കോഴിക്കോട്:
കേരളത്തിലെ ഏററവും വലിയ ഇസ്ലാമിക കലാസാഹിത്യമേള- സാഹിത്യോത്സവ് ഈ മാസം പതിനഞ്ചിന് യൂണിററ് തല മത്സരങ്ങളോടെ സമാരംഭിക്കും. പതിനഞ്ചിനും മുപ്പത്തിയൊന്നിനുമിടയിലാണ് യൂണിററ് തലമത്സരങ്ങള്‍ അരങ്ങേറുക. ഇതോടെ നാടും നഗരവും സാഹിത്യോത്സവിന്റെ അരങ്ങിലേക്ക് കണ്ണും കാതും തുറന്നിടും. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി എസ്‌എസ്‌എഫ് സാഹിത്യോത്സവുകള്‍ സംഘടിപ്പിക്കുന്നു. സമൂഹത്തിന്റെ താഴെതട്ടുകളില്‍നിന്ന് കലയിലും സാഹിത്യത്തിലും മിടുക്കുള്ള പ്രതിഭകളെ വളരെ കണിശമായ മാനദണ്ഡങ്ങളിലൂടെ കണെ്ടത്തി പരിപോഷിപ്പിക്കുന്നതിനാണ് സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. ധാര്‍മിക വിപ്ലവത്തിന്റെ സര്‍ഗാത്മക മുന്നേററത്തിനാവശ്യമായ പ്രതിഭകളെ ഒരുക്കുകയാണിതിന്റെ ലക്ഷ്യം. പണവും രാഷ്ട്രീയ സ്വാധീനങ്ങളും ഉന്നതങ്ങളിലെ പിടിപാടുകളും കൈമുതലാക്കി കലാമത്സരങ്ങളില്‍ പോരുകാളകളെപ്പോലെ പ്രതിഭകളെ ഇറക്കി അന്ധമായ മാത്സര്യവും വൈരവും കുത്തിയിളക്കുന്ന സാമ്പ്രദായിക കലാഭാസവേദികളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി സുതാര്യവും കണിശവുമായ മാനദണ്ഡങ്ങളിലൂടെ പ്രതിഭകളെ കണെ്ടത്തുകയാണ് സാഹിത്യോത്സവ്.സാഹിത്യോത്സവ് ക്രമീകരണങ്ങള്‍ക്കായി തിരക്കിട്ട മുന്നൊരുക്കങ്ങളാണ് വിവിധ തലങ്ങളില്‍ നടക്കുന്നത്. സംസ്ഥാനത്തെ രണ്ടു കേന്ദ്രങ്ങളില്‍ സാഹിത്യോത്സവിന് മുന്നോടിയായി ശില്‍പശാലകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
മെയ്31ന് യൂണിററ് തലമത്സരങ്ങള്‍ അവസാനിച്ചാല്‍ ജൂണ്‍ 1-15 കാലയളവിലായി സെക്ടര്‍ തല മത്സരങ്ങള്‍ നടക്കും. മുന്‍വര്‍ഷങ്ങളില്‍നിന്ന് ഒട്ടേറെ പുതുമകളോടെ നടക്കുന്ന ഇത്തവണത്തെ സാഹിത്യോത്സവിന്റെ സംസ്ഥാന തല മത്സരത്തിന് കോഴിക്കോട് ജില്ലയാണ് ആതിഥ്യമരുളുന്നത്.
news from http://www.risalaonline.com/
No comments:
Post a Comment