Thursday, April 9, 2009

എൻകൗമിയം സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം

മലപ്പുറം: കർമധന്യമായ ഒരുവർഷത്തിന്റെ സാക്ഷ്യവുമായി മഅ​‍്ദിൻ എൻകൗമിയം സമാപനത്തിലേക്ക്‌. ഇന്ന്‌ ആരംഭിക്കുന്ന സമാപന സമ്മേളനത്തിന്‌ സ്വലാത്തു നഗറിലും പരിസരങ്ങളിലും വിപുലമായ ഒരുക്കങ്ങളാണു ഏർപ്പെടുത്തിയിരിക്കുന്നത്‌. ഇരുപത്തഞ്ചോളം വിഭാഗങ്ങളിൽ നടക്കുന്ന വിവിധ പരിപാടികളിൽ സംബന്ധിക്കുന്ന വിദേശത്തുനിന്നും ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ എത്തിത്തുടങ്ങി. യമനിലെ പൗരാണിക മുസ്ലിം കേന്ദ്രവും കേരളത്തിലെ മാപ്പിളമാരുമായി ഏറെ അടുപ്പമുള്ള പ്രദേശവുമായ തരീമിലെ മുഫ്തിയും വിശ്വപ്രസിദ്ധ പണ്ഡിതനുമായ ഹബീബ്‌ അലി മശൂർ ബുധനാഴ്ച തന്നെ സ്വലാത്ത്‌ നഗറിലെത്തി. സൗദിയിൽ നിന്നുള്ള ആദ്യസംഘവും എത്തിയിട്ടുണ്ട്‌. സിറിയ, സൗത്താഫ്രിക്ക തുടങ്ങിയിടങ്ങളിൽ നിന്നുള്ള പണ്ഡിതർക്കും നബികീർത്തന സംഘങ്ങൾക്കും വ്യാഴാഴ്ച പുലർച്ചേ കരിപ്പൂർ വിമാനത്താവളത്തിൽ വമ്പിച്ച വരവേൽപ്പു നൽകി.

ഇന്ന്‌ രാവിലെ എട്ടുമണിമുതൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ചേരമാൻ പെരുമാൾ മഖാമിൽ നിന്ന്‌ ദേവർശോല അബ്ദുസ്സലാം മുസ്ലിയിരുടെ നേതൃത്വത്തിലും കോഴിക്കോട്‌ ജില്ലയിലെ കടലുണ്ടിയിൽ നിന്ന്​‍്‌ സയ്യിദ്‌ അബ്ദുല്ലാ ഹബീബ്‌ തങ്ങളുടെ നേതൃത്വത്തിലും മമ്പുറത്തുനിന്ന്‌ പൊന്മള മൊയ്തീൻകുട്ടി ബാഖവിയുടെ നേതൃത്വത്തിലും വിവിധ മഖാമുകൾ സന്ദർശിച്ച്‌ സിയാറത്തുയാത്ര ആരംഭിക്കും. വിവിധ യാത്രകൾ മൂന്നിന്‌ സ്വലാത്ത്‌ നഗറിൽ സംഗമിക്കും.

