Saturday, June 14, 2008

കലക്ട്രേററ്‌ മാര്‍ച്ചുകളില്‍ വിദ്യാര്‍ത്ഥിരോഷമിരമ്പി

വിദ്യാഭ്യാസരംഗത്തെ അപാകതകള്‍ക്കെതിരെ എസ്‌എസ്‌എഫ്‌ സംസ്ഥാനത്തെ 13 ജില്ലകളില്‍ സംഘടിപ്പിച്ച കലക്ട്രേററുമാര്‍ച്ചുകളില്‍ വിദ്യാര്‍ത്ഥിരോഷം അണപൊട്ടി. സ്കൂള്‍ പാഠപുസ്തകത്തിലെ മതവിരുദ്ധ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുക, ഉപരിപഠനാവസരങ്ങള്‍ വര്‍ധിപ്പിക്കുക, വിദ്യാഭ്യാസരംഗത്ത്‌ മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ സംഘടിപ്പിച്ച കലക്ട്രേററ്‌ മാര്‍ച്ചുകള്‍ അക്ഷരാര്‍ത്ഥത്തില്‍ വിദ്യാഭ്യാസരംഗത്തെ കെടുകാര്യസ്ഥതകള്‍ക്കെതിരെ പ്രതിഷേധാഗ്നി പടര്‍ത്തി. സ്കൂള്‍ ഏഴാംതരം സാമൂഹ്യശാസ്ത്രത്തിലെ 2? ാ‍ം അധ്യായത്തില്‍ കൊടുത്ത പാഠഭാഗങ്ങളാണ്‌ മതങ്ങളെയും മതസമൂഹങ്ങളെയും താറടിക്കുന്ന പരാമര്‍ശങ്ങളുള്ളത്‌. കുട്ടികളില്‍ നിരീശ്വരത്വവും മതനിരാസവും വളര്‍ത്തുന്ന ഈ പാഠഭാഗങ്ങളും മുസ്ലിം കേരളത്തില്‍ സ്പര്‍ധക്ക്‌ തുടക്കമിട്ട മുസ്ലിം ഐക്യസംഘത്തെ മഹത്വവല്‍ക്കരിക്കുന്ന പരാമര്‍ശങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ്‌ കലക്ട്രേററ്‌ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചത്‌.
വിദ്യാഭ്യാസരംഗത്ത്‌ മലബാര്‍ അനുഭവിക്കുന്ന വിവേചനവും അവഗണനയും അവസാനിപ്പിക്കണമെന്നും ഉപരിപഠനസൗകര്യങ്ങളും സംവിധാനങ്ങളും വര്‍ധിപ്പിക്കണമെന്നും കലക്ട്രേററ്‌ മാര്‍ച്ചുകള്‍ ആവശ്യപ്പെട്ടു. പാഠപുസ്തകത്തിലെ വിവാദപാഠഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ എസ്‌എസ്‌എഫ്‌ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭപരിപാടികളുടെ രണ്ടാം ഘട്ടത്തിന്റെ തുടക്കമായാണ്‌ കലക്ട്രേററ്‌ മാര്‍ച്ചുകള്‍ നടന്നത്‌.
