Saturday, November 8, 2008

41 കേന്ദ്രങ്ങളില്‍ തീവ്രവാദത്തിനെതിരെ SSF‌ മാനവിക കൂട്ടായ്മ

കാസര്‍കോട്‌: ഡിസംബറില്‍ മഞ്ചേശ്വരം മള്‍ഹറില്‍ നടക്കുന്ന എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രതിനിധി സമ്മേളന മുന്നോടിയായി ഈമാസം 25നകം ജില്ലയിലെ 39 പഞ്ചായത്ത്‌ ആസ്ഥാനങ്ങളിലും രണ്ട്‌ മുനിസിപ്പാലിറ്റികളിലും തീവ്രവാദത്തിനെതിരെ മാനവിക കൂട്ടായ്മ സംഘടിപ്പിക്കാന്‍ സ്വാഗതസംഘം പ്രചരണ സമിതി യോഗം തീരുമാനിച്ചു.

ഭീകരവാദ പ്രസ്ഥാനങ്ങളുമായി സംസ്ഥാനത്തെ ഏതാനും പേര്‍ക്ക്‌ ബന്ധമുണെ്ടന്ന റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തില്‍ തീവ്രവാദത്തിന്റെ ദൂഷ്യങ്ങള്‍ സമൂഹത്തിനു ബോധ്യപ്പെടുത്താന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഹ്വാനപ്രകാരമാണ്‌ രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തുക എന്ന പ്രമേയവുമായി മാനവിക കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത്‌. പണം, തൊഴില്‍ തുടങ്ങിയ പ്രലോഭനങ്ങള്‍ നല്‍കി നിരപരാധികളായ ചെറുപ്പക്കാരെ തീവ്രവാദ പ്രസ്ഥാനം റാഞ്ചിയെടുക്കുന്നതിനെതിരെ ശക്തമായ ബോധവത്കരണത്തിന്‌ മാനവിക കൂട്ടായ്മ അവസരമൊരുക്കും. വിവിധ ആശയങ്ങളില്‍ വിശ്വസിക്കുന്നവരെ കൂട്ടായ്മയില്‍ കണ്ണികളാക്കും.

നാടിന്റെ ഭദ്രത കാക്കാന്‍ പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുക്കും. പതിനായിരം വീടുകളിലേക്ക്‌ ലഘുലേഖകളെത്തിക്കാനും പോസ്റ്റര്‍ പ്രദര്‍ശനം, സന്ദേശയാത്രകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. സ്വാഗതസംഘം പ്രചരണ സമിതി ചെയര്‍മാന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാലിന്റെ അധ്യക്ഷതയില്‍ എസ്‌വൈഎസ്‌ ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി കളത്തൂര്‍, അബാസ്‌ അന്‍വരി, അശ്‌റഫ്‌ കരിപ്പൊടി, വിസി സുലൈമാന്‍ ലത്തീഫി, അബ്ദുല്‍ അസീസ്‌ സൈനി, ഇല്യാസ്‌ കൊറ്റുമ്പ, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, റഫീഖ്‌ മൊഗറടുക്ക തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അശ്‌റഫ്‌ അശ്രഫി ആറങ്ങാടി സ്വാഗതവും മുഹമ്മദ്‌ കുഞ്ഞി ഉളുവാര്‍ നന്ദിയും പറഞ്ഞു.

report by : mohamed kunhi uluvar
07/11/2008

1 comment:

prachaarakan said...

ഡിസംബറില്‍ മഞ്ചേശ്വരം മള്‍ഹറില്‍ നടക്കുന്ന എസ്‌എസ്‌എഫ്‌ സംസ്ഥാന പ്രതിനിധി സമ്മേളന മുന്നോടിയായി ഈമാസം 25നകം ജില്ലയിലെ 39 പഞ്ചായത്ത്‌ ആസ്ഥാനങ്ങളിലും രണ്ട്‌ മുനിസിപ്പാലിറ്റികളിലും തീവ്രവാദത്തിനെതിരെ മാനവിക കൂട്ടായ്മ

Related Posts with Thumbnails