Thursday, June 26, 2008

റ്റി.എച്ച്‌ .ഇബ്രാഹിം മദനിനിര്യാതനായി



മംഗലാപുരം: പ്രമുഖ പണ്ഡിതനും കര്‍ണാടക സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും പ്രഭാഷകനുമായ ടി എച്ച്‌ ഇബ്‌റാഹിം മദനി (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ബുധനാഴ്ച രാത്രി മംഗലാപുരം യൂണിററി ആശുപത്രിയിലായിരുന്നു അന്ത്യം. കര്‍ണാടകയിലെ സുന്നത്ത്‌ ജമാഅത്തിന്റെ പ്രവര്‍ത്തനരംഗത്ത്‌ സജീവ നേതൃത്വവും നിരവധി ശിഷ്യഗണങ്ങളുമുള്ള പണ്ഡിതനുമായിരുന്നു. മഞ്ഞനാടി, കുമ്പോല്‍ വലിയ ജുമുഅത്ത്‌ പള്ളി, സുള്ള്യ, ഉജിറ തുടങ്ങിയ സ്ഥലങ്ങളില്‍ മുദരിസായി സേവനമനുഷ്ഠിച്ചിരുന്നു.

മദനീസ്‌ അസോസിയേഷന്റെ ദീര്‍ഘകാല പ്രസിഡന്റായിരുന്നു. സര്‍ളിക്കട്ടയില്‍ അല്‍ മദീനത്തുല്‍ മുനവ്വറ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഭാര്യ: ബീഫാത്വിമ. മക്കള്‍: അതാഉല്ല, യഹ്‌യ, ഹബീബ, ഹസീബ, അബ്ദുല്‍ ബാസിത്‌, ആഇശ, ജുനൈദ്‌ (മുഹിമ്മാത്ത്‌ ബോര്‍ഡിംഗ്‌ മദ്‌റസ). മരുമക്കള്‍: സ്വലാഹുദ്ദീന്‍ സഖാഫി, മുനീര്‍ ബാവ. മയ്യിത്ത്‌ നിസ്കാരത്തിനു താജുല്‍ ഉലമ സയ്യിദ്‌ അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി നേതൃത്വം നല്‍കി. സ്വദേശമായ സര്‍ളിക്കട്ട ജുമാമസ്ജിദ്‌ ഖബര്‍സ്ഥാനില്‍ ഖബറടക്കി.സയ്യിദ്‌ കെ എസ്‌ ആററക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി, മഞ്ഞനാടി അബാസ്‌ മുസ്ലിയാര്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍, മച്ചമ്പാടി അബ്ദുല്‍ഹമീദ്‌ മുസ്ലിയാര്‍ കെ പി ഹുസൈന്‍ സഅദി, പള്ളങ്കോട്‌ അബ്ദുല്‍ഖാദര്‍ മദനി, ബെല്ലിപ്പാടി അബ്ദുല്‍ മുസ്ലിയാര്‍, എ കെ ഇസ്സുദ്ദീന്‍ സഖാഫി, അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയ പ്രാസ്ഥാനിക നായകരും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും ഇബ്‌റാഹിം മദനിയുടെ ജനാസ സന്ദര്‍ശിച്ചു.
ഇബ്‌റാഹിം മദനിയുടെ പേരില്‍ മയ്യിത്ത്‌ നിസ്കരിക്കാനും പ്രത്യേക പ്രാര്‍ഥന നടത്താനും സയ്യിദ്‌ അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍, എം എ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു
ന്യൂസ് : എസ്.എസ്.എഫ്.മലപ്പുറം.കോം

No comments:

Related Posts with Thumbnails