Tuesday, December 30, 2008

കേന്ദ്രമന്ത്രി വയലാര്‍ രവിയില്‍ നിന്ന്‌ കാന്തപുരം പ്രഥമ ഇസ്ലാമിക്‌ ഹെരിറ്റേജ്‌ അവാര്‍ഡ്‌ സ്വീകരിക്കുന്നു

ഇസ്ലാമിക പൈതൃകവും പാരമ്പര്യത്തനിമയും പരിരക്ഷിക്കുന്നതിന്‌ സൗദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇസ്ലാമിക്‌ ഹെരിറ്റേജ്‌ ഏര്‍പ്പെടുത്തിയ പ്രഥമ ഇസ്ലാമിക്‌ ഹെരിറ്റേജ്‌ അവാര്‍ഡ്‌ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയില്‍ നിന്ന്‌ സ്വീകരിക്കുന്നു








news :www.ssfmalappuram.com
pic recd from :Mahaboob Kakkad
www.netdesign.ae

Monday, December 29, 2008

പ്രഥമ ഇസ്‌ലാമിക്‌ ഹെറിറ്റേജ്‌ അവാര്‍ഡ്‌ കാന്തപുരത്തിന്


പ്രഥമ ഇസ്‌ലാമിക്‌ ഹെറിറ്റേജ്‌ അവാര്‍ഡ്‌ കാന്തപുരത്തിന്
www.sirajnews.com
29-12-2008

Sunday, December 28, 2008

സുന്നികള്‍ ഒരു രാഷ്ട്രീയ കക്ഷിയുടെയും അടിമകളല്ല ;കാന്തപുരം




ഖാലിദിയ്യ(മഞ്ചേശ്വരം): ഒരു രാഷ്ട്രീയകക്ഷിയുടെയും ചട്ടുകമാകാൻ സുന്നികളെ കിട്ടി​ല്ല‍െന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു. മഞ്ചേശ്വരം മൾഹർ കാമ്പസിൽ എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രാസ്ഥാനിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുന്നികൾ ഒരു പാർട്ടിയുടെയും അടിമയല്ല. നമുക്ക്‌ രാഷ്ട്രീയമില്ല. സുന്നികൾ പലർക്കും വോട്ട്‌ ചെയ്തിട്ടുണ്ടാവാം. പക്ഷെ ആർക്കും നമ്മെ സ്വാധീനിക്കാൻ കഴിയില്ല. നമ്മോട്‌ സഹകരിക്കുന്നവരോട്‌ സഹകരിക്കും. അല്ലാത്തവരെ ഇരുത്തേണ്ടിടത്ത്‌ ഇരുത്തും. പലരെയും നാം ഇരുത്തിയിട്ടുണ്ട്‌. ഒരു രാഷ്ട്രീയ കക്ഷിയുടെയും മെമ്പർഷിപ്പെടുക്കാൻ എസ്‌എസ്‌എഫുകാരനെ കിട്ടില്ല-?കാന്തപുരം ഓർമിപ്പിച്ചു.

ജമാഅത്തെ ഇസ്ലാമി അടിമുടി രാഷ്ട്രീയകക്ഷിയാണെന്ന്‌ 20വർഷം മുമ്പ്‌ ഞാൻ പ്രസംഗിച്ച പത്രകട്ടിങ്ങുകൾ ഇപ്പോഴും ഉണ്ട്‌. അവരുടെ തുടക്കം തന്നെ രാഷ്ട്രീയമായിരുന്നു. മുമ്പ്‌ തെക്കൻ കേരളത്തിൽ ഒരു പണ്ഡിതന്റെ നേതൃത്വത്തിൽ തീവ്രസ്വഭാവത്തോടെ ഒരു മതസംഘടന ശക്തിപ്രാപിച്ചപ്പോഴും ഞാൻ പറഞ്ഞിരുന്നു, അവരുടെ ലക്ഷ്യം തനി രാഷ്ട്രീയമണെന്ന്‌. പറഞ്ഞതുപോലെ അദ്ദേഹം പിന്നീട്‌ രാഷ്ട്രീയ നേതാവായി മാറുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. ഞങ്ങൾക്ക്‌ സങ്കുചിത രാഷ്ട്രീയമില്ല. അവകാശങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കേണ്ട ആവശ്യവും സുന്നികൾക്കില്ല. രാഷ്ട്രീയ പാർട്ടിയായി വിലപേശില്ല. അവകാശങ്ങൾ ആരോടും ചോദിച്ചുവാങ്ങും. അഹ്ലുസ്സുന്നയുടെ അഭിവൃദ്ധി മാത്രമാണ്‌ നമ്മുടെ ലക്ഷ്യം. അതിന്‌ സഹായകമായതെർ​‍ാം ചെയ്യും. മുസ്ലിംകളെ ഭീകരവാദികളാക്കാൻ ഹീനശ്രമങ്ങൾ വ്യാപകമായി നടക്കുന്നു. ഇസ്ലാം ഒരിക്കലും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഭീകരതയാണ്‌ രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്നത്‌. രണ്ടു പ്രധാനമന്ത്രിമാരെ നിഷ്കരുണം കൊന്നുകളഞ്ഞത്‌ പിന്നീട്‌ നടന്ന ഭീകരസംഭവങ്ങളായിരുന്നു. ഇതിലൊന്നും ഒരു മുസ്ലിമിന്റെ പേരു കാണാൻ കഴിയില്ല. ഏതെങ്കിലും സംഭവത്തിൽ മുസ്ലിം നാമധാരികൾ ഉൾപെട്ടിട്ടുണ്ടെങ്കിൽ അതിനു ഇസ്ലാമുമായി ഒരു ബന്ധവുമില്ല