കോഴിക്കോട്ട്‌ നടന്ന കലകട്രേററ്‌ മാര്‍ച്ച്‌ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ അസ്സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുറശീദ്‌ കുററ്യാടി, പിവി അഹ്മദ്‌ കബീര്‍, പിടിസി മുഹമ്മദലി മാസ്‌ററര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എരഞ്ഞിപ്പാലം ജംഗ്ഷനില്‍ നിന്നാരംഭിച്ച റാലിക്ക്‌ അബ്ദുറശീദ്‌ സഖാഫി, കബീര്‍ എളേററില്‍, ശിഹാബുദ്ദീന്‍ താത്തൂര്‍, അബ്ദുറശീദ്‌ സഖാഫി കുട്ടോത്ത്‌, ഹംജദ്‌ മാങ്കാവ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മലപ്പുറത്ത്‌ ഐപിബി ഡയറക്ടര്‍ എം മുഹമ്മദ്‌ സ്വാദിഖ്‌ ഉദ്ഘാടനം ചെയ്തു. ഊരകം അബ്ദുറഹ്മാന്‍ സഖാഫി, എന്‍പി റസാഖ്‌ സഖാഫി സംസാരിച്ചു. വാദിസലാം പരിസരത്ത്‌ നിന്നാരംഭിച്ച റാലിക്ക്‌ എന്‍പി റസാഖ്‌ സഖാഫി, എം അബ്ദുല്‍ മജീദ്‌, സയ്യിദ്‌ സൈനുല്‍ ആബിദ്‌, എംഎ നാസര്‍ സഖാഫി, എഎ റഹീം, പിടി നജീബ്‌, സികെ ശക്കീര്‍ നേതൃത്വം നല്‍കി.
പാലക്കാട്‌ സംസ്ഥാന ഡപ്യൂട്ടി പ്രസിഡന്റ്‌ എംഎ നാസര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എംവി സിദ്ദീഖ്‌ സഖാഫി, ഉമര്‍ ഓങ്ങല്ലൂര്‍ സംസാരിച്ചു. മഞ്ഞക്കുളം മഖാം പരിസരത്ത്‌ നിന്നാരംഭിച്ച റാലിക്ക്‌ ഹാഫിസ്‌ ഉസ്മാന്‍ വിളയൂര്‍, സുബൈര്‍ സഖാഫി, അഷ്‌റഫ്‌ സഖാഫി, അശ്‌റഫ്‌ അഹ്സനി, ടി അബ്ദുറഷീദ്‌ നേതൃത്വം നല്‍കി.
കാസര്‍കോട്ട്‌ സംസ്ഥാന അസിസ്‌ററന്റ്‌ പ്രസിഡന്റ്‌ കെപി അബ്ദുസ്സമദ്‌ അമാനി ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റ്‌ കോളജ്‌ പരിസരത്ത്‌ നിന്നാരംഭിച്ച റാലിക്ക്‌ മൂസ സഖാഫി, മുഹമ്മദ്‌ കുഞ്ഞി ഉലുവാര്‍, ഹനീഫ്‌ പടുപ്പ്‌, അബ്ദുല്ലത്തീഫ്‌ പള്ളത്തടുക്ക നേതൃത്വം നല്‍കി.
കണ്ണൂരില്‍ അബ്ദുല്‍ ജലീല്‍ സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ദുറശീദ്‌ സഖാഫി, ഷാജഹാന്‍ മിസ്ബാഹി സംസാരിച്ചു. അല്‍അബ്‌റാര്‍ പരിസരത്ത്‌ നിന്നാരംഭിച്ച റാലിക്ക്‌ സയ്യിദ്‌ സുബൈര്‍ തങ്ങള്‍, റശീദ്‌ സഖാഫി, മുഹമ്മദ്‌ പര്‍വീസ്‌, ഫൈളുര്‍റഹ്മാന്‍ ഇര്‍ഫാനി, റഈസ്‌ കണ്ണപുരം നേതൃത്വം നല്‍കി.
വയനാട്ട്‌ കല്‍പ്പററയില്‍ മുഹമ്മദ്‌ സഖാഫി പൂക്കോം ഉദ്ഘാടനം ചെയ്തു. ഫലാഹ്‌ കോമ്പ്ലക്സ്‌ പരിസരത്തുനിന്നാരംഭിച്ച റാലിക്ക്‌ ഹസന്‍ ലത്വീഫി, ജഅ്ഫര്‍ ഓടത്തോട്‌, നിസാര്‍ സഖാഫി, ഖാസിം പുളിഞ്ഞാല്‍ നേതൃത്വം നല്‍കി.
