി തല പ്രകാശനം വിഖ്യാത ആത്മീയ പണ്ഡിതൻ സയ്യിദ്‌ അബാസ്‌ അലവി മാലികി മക്ക നിർവഹിക്കുന്നു

Related Posts with Thumbnails