Thursday, February 12, 2009

മഅ​‍്ദിൻ എൻകൗമിയം: U.A.E പ്രചാരണോദ്ഘാടനം 12ന്‌

ദുബൈ: മലപ്പുറം മഅ​‍്ദിനു സ്സഖാഫത്തിൽ ഇസ്ലാമിയ്യ സ്ഥാപനങ്ങളുടെ 12​‍ാം വാർഷിക സമ്മേളനമായ എൻകൗമിയത്തിന്റെ യുഎഇ തല പ്രചാരണ പരിപാടികൾക്ക്‌ വ്യാഴാഴ്ച ദുബൈയിൽ തുടക്കമാകും. എമിറേറ്റുകളും നഗരങ്ങളും കേന്ദ്രീകരിച്ച്​‍്‌ പ്രചാരണ സമിതികളുടെ നേതൃത്വത്തിൽ സേവന, വിദ്യാഭ്യാസ പ്രവർത്തനനങ്ങൾ മുൻ നിർത്തിയുള്ള പ്രചാരണ പരിപാടികളാണ്‌ സംഘടിപ്പിക്കുക. പരിപാടികളിൽ സംബന്ധിക്കുന്നതിനായി മഅ​‍്ദിൻ ചെയർമാൻ സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി ബുധനാഴ്ച യുഎഇ യിലെത്തും.


12നു രാത്രി 8:30ന്‌ ദുബൈ ദേര ലാന്റ്മാർക്ക്‌ ഹോട്ടലിൽ നടക്കുന്ന പ്രചാരണോദ്ഘാടന സമ്മേളനം മുസ്ഥഫ ദാരിമി വിളയൂർ ഉദ്ഘാടനം ചെയ്യും. സയ്യിദ്‌ ശംശുദ്ദേ‍ീൻ ബാ അലവി അധ്യക്ഷത വഹിക്കും. അശറഫ്‌ പാലക്കോട്‌, മുഹമ്മദ്‌ കുഞ്ഞി സഖാഫി കണ്ണപുരം, സുലൈമാൻ മുസ്ലിയാർ കൻമനം, സൈതലവി ഊരകം സംബന്ധിക്കും. സയ്യിദ്‌ ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും.

1 comment:

പ്രചാരകന്‍ said...

മലപ്പുറം മഅ​‍്ദിനു സ്സഖാഫത്തിൽ ഇസ്ലാമിയ്യ സ്ഥാപനങ്ങളുടെ 12​‍ാം വാർഷിക സമ്മേളനമായ എൻകൗമിയത്തിന്റെ യുഎഇ തല പ്രചാരണ പരിപാടികൾക്ക്‌ വ്യാഴാഴ്ച ദുബൈയിൽ തുടക്കമാകും

Related Posts with Thumbnails