Tuesday, June 3, 2008

വിശ്വാസത്തില്‍ അധിഷ്‌ ടിതമല്ലാത്ത കര്‍മ്മങ്ങള്‍ നിശ്ഫലം ; കൂറ്റമ്പാറ

വിശ്വാസത്തില്‍ അധിഷ്‌ടിതമല്ലാത്ത കര്‍മ്മങ്ങള്‍ ഫലം ചെയ്യുകയില്ലെന്ന് കൂറ്റമ്പാറ അബ്‌ദുറഹ്‌മാന്‍ ദാരിമി പ്രസ്ഥാവിച്ചു. മുസ്വഫ എസ്‌.വൈ.എസ്‌ സംഘടിപ്പിച്ച സ്വലാത്തുന്നാരിയ മജ്‌ലിസില്‍ ഉദ്ബോദന പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
നൂറു ശതമാനവും വിശ്വാസത്തോടു കൂറുപുലര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണു *അമല്‍ എന്ന് പറയുക. വിശ്വാസവും പ്രവര്‍ത്തനവും തമ്മില്‍ യോജിക്കാത്തിടത്ത്‌ ആ പ്രവര്‍ത്തനങ്ങള്‍ അമലിന്റെ പട്ടികയില്‍ ചേര്‍ക്കപ്പെടുകയില്ല. നല്ല വിശ്വസങ്ങള്‍ ഉള്‍കൊള്ളുന്ന നല്ല ഹൃദയങ്ങളില്‍നിന്നുള്ള ഉപദേശങ്ങള്‍ മാത്രമേ ഗുണം ചെയ്യുകയുള്ളൂ. ഒരു പാത്രത്തില്‍ ഒരേ ചേരുവ ചേര്‍ത്തുണ്ടാക്കിയ ഭക്ഷണമാണെങ്കിലും ക്ലോസറ്റില്‍ വിളമ്പിയാല്‍ വിശേഷബുദ്ധിയുള്ള മനുഷ്യര്‍ കഴിക്കാറില്ല. ക്ലോസറ്റില്‍ വിളമ്പിയ ഭക്ഷണത്തിനു തുല്യമാണു നല്ല ഹൃദയത്തില്‍ നിന്നല്ലാത്ത ഉപദേശങ്ങള്‍. നല്ല മാര്‍ഗവും പിഴച്ച മാര്‍ഗവും ഇപ്രകാരം തന്നെ. കള്ള സിദ്ധന്‍മാരുടെയും കള്ള ത്വരീഖത്തുകാരുടെയും വാക്കുകള്‍ വിശ്വസിച്ച്‌ അവരുടെ പിന്നാലെ പോകുന്നവര്‍ ഈ വസ്ഥുത മനസ്സിലാക്കണം. നേരായ മാര്‍ഗത്തില്‍ നടക്കുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പിശാച്‌ ശ്രമിയ്ക്കുന്നപോലെ വിശ്വാസികളെ ആത്മീയസദസ്സുകളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പുത്തന്‍ പ്രസ്ഥാനക്കാര്‍ മറ്റ്‌ ഇസ്‌ലാമിക വിരുദ്ധ ശക്‌തികളെ കൂട്ടു പിടിച്ച്‌ ശ്രമിയ്ക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ദാരിമി പറഞ്ഞു.
*അമല്‍ = വിശ്വാസ്ത്തോടെയുള്ള പ്രവര്‍ത്തനം
ഫിഅല്‍ = വിശ്വാസരാഹിത്യത്തോടെയുള്ള പ്രവര്‍ത്തനം
report by PB

1 comment:

prachaarakan said...

ഒരു പാത്രത്തില്‍ ഒരേ ചേരുവ ചേര്‍ത്തുണ്ടാക്കിയ ഭക്ഷണമാണെങ്കിലും ക്ലോസറ്റില്‍ വിളമ്പിയാല്‍ വിശേഷബുദ്ധിയുള്ള മനുഷ്യര്‍ കഴിക്കാറില്ല. ക്ലോസറ്റില്‍ വിളമ്പിയ ഭക്ഷണത്തിനു തുല്യമാണു നല്ല ഹൃദയത്തില്‍ നിന്നല്ലാത്ത ഉപദേശങ്ങള്‍. നല്ല മാര്‍ഗവും പിഴച്ച മാര്‍ഗവും ഇപ്രകാരം തന്നെ. കള്ള സിദ്ധന്‍മാരുടെയും കള്ള ത്വരീഖത്തുകാരുടെയും വാക്കുകള്‍ വിശ്വസിച്ച്‌ അവരുടെ പിന്നാലെ പോകുന്നവര്‍ ഈ വസ്ഥുത മനസ്സിലാക്കണം

Related Posts with Thumbnails