ഭീകരതയും ഭീരുത്വവുമില്ലാത്ത ശാന്തത്തയാണ്‌ ഇസ്ലാം വിഭാവനം ചെയ്യുന്നത്‌. തീവ്രവാദവും ഭീകരവാദവും മതം അംഗീകരിക്കുന്നില്ലെന്നതിനു പുറമെ മനുഷ്യത്വത്തിന്‌ തന്നെ എതിരാണത്‌. രാജ്യത്തിന്റെ നന്മയും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ സുന്നി സമൂഹത്തിന്റെ എല്ലാ പിൻതുണയും കാന്തപുരം പ്രഖ്യാപിച്ചപ്പോൾ പതിനായിരത്തോളം വരുന്ന പ്രതിനിധികൾ തക്ബീർധ്വനികളോടെ ഏറ്റെടുത്തു. സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽബുഖാരി അധ്യക്ഷത വഹിച്ചു. പേരോട്‌ അബ്ദുറഹ്മാൻ സഖാഫി, മുഹമ്മദ്‌ പറവൂർ, എം.അബൂബക്കർ മാസ്റ്റർ പടിക്കൽ വിഷയാവതരണം നടത്തി. എസ്‌എ ഹമീദ്‌ മൗലവി, ചിത്താരി അബ്ദുല്ല ഹാജി, ഹസ്ബുല്ല തളങ്കര, ബശീർ പുളിക്കൂർ, സുലൈമാൻ കരിവെള്ളൂർ, ഉസ്മാൻ ഹാജി പോസോട്ട്‌ സംസാരിച്ചു.

news and pic
www.ssfmalappuram.com
www.muhimmath.com

28/12/2008



എസ്‌.എസ്‌. എഫ്‌. സസ്ഥാന പ്രതിനിധി സമ്മേളനം കാസര്‍ഗോഡ്‌ ഡിസം. 26,27,28
സമ്മേളന നഗരിയില്‍ നിന്ന്‌ പ്രഭാഷണങ്ങള്‍, വാര്‍ത്തകള്‍ ,ചിത്രങ്ങള്‍ ഇവിടെ

