ദുബൈ: വിശുദ്ധ ഇസ്ലാമിനെ കേവലം ദൈവത്തിനിടയിലെ സ്വകാര്യ ഇടപാടായി കാണാതെ സാമൂഹികവും രാഷ്ട്രീയവുമായ വശങ്ങൾ കൂടി മനസ്സിലാക്കാൻ മുസ്ലിം സമൂഹം തയ്യാറാവണമെന്ന് സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.മുഹമ്മദ് ഫൈസി ഉദ്ബോധിപ്പിച്ചു. ഭൗതിക വാദികൾ നിഗമനങ്ങളെ മാത്രം ആശ്രയിക്കുമ്പോൾ ഖുർആൻ വ്യക്തമായ ദർശനങ്ങളാണ് അവതരിപ്പിക്കുന്നത്. ശാസ്ത്രീയ പുരോഗതിയുടെ പ്രയാണത്തിലും പിടിച്ചു നിൽക്കുന്ന ഏക മതഗ്രന്ഥം ഖുർആൻ മാത്രമാണ്. ദേര ലാൻഡ് മാർക്ക് ഹോട്ടലിൽ മർകസ് ദുബൈ കമ്മറ്റി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി മത ചിന്തകൾക്കതീതമായി മത മൈത്രിയും സൗഹാർദവും കളിയാടുന്ന രാഷ്ട്ര സങ്കൽപമാണ് മുഹമ്മദ് നബി (സ) മദീനാ ഭരണത്തിലൂടെ കാണിച്ചു തന്നത്. ഭരണ കർത്താക്കളോടൊപ്പം ഓരോ പൗരനും രാജ്യപുരോഗതിക്കു വേണ്ടി കൈകോർക്കുമ്പോഴാണ് ഇസ്ലാം മുന്നോട്ടുവെക്കുന്ന രാഷ്ട്രസങ്കൽപം പൂവണിയുന്നതെന്ന് അദ്ദേഹം കൂട്ടിചേർത്തു. സയ്യിദ് ശംശുദ്ധീൻ ബാഅലവി അദ്ധ്യക്ഷത വഹിച്ചു, മർകസ് സ്കൂൾ ഓഫ് ഖുർആൻ പ്രിൻസിപ്പൽ ചിയ്യൂർ മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. എകെ കട്ടിപ്പാറ, എംഎ മുഹമ്മദ് മുസ്ല്യാർ ബായാർ, സിദ്ധീഖ് സഖാഫി തിരുവനന്തപുരം, അബ്ദുൽ സലാം സഖാഫി വെള്ളലശ്ശേരി, സുലൈമാൻ കൻമനം എന്നിവർ സംബന്ധിച്ചു
report by Musathafa Kanmanam

1 comment:
വിശുദ്ധ ഇസ്ലാമിനെ കേവലം ദൈവത്തിനിടയിലെ സ്വകാര്യ ഇടപാടായി കാണാതെ സാമൂഹികവും രാഷ്ട്രീയവുമായ വശങ്ങൾ കൂടി മനസ്സിലാക്കാൻ മുസ്ലിം സമൂഹം തയ്യാറാവണമെന്ന് സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.മുഹമ്മദ് ഫൈസി ഉദ്ബോധിപ്പിച്ചു
Post a Comment