Saturday, November 8, 2008

ഭീകര വിരുദ്ധ സമ്മേളനം 12ന്‌ കോഴിക്കോട്‌

കോഴിക്കോട്‌: ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ സമൂഹത്തെ ബോധവല്‍കരിക്കാന്‍ സമസ്ത കേരള ജംഇത്തുല്‍ ഉലമ വിപുലമായ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഈമാസം 12ന്‌ വൈകീട്ട്‌ മുതലക്കുളം മൈതാനിയില്‍ ഭീകരവിരുദ്ധ സമ്മേളനം നടത്തുമെന്ന്‌ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ എന്നും ശക്തമായ നിലപാട്‌ കൈകൊണ്ട പ്രസ്ഥാനങ്ങളാണ്‌ സമസ്തയും കീഴ്ഘടകങ്ങളും. തീവ്രവാദം ഏത്‌ ഭാഗത്തു നിന്നുണ്ടായാലും എതിര്‍ക്കപ്പെടേണ്ടതാണ.്‌ എന്നാല്‍ എല്ലാ സമുദായങ്ങളിലും തീവ്രവാദം വളര്‍ന്ന്‌ വരികയാണ്‌. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി വന്ന പത്ര വാര്‍ത്തകളില്‍ ഏതാനും മുസ്ലിം പേരുകള്‍ ഉള്‍പ്പെട്ടു കാണുന്നത്‌ ഉത്കണ്‍ഠാജനകമാണ്‌. ഈസാഹചര്യത്തിലാണ്‌ ശക്തമായ തീവ്രവാദ വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സമസ്ത നേതൃത്വം നല്‍കുന്നതെന്ന്‌ കാന്തപുരം ചൂണ്ടിക്കാട്ടി.

06/11/2008

1 comment:

prachaarakan said...

ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ സമൂഹത്തെ ബോധവല്‍കരിക്കാന്‍ സമസ്ത കേരള ജംഇത്തുല്‍ ഉലമ വിപുലമായ കാമ്പയിന്‍ സംഘടിപ്പിക്കുന്നു

Related Posts with Thumbnails