Saturday, December 27, 2008

SSFസസ്ഥാന പ്രതിനിധി സമ്മേളന നഗരിയില്‍ നിന്ന്


എസ്‌.എസ്‌. എഫ്‌. സസ്ഥാന പ്രതിനിധി സമ്മേളനം കാസര്‍ഗോഡ്‌ ഡിസം. 26,27,28


സമ്മേളന നഗരിയില്‍ നിന്ന് ലൈവ്‌ പ്രഭാഷണങ്ങള്‍


വാര്‍ത്തകള്‍ ,ചിത്രങ്ങള്‍

Thursday, December 25, 2008

പ്രചരണബോര്‍ഡ്‌ നശിപ്പിച്ചവര്‍ നന്‍മയുടെ ശത്രുക്കള്‍: മുസ്ലിംലീഗ്‌

മുസ്ലിംലീഗുകാര്‍ സ്ഥാപിച്ച മര്‍കസ്‌ ബാനര്‍ എസ്കെ.എസ്‌ എസ്.‌എഫുകാര്‍ നശിപ്പിച്ചു


മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ മൂന്നാംവാര്‍ഡ്‌ മുസ്ലിംലീഗ്‌, യൂത്ത്ലീഗ്‌, എംഎസ്‌എഫ്‌, എസ്ടിയു കമ്മിറ്റി കോട്ടക്കുന്ന്‌ ജുമാ മസ്ജിദിനു സമീപം സ്ഥാപിച്ച മര്‍കസ്‌ പ്രചാരണബാനര്‍ ഒരുകൂട്ടം എസ്കെഎസ്‌എസ്‌ എഫുകാര്‍ കഴിഞ്ഞദിവസം രാത്രി നശിപ്പിക്കുകയും തീയിട്ട്‌ കത്തിക്കുകയും ചെയ്തു. എസ്കെഎസ്‌എസ്‌എഫ്‌ പ്രവര്‍ത്തകരായ സുബൈര്‍, അശ്‌റഫ്‌, ലത്തീഫ്‌, റിയാസ്‌ എന്ന മമ്മു, മൊയ്തീന്‍ എന്ന ജലീല്‍, കാസിം തുടങ്ങിയ ഒരു കൂട്ടം സാമൂഹികദ്രോഹികളാണ്‌ നശിപ്പിച്ചതെന്ന്‌ മുസ്ലിംലീഗ്‌ ഭാരവാഹികള്‍ ആരോപിച്ചു. സ്ഥലത്ത്‌ ബാനര്‍ കത്തിച്ചശേഷം എസ്കെഎസ്‌എസ്‌എഫിന്റെ പതാക സ്ഥാപിക്കുകയും ചെയ്തു. സമാധാനത്തോടെ ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച്‌ ഭീതി പരത്തി സമാധാനം തകര്‍ക്കാനുള്ള ഇരുട്ടിന്റെ മറവിലുള്ള ശക്തികളെ വെളിച്ചത്തുകൊണ്ടുവരണമെന്ന്‌ എസ്‌എസ്‌എഫ്‌ കോട്ടക്കുന്ന്‌ യൂനിറ്റ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. 24/12/2008


പ്രചരണബോര്‍ഡ്‌ നശിപ്പിച്ചവര്‍ നന്‍മയുടെ ശത്രുക്കള്‍: മുസ്ലിംലീഗ്‌

മൊഗ്രാല്‍പുത്തൂര്‍: മര്‍കസ്‌ സമ്മേളന പ്രചാരണര്‍ഥം മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ കോട്ടക്കുന്നില്‍ മൂന്നാംവാര്‍ഡ്‌ മുസ്ലിംലീഗും പോഷക സംഘടനകളും സ്ഥാപിച്ച ബോര്‍ഡ്‌ നശിപ്പിച്ചത്‌ സാമൂഹിക ദ്രോഹികളായ ഒരു കൂട്ടം നന്മയുടെ ശത്രുക്കളാണെന്ന്‌ മുസ്ലിംലീഗ്‌ വാര്‍ഡ്‌ കമ്മിറ്റി സെക്രട്ടറി അഭിപ്രായപ്പെട്ടു. പരസ്പരം ഭിന്നിച്ച്‌ പഴിചാരുന്നതിനു പകരം ഐക്യം വിളിച്ചോതി മുസ്ലിംലീഗ്‌ സ്ഥാപിച്ച ബോര്‍ഡ്‌ കേരളത്തിലെങ്ങും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതില്‍ വിറളി പൂണ്ട്‌ ഐക്യം ആഗ്രഹിക്കാത്തവരാണ്‌ ഈ ഹീനമായ നടപടിക്ക്‌ മുതിര്‍ന്നത്‌. കോട്ടക്കുന്നില്‍ രാത്രികാലങ്ങളില്‍ വിഹരിക്കുന്ന സാമൂഹ്യദ്രോഹികളെ സംഘടിപ്പിച്ച്‌ എസ്കെഎസ്‌എസ്‌എഫ്‌ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഇസ്ലാമിക്‌ സംഘടനയുടെ പേരില്‍ ഇത്തരം സാമൂഹികദ്രോഹികളെ സംഘടിപ്പിച്ച്‌ അശാന്തി പരത്തലാണോ സംഘടനയുടെ ധര്‍മ്മമെന്ന്‌ നേതാക്കള്‍ വ്യക്തമാക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. ഈയിടെയായി കോട്ടക്കുന്നില്‍ എസ്‌.കെ നടത്തിയ പരിപാടിയില്‍ മഹല്ലുകള്‍ കീഴടക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അവരുടെ ഒത്താശയോടെയുള്ള മഹല്ലുകള്‍ കീഴടക്കലാണോ ഇതെന്നും വ്യക്തമാക്കണം. ഇരുളിന്റെ മറവില്‍ വിഹരിക്കുന്നവര്‍ ആരായാലും തിരിച്ചറിഞ്ഞ്‌ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന്‌ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 24/12/2008