നാലുമണിക്ക്‌ മലപ്പുറം കോഴിക്കോട്‌ റോഡിൽ വാറങ്കോടു നിന്നും ഘോഷയാത്ര ആരംഭിക്കും. ഇരുപതോളം വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനു ജനങ്ങളും അണിനിരക്കുന്ന റാലിയിൽ മഅ​‍്ദിൻ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളുമുണ്ടാകും. സയ്യിദ്‌ യൂസുഫുൽ ബുഖാരി വൈലത്തുരിന്റെ അധ്യക്ഷതയിൽ ഹബീബ്‌ അലി മശൂർ(യമൻ) ചതുർദിന സമ്മേളനം ഉദ്ഘാടനം ചെയ്യും. മലയാളം, ഇംഗ്ലീഷ്‌, അറബിക്‌, എൻ.ആർ,ഐ സ്പേഷ്യൽ സോവനീറുകൾ വേദിയിൽ പ്രകാശനം ചെയ്യും. തോപ്പിൽ മുഹമ്മദ്‌ മീരാൻ, എ.പി ബാവഹാജി ചാലിയം, സിറാജുദ്ധീൻ ഖൂറൈശി(ന്യൂഡൽഹി), മൻസൂർ ഹാജി ചെന്നൈ, യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി, സാജിദ ഉമർ ഹാജി, അഡ്വ. എം.കെ ദാമോദൻ, പി.കെ മുഹമ്മദ്‌ എന്നിവർ പ്രകാശന ചടങ്ങിൽ സംബന്ധിക്കും. ഹൈദർ അലി (മംഗലാപുരം) ഹാരിസ്‌(ശംസ ഗ്രൂപ്പ്‌, അബുദാബി) എന്നിവർ അവാർഡ്‌ ദാനം നിർവ്വഹിക്കും. എൻകൗമിയത്തിലെ പ്രധാന ഇനമായ സ്വലാത്ത്‌ ആത്മീയ സമ്മേളനം എട്ടുമണിക്കു തുടങ്ങും. സയ്യിദ്‌ ഹുസൈൻ ശിഹാബ്‌ ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ആരംഭിക്കുന്ന പരിപാടിയിൽ പ്രമുഖ സൂഫിവര്യനും ആത്മീയവ്യക്തിത്വവുമായ ഹബീബ്‌ അലി മശൂറിനും വിദേശ പണ്ഡിതർക്കും പുറമെ സമസ്ത മുശാവറയിലെ പ്രമുഖനേതാക്കളുടെ സാന്നിധ്യവുമുണ്ടാകും. കുമ്പോൽ ആറ്റക്കോയ തങ്ങൾ പ്രാരംഭപ്രാത്ഥന നടത്തും. പേരോട്‌ അബ്ദുർറഹ്മാൻ സഖാഫി ഉദ്ബോധനം നടത്തും. സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി സ്വലാത്തിനു നേതൃത്വം നൽകും. എൻകൗമിയം നഗരിയിൽ ഉയർത്താൻ വിശുദ്ധ മദീനയിൽ നിന്നെത്തിയ പതാക വാഹകസംഘത്തിന്‌ ബുധാനാഴ്ച കരിപ്പൂർ വിമാനത്താളത്തിൽ വമ്പിച്ച വരവേൽപ്പാണു നൽകിയത്‌. സയ്യിദ്‌ ഉമർ അൽ ഹീത്ത, സയ്യിദ്‌ ഹാശിം അൽ ഹീത്ത എന്നിവരാണ്‌ പതാകയുമായെത്തിയത്‌. ഹബീബ്‌ മശൂറിന്റെ സാന്നിധ്യത്തിൽ സയ്യിദ്‌ യൂസുഫുൽ ബുഖാരി വൈലത്തൂർ ഏറ്റു വാങ്ങി. സയ്യിദ്‌ അലി ബാഫഖി തങ്ങൾ, ഹബീബ്‌ കോയ തങ്ങൾ ചെരക്കാപറമ്പ്‌, സയ്യിദ്‌ ഇസ്മാഈലുൽ ബുഖാരി, സയ്യിദ്‌ ശിഹാബുദ്ധീൻ ബുഖാരി, പി.കെ.എസ്‌ തങ്ങൾ തലപ്പാറ, പ്രോഫ. എ.കെ. അബ്ദുൽ ഹമീദ്‌, അബ്ദുൽ ലത്തീഫ്‌ സഅദി പഴശ്ശി തുടങ്ങിയവർ സംബന്ധിച്ചു.

നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിനു പേർ പതാകഘോഷയാത്രയിൽ സംബന്ധിക്കാൻ കരിപ്പൂർ വിമാനത്താവളത്തിലെത്തിയിരുന്നു. വൈകീട്ട്‌ ആറു മണിയോടെ സ്വാഗത സംഘം ചെയർമാൻ സയ്യിദലി ബാഫഖിതങ്ങൾ സ്വലാത്ത്‌ നഗറിൽ എൻകൗമിയം പതാക വാനിലേക്കയുയർത്തി.
09/04/2009


1 comment:

prachaarakan said...

കർമധന്യമായ ഒരുവർഷത്തിന്റെ സാക്ഷ്യവുമായി മഅ​‍്ദിൻ എൻകൗമിയം സമാപനത്തിലേക്ക്‌. ഇന്ന്‌ ആരംഭിക്കുന്ന സമാപന സമ്മേളനത്തിന്‌ സ്വലാത്തു നഗറിലും പരിസരങ്ങളിലും വിപുലമായ ഒരുക്കങ്ങളാണു ഏർപ്പെടുത്തിയിരിക്കുന്നത്‌

Related Posts with Thumbnails