കാഞ്ഞങ്ങാട്: മുംബൈയിലുണ്ടായതടക്കം രാജ്യത്തിന്റെ ആത്മാഭിമാനത്തിന് മുറിവേല്‍പിച്ച സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ വസ്തുതാപരമായ അന്വേഷണം നടത്തണമെന്ന് മൗലാന എംഎ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് അലാമിപ്പള്ളി സുന്നി സെന്ററില്‍ എസ്‌എസ്‌എഫ് ജില്ലാ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇസ്രയേലിലെ സയണിസ്റ്റ് സംഘടനകളാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നടന്ന രക്തച്ചൊരിച്ചിലുകളില്‍ ഇവരുടെ പങ്ക് പുറത്തുവരുന്ന സ്ഥിതിക്ക് ഇന്ത്യയിലെ സ്ഫോടനങ്ങള്‍ക്കു പിന്നിലും സയണിസ്റ്റ് ലോബിയുടെ നീക്കമുണേ്ടായെന്നത് പരിശോധിക്കണം. ചരിത്രത്തിലുടനീളം പീഡനങ്ങളേറ്റുവാങ്ങിയ ചരിത്രമാണ് ഇസ്ലാമിനുള്ളത്. സഹനമാണ് ഇസ്ലാമിന്റെ മുഖമുദ്ര. അക്രമങ്ങള്‍ക്കു പിന്നില്‍ ഇസ്ലാമിന്റെ മുഖം വികൃതമാക്കുന്നതിനുള്ള പാശ്ചാത്യ ഗൂഢാലോചനയുണ്ടാകും. വാദി പ്രതിയായിക്കൊണ്ടിരിക്കുന്ന മുന്‍കാല അനുഭവങ്ങള്‍ മുമ്പിലുള്ളപ്പോള്‍ വസ്തുതാപരമല്ലാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പത്രങ്ങള്‍ മാറിനില്‍ക്കണം. മൊസാദും അമേരിക്കന്‍ ചാര സംഘടനകളും ഇന്ത്യയില്‍ നുഴഞ്ഞുകയറാനുള്ള അവസരമായി സ്ഫോടനങ്ങളെ ഉപയോഗപ്പെടുത്തുന്നതിനെതിരെ ഭരണകൂടം ജാഗ്രത പുലര്‍ത്തണം, ?എംഎ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു. എസ്‌വൈഎസ് ജില്ലാ ട്രഷറര്‍ ചിത്താരി അബ്ദുല്‍ ഹാജി, മുഹമ്മദ് റിസ്‌വി, സിഎച്ച് ആലിക്കുട്ടി ഹാജി, മുനീര്‍ ബാഖവി തുരുത്തി, ഹസ്ബുല്ല തളങ്കര, ജലീല്‍ സഖാഫി മാവിലാടം, ഹനീഫ് പടുപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹമ്മദ്കുഞ്ഞി ഉളുവാര്‍ സ്വാഗതം പറഞ്ഞു.
01/12/2008
www.ssfmalappuram.com
1 comment:
മുംബൈയിലുണ്ടായതടക്കം രാജ്യത്തിന്റെ ആത്മാഭിമാനത്തിന് മുറിവേല്‍പിച്ച സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ വസ്തുതാപരമായ അന്വേഷണം നടത്തണമെന്ന് മൗലാന എംഎ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു
Post a Comment