കാസര്‍കോട്: ആയുധ കച്ചവടം ലാക്കാക്കി അമേരിക്കയും സഖ്യകക്ഷികളും സൃഷ്ടിച്ചെടുത്താണ് ഇന്ന് ലേകത്തിനു ഭീഷണിയുയര്‍ത്തുന്ന ഭീകരതയെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യ പ്രസിഡന്റ് മൗലാന എം.എ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. ജില്ലാ എസ്‌എസ്‌എഫ് രാജ്യത്തിന്റെ അറുപതാം റിപ്പബ്ലിക്ക് ദിനാഘോഷ ഭാഗമായി കാസര്‍കോട് നഗരത്തില്‍ സംഘടിപ്പിച്ച സമര്‍പ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ ഭരണം മാറിയത് കൊണ്ട് മാത്രം കച്ചവട ലോബി അടങ്ങിയിരിക്കില്ല. 47ല്‍ ഭീകര രാഷ്ട്രമായി ഇസ്രായിലിനെ പടച്ചു കൊണ്ടാണ് ലോകത്ത് തീവ്രവാദത്തിന് വളരാന്‍ അമേരിക്ക വളം നല്‍കിയത്. ഇന്നത്തെ എല്ലാ ചാവേറും അതിന്റെ തുടര്‍ച്ചയാണ്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷുകാര്‍ തുടക്കം കുറിച്ച ചരിത്രത്തെ വ്യഭിചരിക്കല്‍ തന്ത്രം ഇന്നും പുതിയ രൂപത്തില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ച സെന്‍ട്രല്‍ മദ്‌റസ ബോര്‍ഡിന് പിന്നിലും ആഗോളീകരണത്തിന്റെ സ്വാധീനമുണേ്ടായെന്ന് സംശയിക്കണം. സൗദി മദ്‌റസയില്‍ അമേരിക്കന്‍ താല്‍പര്യമേ പാലിക്കാവൂ എന്ന നിര്‍ദേശം ഉയര്‍ന്ന സാഹചര്യത്തില്‍ മുസ്ലിംകള്‍ക്ക് സംശയിക്കാനവകാശമുണ്ട്. മൗലാന എം.എ പറഞ്ഞു.
29/01/2009
Basheer Pulikoor
1 comment:
ആയുധ കച്ചവടം ലാക്കാക്കി അമേരിക്കയും സഖ്യകക്ഷികളും സൃഷ്ടിച്ചെടുത്താണ് ഇന്ന് ലേകത്തിനു ഭീഷണിയുയര്‍ത്തുന്ന ഭീകരതയെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യ പ്രസിഡന്റ് മൗലാന എം.എ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു
Post a Comment