കാന്തപുരം ദേശീയ സമ്മേളനത്തിൽ നയരേഖാ പ്രഖ്യാപനം നടത്തുന്നു
03/05/09
കൊച്ചി: മുസ്ലിങ്ങളെ ദേശീയതലത്തില്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സുന്നികളുടെ പൊതുവേദി രൂപവത്കരിക്കുമെന്ന് അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. എസ്വൈഎസ് ദേശീയ ഇസ്ലാമിക സമ്മേളനത്തില്‍ നയരേഖാ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.
മൂന്ന് ദിവസമായി വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ദേശീയ നയരേഖയ്ക്ക് രൂപംനല്കിയത്. ഈ നയരേഖ സംഗ്രഹിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചര്‍ച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള വഖഫ്ബോര്‍ഡ് മുന്‍ ചെയര്മാന് സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അല്ലാമാ സിയാ ഉല് മുസ്തഫ അംജദി ഉദ്ഘാടനം ചെയ്തു. ബഹുമത സമൂഹത്തില്‍ ജീവിക്കുന്നവരെന്ന നിലയില്‍ രാഷ്ട്രീയമായി മുസ്ലിങ്ങളുടെ ആദ്യ പരിഗണന മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തലാണെന്ന് എസ്വൈഎസ് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന രാഷ്ട്രീയ സെമിനാര്‍ അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.
മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആന്തരികമായി ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. മതേതര പാര്‍ട്ടികളില്‍ മുസ്ലിങ്ങള്‍ നിരന്തരം തഴയപ്പെടുന്നു. ഉത്തരേന്ത്യന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുവേണ്ടി വോട്ടുപിടിക്കാന്‍ മുസ്ലിം പണ്ഡിതന്മാരെ വശത്താക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മുസ്ലിങ്ങളോടുള്ള രാഷ്ട്രീയ തൊട്ടുകൂടായ്മ അവസാനിപ്പിക്കണം. ദേശീയപാര്‍ട്ടികള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന വോട്ടിങ്ങിലെ കുറവ് മുസ്ലിങ്ങള്‍ക്ക് രാഷ്ട്രീയമായി ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്. കക്ഷിരാഷ്ട്രീയത്തില്‍ പങ്കാളികളാകുന്നതിനു പകരം വോട്ടുബാങ്ക് മൂല്യമുള്ള ഒരു ബദല്‍ശക്തിയായി മുസ്ലിങ്ങളെ മാറ്റിയെടുക്കാനുള്ള ആലോചനകള്‍ രൂപപ്പെടണം. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സുന്നി മുസ്ലിങ്ങളുടെ രാഷ്ട്രീയ നിസ്സംഗത മതരാഷ്ട്രീയ പ്രസ്ഥാനങ്ങളും മതതീവ്രവാദികളും ചൂഷണംചെയ്യുകയാണ്. ഇതിനെതിരെ മുസ്ലിങ്ങളെ രാഷ്ട്രീയ സാക്ഷരരാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് ഡോ. കമാല്‍ ഫാറൂഖി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ രാഷ്ട്രീയ പുരോഗതി കൈവരിക്കാനാവൂ. മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് ദളിതരുടെ രാഷ്ട്രീയ ശാക്തീകരണം സാധ്യമാക്കി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുസ്ലിം ശാക്തീകരണത്തിനുള്ള അവസരമായി ഉപയോഗപ്പെടുത്താന്‍ മുസ്ലിങ്ങള്‍ തയ്യാറാവണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.പി.രാജേന്ദ്രന് അഭിപ്രായപ്പെട്ടു. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി എന്‍.അലി അബ്ദുള്ള വിഷയാവതരണം നടത്തി. എം.പി.മാരായ ഡോ. സെബാസ്റ്റ്യന്‍പോള്‍, പി.സി.തോമസ് എന്നിവരും മുഹമ്മദ് സിറാജ് ഇബ്റാഹിം സേഠ്, ഫാ. സെഡറിക് പ്രകാശ് അഹമ്മദാബാദ് എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. എ.കെ. അബ്ദുല്‍ ഹാമീദ് അധ്യക്ഷനായി. മജീദ് കക്കാട് സ്വാഗതവും ടി.കെ. അബ്ദുല്‍ കരീം സഖാഫി നന്ദിയും പറഞ്ഞു.
3 comments:
മുസ്ലിങ്ങളെ ദേശീയതലത്തില്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സുന്നികളുടെ പൊതുവേദി രൂപവത്കരിക്കുമെന്ന് അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. എസ്വൈഎസ് ദേശീയ ഇസ്ലാമിക സമ്മേളനത്തില്‍ നയരേഖാ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.
stick it up your ass....a citizen of the United States Of Americria
i also started to write a blog, i got inspiration from your blog.. thanx please see my blog and let me know your comments please
my blog is www.safa-marva.blogspot.com
regards
Post a Comment