കൊച്ചി: സമസ്‌ത കേരള സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഇസ്‌ലാമിക സമ്മേളനത്തിന് മെയ് ഒന്നിന് കൊച്ചിയില്‍ തുടക്കമാവും. 'നാടിന്റെ അസ്‌തിത്വ വീണ്ടെടുപ്പിന്' എന്ന പ്രമേയവുമായി നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായി ഏപ്രില്‍ 30ന് സൗഹൃദസംഗമം നടക്കും.
മെയ് മൂന്ന് വരെ നീളുന്ന സമ്മേളനം ഇടപ്പള്ളി സ്റ്റേഷന്‍ കവലയിലെ മാലിക് ദീനാര്‍ നഗറിലാണ് നടക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ഉള്‍പ്പെടെ ദിവസവും 10,000-ത്തോളം പേരെയാണ് സമ്മേളനത്തിന് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 30ന് വൈകീട്ട് ഏഴിന് നടക്കുന്ന സൗഹൃദസംഗമം മന്ത്രി എസ്. ശര്‍മ ഉദ്‌ഘാടനം ചെയ്യും. സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍ മുഖ്യാതിഥിയായിരിക്കും. എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.എസ്.കെ. തങ്ങള്‍ ബുഖാരി അധ്യക്ഷത വഹിക്കും. മെയ് ഒന്നിന് വൈകീട്ട് നാലിന് സമ്മേളനത്തിന് തുടക്കംകുറിച്ച് വിളംബരജാഥ നടക്കും. 4.30ന് സമ്മേളന കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് അലി ബാഫഖി പതാക ഉയര്‍ത്തും. ഏഴിന് നടക്കുന്ന ശരീ അത്ത് സെഷന്‍ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അല്ലാമാ ളിയാ ഉല്‍മുസ്‌തഫ അംജദി ഉദ്‌ഘാടനംചെയ്യും.
മെയ് രണ്ടിന് രാവിലെ 8.30ന് നടക്കുന്ന സമ്മേളനം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സുഹൈല്‍ സിദ്ദിഖി ഉദ്‌ഘാടനം ചെയ്യും. മന്ത്രി എം.എ. ബേബി, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും. മെയ് മൂന്നിന് 'മുസ്‌ലിം രാഷ്‌ട്രീയം സ്വത്വം, പരിണാമം' എന്ന വിഷയത്തില്‍ രാവിലെ 8.30ന് നടക്കുന്ന സെമിനാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാ. സെഡറിക് പ്രകാശ് ഉദ്‌ഘാടനംചെയ്യും. ഉച്ചയ്‌ക്ക് രണ്ടിന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രഖ്യാപനത്തോടെ സമ്മേളനം സമാപിക്കും.
പത്രസമ്മേളനത്തില്‍ എസ്.വൈ.എസ്. ഭാരവാഹികളായപൊന്‍മള അബ്ദുള്‍ഖാദര്‍ മുസ്‌ലിയര്‍, പേരോട് അബ്ദു റഹ്‌മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദു റഹ്‌മാന്‍ ഫൈസി, സി.പി. സൈതലവി മാസ്റ്റര്‍, എ. അഹമ്മദ്‌കുട്ടി ഹാജി, പി.എച്ച്. അലി ദാരിമി, പി.കെ. കരീം തുടങ്ങിയവര്‍ പങ്കെടുത്തു
മാതൃഭൂമി 29-04-2009
news link here

picture : www.ssfmalappuram.com
2 comments:
ദേശീയ ഇസ്ലാമിക സമ്മേളനം മെയ് 1 മുതൽ
ആശംസകള്‍ ..അഭിവാദ്യങ്ങള്‍...
Post a Comment