കോഴിക്കോട്: സുന്നി സംഘടനകൾ കമ്യൂണിസം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവേന്ന വിഘടിത സുന്നികളുടെ ആക്ഷേപം അടിസ്ഥാന രഹിതമാണെന്നു സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രത്യയശാസ്ത്ര പരമായി കമ്യൂണിസം അടക്കമുള്ള ഒരു ഭൗതിക ആശയത്തോടും സുന്നി പ്രസ്ഥാനത്തിനു യോജിപ്പില്ല. അതേസമയം, രാഷ്ട്രീയ സംഘടനകൾ എന്ന നിലക്കു ഒരു പാർട്ടിയോടും വിധേയത്വമോ വിരോധമോ ഇല്ല. കോഴിക്കോട്ടു ചേർന്ന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും സ്ഥാനാർഥികളെ നിർത്തുന്നതും സുന്നി സംഘടനകളുടെ നയമോ ലക്ഷ്യമോ അല്ല. ഒരു തിരഞ്ഞെടുപ്പിലും ഇതുവരെ സംഘടന സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. രാഷ്ട്രീയ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് പലവുരു വ്യക്തമാക്കിയതാണ്. ഇക്കഴിഞ്ഞ പാർലിമന്റ് തിരഞ്ഞെടുപ്പിലും ഒരു മണ്ഡലത്തിലും സംഘടന സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. കഴിഞ്ഞ മാർച്ച് നാലിന് ചേർന്ന എസ്‌വൈഎസ് സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം ആർവർത്തിച്ചു വ്യക്തമാക്കിയതാണ്. പ്രമുഖ പത്രങ്ങളും ദൃശ്യ മാധ്യമങ്ങളും ഇതു റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. എന്നിരിക്കെ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു പിന്നാലെ സുന്നി സംഘടനകളെ തെറ്റിദ്ധരിപ്പിക്കും വിധം വിഘടിത സുന്നികൾ നടത്തുന്ന പ്രചാരണങ്ങൾ നിരർഥകമാണെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
പാർലിമന്റ് തിർഞ്ഞെടുപ്പു കഴിയുന്നത് വരെ രംഗത്ത് എവിടെയും കാണാതിരുന്ന വിഘടിതർ ഇപ്പോൾ ഒരുവിഭാഗത്തിന്റെ വിജയം അവകാശപ്പെടുന്നത് വിരോധാഭാസമാണ്. ഇവർ വർഷങ്ങളായി സുന്നി സംഘടനകളുടെ ഉൻമൂലനം സ്വപ്നം കണ്ടു ഗീബൽസിയൻ പ്രചാരണം നടത്തിവരികയാണ്. സുന്നികളുടെ വളർച്ചയിലുള്ള അസൂയ മൂലമാണ് സുന്നി പ്രസ്ഥാനത്തെ തകർക്കാൻ ഇവർ ശ്രമിക്കുന്നത്. സുന്നി സംഘ ശക്തിയെ തകർക്കുവാൻ ഒരു ശക്തിക്കും കഴിയില്ലെന്നൂും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
സുന്നികളുമായി അനുനയത്തിന് ലീഗ് ശ്രമിച്ചാൽ തങ്ങൾ എതിർക്കുമെന്ന വിഘടിതരുടെ നിലപാട് മുസ്ലിം സമുദായത്തിന്റെ ഐക്യത്തിനും താത്പര്യത്തിനുമെതിരായ വെല്ലുവിളിയാണ്. സുന്നി ഐക്യത്തിനു കത്തിവെച്ചവർ ഇപ്പോൾ സമുദായത്തിന്റെ പൊതു യോജിപ്പിനെതിരെയും ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുകയാണെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാർ, കെ.പി അബൂബക്കർ മൗലവി പട്ടുവം, പ്രോഫ. എ.കെ അബ്ദുൽ ഹമീദ്, ബി.എസ് അബ്ദുല്ലക്കൂുഞ്ഞി ഫൈസി, വി.എം കോയ മാസ്റ്റർ, എൻ.അലി അബ്ദുല്ല, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, സി.പി സൈതലവി മാസ്റ്റർ, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, പി.കെ അബ്ദുറഹ്മാൻ മാസ്റ്റർ, എ.സൈഫുദ്ദേീൻ ഹാജി പങ്കെടുത്തു. വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞു.
27/05/2009

siraj news daily
1 comment:
സുന്നി സംഘടനകൾ കമ്യൂണിസം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവേന്ന വിഘടിത സുന്നികളുടെ ആക്ഷേപം അടിസ്ഥാന രഹിതമാണെന്നു സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടേറിയറ്റ്
Post a Comment