Saturday, December 6, 2008

നാടിന്റെ അസ്ഥിത്വ വീണ്ടെടുപ്പിന് ജനമുന്നേറ്റം

മലപ്പുറം: നാടിന്റെ അസ്തിത്വ വീണെ്ടടുപ്പിന്‌ ജനമുന്നേറ്റം എന്ന സന്ദേശവുമായി എസ്‌വൈഎസ്‌ സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ മുന്നോടിയായുള്ള മേഖലാ ക്യാമ്പുകള്‍ക്ക്‌ ജില്ലയില്‍ രൂപമായി. യൂണിറ്റ്‌, പഞ്ചായത്ത്‌ ഭാരവാഹികള്‍ പങ്കെടുക്കുന്ന ക്യാമ്പുകളില്‍ പ്രമേയത്തെ സംബന്ധിച്ച സമഗ്ര ചര്‍ച്ചയും പഠനവും നടക്കും. സമൂഹത്തെ ഒന്നടങ്കം ദുരന്തങ്ങളിലേക്ക്‌ തള്ളിവിടുന്ന മദ്യം, മയക്കുമരുന്ന്‌, പാന്‍മസാല, ലൈംഗിക അരാചകത്വം തുടങ്ങിയ സാമൂഹ്യ തിന്‍മകള്‍ക്കെതിരെയുള്ള ജനമുന്നേറ്റമാണ്‌ നാലു മാസം നീണ്ടു നില്‍കുന്ന ക്യാമ്പയിന്‍ ലക്ഷ്യമാക്കുന്നത്‌. സാമൂഹിക സര്‍വെ, കുടുംബസംഗമം ബഹുജന സമ്മേളനം, ചര്‍ച്ചാസമ്മേളനം, ഓപ്പണ്‍ ഫോറം, സെമിനാര്‍, കൊളാഷ്‌-സിഡി പ്രദര്‍ശനങ്ങള്‍ തുടങ്ങി വിവിധങ്ങളായ പരിപാടികളാണ്‌ ക്യാമ്പയിന്‍ കാലയളവില്‍ നടക്കുക. ഈ മാസം 25ന്‌ കൊണേ്ടാട്ടി, പൊന്നാനി മേഖലാ ക്യാമ്പുകളും 26ന്‌ മലപ്പുറം, തേഞ്ഞിപ്പലം 27ന്‌ മേലാറ്റൂര്‍, എടപ്പാള്‍ 30ന്‌ എടക്കര, നിലമ്പൂര്‍ മേഖലാ ക്യാമ്പുകളും ജനുവരി 1ന്‌ പെരിന്തല്‍മണ്ണ, മഞ്ചേരി, താനൂര്‍ 2ന്‌ പുളിക്കല്‍ 3ന്‌ തിരൂര്‍, കൂറ്റിപ്പുറം 4ന്‌ കോട്ടക്കല്‍ 8ന്‌ വണ്ടൂര്‍ 10ന്‌ കൊളത്തൂര്‍ മേഖലകളിലും ക്യാമ്പ്‌ നടക്കും, എസ്‌വൈഎസ്‌ സന്നാഹം -09ന്റെ ഭാഗമായുള്ള യൂണിറ്റ്‌ പര്യടനങ്ങളില്‍ ക്യാമ്പിന്റെ രജിസ്ട്രേഷന്‍ നടന്നുവരുന്നുണ്ട്‌. നവംബര്‍ ഒന്നിനാരംഭിച്ച സന്നാഹം ഈ മാസം പത്തോടെ പൂര്‍ത്തിയാകും.

www.ssfmalappuram.com

1 comment:

prachaarakan said...

നാടിന്റെ അസ്തിത്വ വീണെ്ടടുപ്പിന്‌ ജനമുന്നേറ്റം എന്ന സന്ദേശവുമായി എസ്‌വൈഎസ്‌ സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ മുന്നോടിയായുള്ള മേഖലാ ക്യാമ്പുകള്‍ക്ക്‌ ജില്ലയില്‍ രൂപമായി.

Related Posts with Thumbnails