Sunday, October 12, 2008

വര്‍ഗീയ സംഘര്‍ഷവും നിര്‍ബന്ധ മതപരിവര്‍ത്തനവും നാടിനാപത്ത്‌: കാന്തപുരം

കാസര്‍കോട്‌: മതങ്ങള്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനവും രാജ്യത്തിന്‌ ഭീഷണിയാണെന്ന്‌ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. കാസര്‍കോട്ട്‌ നടന്ന മര്‍കസ്‌ സംസ്ഥാനതല പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ മുസ്ലിം, ഹിന്ദു, ക്രൈസ്തവ സംഘട്ടനം ഇനിയുണ്ടാവരുത്‌. ഞങ്ങളുടെ സംഘടനകളും സ്ഥാപനങ്ങളും എന്നും മതസൗഹാര്‍ദത്തിനാണ്‌ നിലനില്‍ക്കുന്നത്‌. ഇസ്ലാമിക നിയമപ്രകാരം ഒരാളെയും നിര്‍ബന്ധിതമായി മതത്തില്‍ ചേര്‍ക്കാനാവില്ല. നിര്‍ബന്ധിപ്പിച്ച്‌ ഒരാളെ മതപരിവര്‍ത്തനം നടത്തിയാലും അയാള്‍ മുസ്ലിമാകില്ല. മറ്റു മതങ്ങളും ഈ നിലപാട്‌ സ്വീകരിച്ചാല്‍ ശാന്തി പുലരും. ഹിന്ദുക്കളെ പോലെ മുസ്ലിംകള്‍ക്കും മറ്റു മതക്കാര്‍ക്കും തുല്യ പരിഗണന ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. അത്‌ വകവെച്ച്‌ തരണമെന്നാണ്‌ ഞങ്ങള്‍ പറയുന്നത്‌. ആരാധനാലയങ്ങള്‍ ഒരിക്കലും സംഘര്‍ഷം വളര്‍ത്തരുത്‌. സമരപ്രഖ്യാപനത്തിന്‌ പള്ളികള്‍ ഉപയോഗപ്പെടുത്താനുള്ള നീക്കത്തെ ഞങ്ങള്‍ എപ്പോഴും എതിര്‍ക്കുന്നും. കാന്തപുരം പറഞ്ഞു.

3 comments:

prachaarakan said...

മതങ്ങള്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനവും രാജ്യത്തിന്‌ ഭീഷണിയാണെന്ന്‌ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. കാസര്‍കോട്ട്‌ നടന്ന മര്‍കസ്‌ സംസ്ഥാനതല പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kvartha Test said...

ഇപ്പറഞ്ഞത്‌ ന്യായം.
ലോകത്ത് ശാന്തി പുലരട്ടെ. ലോകാ സമസ്താ സുഖിനോ ഭവന്തു.

prachaarakan said...

Thonniyaasi,

Thank you very much for your comment

Related Posts with Thumbnails