തൃശൂരില്‍ സംസ്ഥാന അസിസ്‌ററന്റ്‌ സെക്രട്ടറി എഎ ജഅ്ഫര്‍ ഉദ്ഘാടനം ചെയ്തു. പികെ ബാവദാരിമി, കെഎസ്‌ നൗഷാദ്‌ സംസാരിച്ചു. പടിഞ്ഞാറെ കോട്ടയില്‍ നിന്നാരംഭിച്ച റാലിക്ക്‌ റാഫിദ്‌ സഖാഫി അബ്ദുല്‍ വഹാബ്‌ സഅദി, റഫീഖ്‌ ലത്വീഫി, പിഎസ്‌എ വഹാബ്‌, കുഞ്ഞി മുഹമ്മദ്‌ സഖാഫി, ഹാഫിള്‌ നൗഷാദ്‌ നേതൃത്വം നല്‍കി.
ആലപ്പുഴയില്‍ ഹാശിം സഖാഫി ഉദ്ഘാടനം ചെയ്തു. ജലാലുദ്ദീന്‍ മദനി, ഷാഫി മഹ്ലരി സംസാരിച്ചു. മസ്താന്‍ പള്ളി പരിസരത്ത്‌ നിന്നാരംഭിച്ച റാലിക്ക്‌ സഅദുദ്ദീന്‍ മുസ്ലിയാര്‍, സയ്യിദ്‌ ഹാരിസ്‌ അറക്കല്‍, അഷ്‌റഫ്‌ സഖാഫി താമരക്കുളം നേതൃത്വം നല്‍കി.
ഇടുക്കിയില്‍ മുഹമ്മദലി സഖാഫി പുററാട്‌ ഉദ്ഘാടനം ചെയ്തു. സയ്യിദ്‌ ഹാമിദ്‌ കോയ തങ്ങള്‍, സുബൈര്‍ അഹ്സനി സംസാരിച്ചു. പൈനാവ്‌ ജംഗ്ഷനില്‍ നിന്നാരംഭിച്ച റാലിക്ക്‌ അബ്ദുല്‍ ഗഫാര്‍ സഖാഫി, അബാസ്‌ സഖാഫി, അബ്ദുസ്സലാം മിസ്ബാഹി, അജ്മല്‍, ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പത്തനംതിട്ടയില്‍ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എംഎച്ച്‌ ശാനവാസ്‌ ഉദ്ഘാടനം ചെയ്തു. സ്വലാഹുദ്ദീന്‍ മദനി, അനസ്‌ പൂവാലം പറമ്പ്‌ സംസാരിച്ചു. കണ്ണങ്കര ജംഗ്ഷനില്‍ നിന്നാരംഭിച്ച റാലിക്ക്‌ ശിയാസ്‌ ജൗഹരി സുധീര്‍ വഴിമുക്ക്‌, എച്ച്‌ നിയാസ്‌, നിസാര്‍ നേതൃത്വം നല്‍കി.
കൊല്ലത്ത്‌ പിഎ മുഹമ്മദ്‌ കുഞ്ഞി ഉദ്ഘാടനം ചെയ്തു. സിറാജ്‌ കൊട്ടുകാട്‌, എസ്‌ആര്‍ ഫൈസല്‍ സംസാരിച്ചു. കൊല്ലം റസ്‌ററ്‌ ഹൗസില്‍ നിന്നാരംഭിച്ച റാലിക്ക്‌ സയ്യിദ്‌ അബ്ദുറഹിമാന്‍ ബാഫഖി, അന്‍സറുദ്ദീന്‍, അന്‍സാര്‍ കൊല്ലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തിരുവനന്തപുരത്ത്‌ മുഹമ്മദ്‌ ഫാറൂഖ്‌ നഈമി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ്‌ ബാഖവി, മാഹിന്‍ ബീമാപള്ളി സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച റാലിക്ക്‌ സിദ്ദീഖ്‌ സഖാഫി, നാസര്‍ സഖാഫി, മുഹമ്മദ്‌ ജാസിം, സനൂജ്‌ വഴിമുക്ക്‌, അന്‍വര്‍, റിയാസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 12/06/08
reprot by ജമാല്‍ കരുളായി

No comments:

Related Posts with Thumbnails