http://www.ssfmalappuram.com/

Wednesday, December 17, 2008

പ്രവാസി ഹൗസ്‌ സ്ഥാപിക്കും ;ഖലീല്‍ തങ്ങള്‍


പ്രവാസി ഹൗസ്‌ സ്ഥാപിക്കും ;ഖലീല്‍ ബുഖാരി തങ്ങള്‍

news @malayalam news -saudi arabia

ഭീകരതക്കെതിരായ പോരാട്ടത്തില്‍ മുസ്ലിം സംഘടനകള്‍ക്കിടയില്‍ ഭിന്നതയില്ല; കാന്തപുരം


ഭീകരതക്കെതിരായ പോരാട്ടത്തില്‍ മുസ്ലിം സംഘടനകള്‍ക്കിടയില്‍ ഭിന്നതയില്ല; കാന്തപുരം
siraj news 14-12-08

Sunday, December 14, 2008

മര്‍കസ്‌ സമ്മേളനം 2009

മര്‍ക്കസു സ്സഖാഫത്തി സ്സുന്നിയ്യ

മുപ്പത്തി ഒന്നാം വാര്‍ഷിക പതിനാലാം സനദ്‌ ദാന മഹാ സമ്മേളനം
2009 ജനുവരി 16,17,18

മര്‍കസിനെ പറ്റി കൂടുതല്‍ അറിയാന്‍ ഇവിടെ

Saturday, December 6, 2008

നാടിന്റെ അസ്ഥിത്വ വീണ്ടെടുപ്പിന് ജനമുന്നേറ്റം

മലപ്പുറം: നാടിന്റെ അസ്തിത്വ വീണെ്ടടുപ്പിന്‌ ജനമുന്നേറ്റം എന്ന സന്ദേശവുമായി എസ്‌വൈഎസ്‌ സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ മുന്നോടിയായുള്ള മേഖലാ ക്യാമ്പുകള്‍ക്ക്‌ ജില്ലയില്‍ രൂപമായി. യൂണിറ്റ്‌, പഞ്ചായത്ത്‌ ഭാരവാഹികള്‍ പങ്കെടുക്കുന്ന ക്യാമ്പുകളില്‍ പ്രമേയത്തെ സംബന്ധിച്ച സമഗ്ര ചര്‍ച്ചയും പഠനവും നടക്കും. സമൂഹത്തെ ഒന്നടങ്കം ദുരന്തങ്ങളിലേക്ക്‌ തള്ളിവിടുന്ന മദ്യം, മയക്കുമരുന്ന്‌, പാന്‍മസാല, ലൈംഗിക അരാചകത്വം തുടങ്ങിയ സാമൂഹ്യ തിന്‍മകള്‍ക്കെതിരെയുള്ള ജനമുന്നേറ്റമാണ്‌ നാലു മാസം നീണ്ടു നില്‍കുന്ന ക്യാമ്പയിന്‍ ലക്ഷ്യമാക്കുന്നത്‌. സാമൂഹിക സര്‍വെ, കുടുംബസംഗമം ബഹുജന സമ്മേളനം, ചര്‍ച്ചാസമ്മേളനം, ഓപ്പണ്‍ ഫോറം, സെമിനാര്‍, കൊളാഷ്‌-സിഡി പ്രദര്‍ശനങ്ങള്‍ തുടങ്ങി വിവിധങ്ങളായ പരിപാടികളാണ്‌ ക്യാമ്പയിന്‍ കാലയളവില്‍ നടക്കുക. ഈ മാസം 25ന്‌ കൊണേ്ടാട്ടി, പൊന്നാനി മേഖലാ ക്യാമ്പുകളും 26ന്‌ മലപ്പുറം, തേഞ്ഞിപ്പലം 27ന്‌ മേലാറ്റൂര്‍, എടപ്പാള്‍ 30ന്‌ എടക്കര, നിലമ്പൂര്‍ മേഖലാ ക്യാമ്പുകളും ജനുവരി 1ന്‌ പെരിന്തല്‍മണ്ണ, മഞ്ചേരി, താനൂര്‍ 2ന്‌ പുളിക്കല്‍ 3ന്‌ തിരൂര്‍, കൂറ്റിപ്പുറം 4ന്‌ കോട്ടക്കല്‍ 8ന്‌ വണ്ടൂര്‍ 10ന്‌ കൊളത്തൂര്‍ മേഖലകളിലും ക്യാമ്പ്‌ നടക്കും, എസ്‌വൈഎസ്‌ സന്നാഹം -09ന്റെ ഭാഗമായുള്ള യൂണിറ്റ്‌ പര്യടനങ്ങളില്‍ ക്യാമ്പിന്റെ രജിസ്ട്രേഷന്‍ നടന്നുവരുന്നുണ്ട്‌. നവംബര്‍ ഒന്നിനാരംഭിച്ച സന്നാഹം ഈ മാസം പത്തോടെ പൂര്‍ത്തിയാകും.

