Sunday, February 1, 2009

സുന്നി ഐക്യം: നിലപാടിൽ മാറ്റമില്ല-സമസ്ത

കോഴിക്കോട്‌: മുസ്ലിം സമുദായത്തിനു പൊതുവിലും അഹ്ലുസ്സുന്നത്തി വൽജമാഅത്തിനു പ്രത്യേകിച്ചും ഗുണകരമായി വരുന്ന സുന്നി ഐക്യത്തിനു തയ്യാറാണെന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുൻ തീരുമാനത്തിൽ യാതൊരുമാറ്റവും വരുത്തിയിട്ടില്ലെന്ന്‌ സമസ്ത മുശാവറ യോഗം വ്യക്തമാക്കി.

ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്‌. സമുദായത്തിന്റെ സംഘടിത ശക്തി ക്ഷയിക്കുകയും മഹല്ലുകളിൽ ജീർണ്ണതകൾ വർധിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ പാരമ്പര്യ വിശ്വാസത്തെയും ആദർശത്തെയും ശക്തിപ്പെടുത്തുക മതപരമായ അനിവാര്യതയാണ്‌. യോഗതീരുമാനങ്ങൾ മാധ്യമ പ്രവർത്തകരോട്‌ വിശദീകരിക്കവേ പ്രസിഡന്റ്‌ താജുൽ ഉലമ സയ്യിദ്‌ അബ്ദുറഹ്മാൻ അൽ ബുഖാരിയും ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും ചൂണ്ടിക്കാട്ടി. ഐക്യമെന്നാൽ സംഘടനകളുടെ ലയനമാണെന്ന്‌ തെറ്റിദ്ധരിച്ച ചിലർ കഥയറിയാതെ സംസാരിക്കുകയാണ്‌. സുന്നി സംഘടനകളും സ്ഥാപനങ്ങളും പ്രവർത്തനങ്ങളും നിലനിർത്തിക്കൊണ്ട്‌ യോജിച്ചു പ്രവർത്തിക്കുന്നതിനാണ്‌ ഐക്യമെന്നു പറഞ്ഞത്‌. അതിൽ ആർക്കും ഭയമുണ്ടാവേണ്ടതില്ല. സുന്നി ഐക്യത്തിനു തുരങ്കം വെക്കുന്നവരെ സമൂഹം തിരിച്ചറിയണം. സുന്നി ഐക്യത്തിന്‌ വേണ്ടി രാഷ്ട്രീയക്കാരുടെ മുന്നിലേക്ക്‌ പോകേണ്ട കാര്യം സമസ്തക്കില്ലെന്ന്‌ കാന്തപുരം ചോദ്യത്തിനുത്തരമായി പറഞ്ഞു.

01/02/2009
www.ssfmalappuram.com
siraj news daily

No comments:

Related Posts with Thumbnails