www.ssfmalappuram.com

Thursday, December 4, 2008

സ്ഫോടനങ്ങള്‍ക്കു പിന്നിലെ അന്താരാഷ്ട്ര ബന്ധങ്ങള്‍ അന്വേഷിക്കണം: മൗലാന എംഎ


കാഞ്ഞങ്ങാട്‌: മുംബൈയിലുണ്ടായതടക്കം രാജ്യത്തിന്റെ ആത്മാഭിമാനത്തിന്‌ മുറിവേല്‍പിച്ച സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ വസ്തുതാപരമായ അന്വേഷണം നടത്തണമെന്ന്‌ മൗലാന എംഎ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്‌ അലാമിപ്പള്ളി സുന്നി സെന്ററില്‍ എസ്‌എസ്‌എഫ്‌ ജില്ലാ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത്‌ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌ ഇസ്രയേലിലെ സയണിസ്റ്റ്‌ സംഘടനകളാണ്‌. ലോകത്തിന്റെ വിവിധ കോണുകളില്‍ നടന്ന രക്തച്ചൊരിച്ചിലുകളില്‍ ഇവരുടെ പങ്ക്‌ പുറത്തുവരുന്ന സ്ഥിതിക്ക്‌ ഇന്ത്യയിലെ സ്ഫോടനങ്ങള്‍ക്കു പിന്നിലും സയണിസ്റ്റ്‌ ലോബിയുടെ നീക്കമുണേ്ടായെന്നത്‌ പരിശോധിക്കണം. ചരിത്രത്തിലുടനീളം പീഡനങ്ങളേറ്റുവാങ്ങിയ ചരിത്രമാണ്‌ ഇസ്ലാമിനുള്ളത്‌. സഹനമാണ്‌ ഇസ്ലാമിന്റെ മുഖമുദ്ര. അക്രമങ്ങള്‍ക്കു പിന്നില്‍ ഇസ്ലാമിന്റെ മുഖം വികൃതമാക്കുന്നതിനുള്ള പാശ്ചാത്യ ഗൂഢാലോചനയുണ്ടാകും. വാദി പ്രതിയായിക്കൊണ്ടിരിക്കുന്ന മുന്‍കാല അനുഭവങ്ങള്‍ മുമ്പിലുള്ളപ്പോള്‍ വസ്തുതാപരമല്ലാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന്‌ പത്രങ്ങള്‍ മാറിനില്‍ക്കണം. മൊസാദും അമേരിക്കന്‍ ചാര സംഘടനകളും ഇന്ത്യയില്‍ നുഴഞ്ഞുകയറാനുള്ള അവസരമായി സ്ഫോടനങ്ങളെ ഉപയോഗപ്പെടുത്തുന്നതിനെതിരെ ഭരണകൂടം ജാഗ്രത പുലര്‍ത്തണം, ?എംഎ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു. എസ്‌വൈഎസ്‌ ജില്ലാ ട്രഷറര്‍ ചിത്താരി അബ്ദുല്‍ ഹാജി, മുഹമ്മദ്‌ റിസ്‌വി, സിഎച്ച്‌ ആലിക്കുട്ടി ഹാജി, മുനീര്‍ ബാഖവി തുരുത്തി, ഹസ്ബുല്ല തളങ്കര, ജലീല്‍ സഖാഫി മാവിലാടം, ഹനീഫ്‌ പടുപ്പ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹമ്മദ്കുഞ്ഞി ഉളുവാര്‍ സ്വാഗതം പറഞ്ഞു.

01/12/2008
www.ssfmalappuram.com

Related Posts with Thumbnails